Author: News Desk

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം പൂവാറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ച താൽക്കാലിക പാലം തകർന്ന് ഏഴ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വാട്ടർ ഷോ നടക്കുന്നിടത്തേക്കുള്ള താൽക്കാലിക മരപ്പാലമാണ് തകർന്നത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. പരപ്പാലത്തിൽ ആളുകളെ നിയന്ത്രണമില്ലാതെ കയറ്റിയാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെയാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പുലിയെ കാണുന്നത്. പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. ഓടി മറഞ്ഞ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി കയറിപ്പോയിട്ടുണ്ടാകും എന്നാണ് വനംവകുപ്പിന്റെ നിഗമനം. എങ്കിലും ക്രിസ്മസ് അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Read More

തൃശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒരു കോഴിഫാം ആയിരുന്നു. കോഴിഫാമിന്റെ അകത്ത് കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റും വ്യാജ മദ്യവും സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു. ഈ കോഴിഫാം ലാലിന്റെ പേരിലുള്ളതാണ്. ഇയാളുടെ ഉടമസ്ഥതയില്‍ തന്നെയാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

Read More

ഹൊസൂർ: ഹൊ​സൂ​രി​ലെ സു​സു​വാ​ഡി ഗ്രാ​മ​ത്തി​ൽ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി കൊ​ന്ന ഏ​ഴം​ഗ സം​ഘം പൊലീസ് പിടിയിൽ. ചെല്ലപ്പൻ (65), രാംരാജ് (31), രാജീവ് (31), നാഗരാജ് (28), ശിവരാജ്കുമാർ (31), മാരിയപ്പൻ (65), 18 വയസ്സുള്ള ആൺകുട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസൂരിനടുത്ത് സുസുവാടി ഗ്രാമത്തിലെ പൊതുകുളത്തിൽ പുള്ളിമാനിനെ ചത്ത നിലയിൽ കണ്ടെത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. പുള്ളിമാനിന്റെ ജഡം വീണ്ടെടുക്കാൻ വനംവകുപ്പ് സ്ഥലത്തെത്തി. എന്നാൽ വനംവകുപ്പ് അവിടെയെത്തുംമുമ്പ് പ്രതികൾ വനംവകുപ്പിനെ അറിയിക്കാതെ പുള്ളിമാനിന്റെ ജഡം ക​ശാ​പ്പ് ചെ​യ്ത് മാ​റ്റി​യി​രു​ന്നു. വനംവകുപ്പിന്റെ അന്വേഷണത്തിലാണ് ഇവർ പുള്ളിമാനിനെ വേട്ടയാടിയതായി വ്യക്തമായത്. തുടർന്ന് വനംവകുപ്പ് ഏഴുപേരെ പിടികൂടി 50,000 രൂപ വീതം പിഴ ചുമത്തി. വന്യമൃഗങ്ങളെ വേട്ടയാടുകയോ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശം വയ്ക്കുകയോ ചെയ്താൽ വന്യജീവി നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

Read More

കൊച്ചി: റോബിൻ ബസിനെ പിടിച്ചെടുക്കാതെ പ്രതിസന്ധിയുണ്ടാക്കാനുള്ള തന്ത്രം അണിയറയിൽ തയ്യാർ. സമയത്തിന് ഓടാത്ത ബസാണെന്ന് വരുത്താനാണ് നീക്കം. സംസ്ഥാനത്ത് പല ഭാഗത്ത് ബസ് തടഞ്ഞ് പരിശോധിക്കും. രേഖകൾ പരിശോധിച്ച ശേഷം വിട്ടയ്ക്കും. ഇങ്ങനെ ഓരോ സ്ഥലത്തും ബസിന് കുറേ സമയം കിടക്കേണ്ടി വരും. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. ഇതോടെ റോബിൻ ബസിലെ യാത്ര തീരാ ദുരിതമാണെന്ന തോന്നൽ യാത്രക്കർക്കുണ്ടാകും. ഇതോടെ യാത്രക്കാർക്ക് മടുക്കും. ആരും ബസിൽ കയറാതെയാകും. ഇതാണ് പുതിയ തന്ത്രം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി അധികൃതർ പരിശോധന നടത്തുന്നുണ്ട്. ഇന്ന് യാത്ര തുടങ്ങിയ ശേഷം രണ്ടു മണിക്കൂറിനിടെയിൽ രണ്ടിടത്ത് പരിശോധന നടന്നു. മൂവാറ്റുപുഴയിൽ വെച്ച് റോബിൻ ബസിനെ ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വച്ചാണ് ബസ് തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇതോടെ യാത്രക്കാർ മുഷിഞ്ഞു. കോയമ്പത്തൂരിൽ പ്രതീക്ഷിച്ച സമയത്ത് ബസ് എത്താതയും വരും. ഇത് മടക്കയാത്രയെ പോലും…

Read More

ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ 30 സർവീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇവയിൽ രാജ്യാന്തര സർവീസുകളും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ, 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ വൈകുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ ഉടൻ തന്നെ വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്. അന്തരീക്ഷ താപനില ഗണ്യമായി താഴ്ന്നതിനെ തുടർന്നാണ് മൂടൽമഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന്, വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നിലവിൽ, ഡൽഹിയിലെ വായു ഗുണനിലവാരം സൂചിക ഇപ്പോഴും അപകട നിലക്ക് മുകളിലാണ്. വായു ഗുണനിലവാരം ശരാശരി 400-ൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Read More

തിരുവനന്തപുരം: നവകേരള സദസ്സിൽ നാലു ലക്ഷം രൂപയുടെ വായ്‌പാ കുടിശികയിൽ ഇളവു തേടിയെത്തിയ ആൾക്ക് കുറച്ചു നൽകിയത് 515 രൂപ. കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസ്സിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നും ജില്ലാ സഹകരണസംഘം ജനറൽ ജോയിന്റ് റജിസ്ട്രാർ മറുപടി നൽകിയത്. ഇതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം എന്നിവരാണ് സമൂഹമാധ്യമത്തിലൂടെ സർക്കാരിനെ പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.ഇളവു ലഭിച്ച പൈസയ്‌ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം.. രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. ഏതായാലും മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ. അതുകൊണ്ട്…

Read More

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്. സപ്ലൈകോ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭായോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നവകേരള സദസ്സ് വന്നതോടെ തീരുമാനം നീട്ടിവെക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍, അവശ്യസാധന സബ്‌സിഡിയില്‍ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്. അതത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും നിര്‍ദ്ദേശമുണ്ട്.

Read More

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിലെ നാട്ടുവൈദ്യനായ കുറുമ്പന്‍(64) കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു(45) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞദിവസം വൈകിട്ട് നാട്ടുവൈദ്യനായ കുറുമ്പന്റെ വീട്ടിലാണ് ഇരുവരെയും അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞിരത്തെ വീട്ടില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പന്‍. കരിമ്പുഴ സ്വദേശിയായ ബാലു ഇവിടെ ചികിത്സയ്‌ക്കെത്തിയതാണെന്നാണ് പറയപ്പെടുന്നത്. കുറുമ്പനെ വീടിനകത്തും ബാലുവിനെ വൈദ്യന്റെ വീടിന് പുറത്തുമാണ് അവശനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തതവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

Read More

ന്യൂഡല്‍ഹി: കശ്മീരിലെ രജൗറിയിലുണ്ടായ ഭീകരാക്രമണത്തില്‍ ചൈന- പാക് ബന്ധം സംശയിച്ച് സൈന്യം. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധങ്ങള്‍ക്ക് പുറമെ, ഭീകരര്‍ ഉപയോഗിച്ച ബോഡിസ്യൂട്ട് കാമറകള്‍, ആശയ വിനിമയ ഉപാധികള്‍ എന്നിവയെല്ലാം ചൈനീസ് നിര്‍മ്മിതമാണെന്നാണ് വിലയിരുത്തല്‍. ചൈന പാകിസ്ഥാന്‍ പട്ടാളത്തിന് ഡ്രോണുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ഇവയെല്ലാം ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്കുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതായി സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് നുഴഞ്ഞുകയറുന്നതിന് ഭീകരര്‍ ഉപയോഗിക്കുന്ന സ്‌നിപ്പര്‍ തോക്കുകള്‍ ചൈനീസ് ടെക്‌നോളജിയില്‍ നിര്‍മ്മിതമാണെന്നും സൈന്യം സൂചിപ്പിക്കുന്നു. ഭീകരര്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റഡ് മെസ്സേജിങ് ഉപകരണവും ചൈനീസ് നിര്‍മ്മിതമാണ്. പാകിസ്ഥാന്‍ സൈന്യം നിരന്തരം ചൈനയില്‍ നിന്നും ആയുധങ്ങളും കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇവയെല്ലാം പാക് അധീന കശ്മീരിലെ ഭീകരസംഘടനകള്‍ക്ക് കൈമാറുകയാണെന്നും ഇന്ത്യന്‍ സൈന്യം സൂചിപ്പിക്കുന്നു. രജൗറിയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്,…

Read More