Author: News Desk

മ​നാ​മ: ബ​ഹ്​​റൈ​നി​​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ റി​പ്പോ​ർ​ട്ടി​നെ നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ സ്വാ​ഗ​തം ചെ​യ്​​തു.യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ത്തെ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ലെ ബ​ഹ്​​റൈ​നി​​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​താ​യി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അലി അഹമ്മദ് അൽ ദേ​റാസി വ്യ​ക്​​ത​മാ​ക്കി. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ഭ​ര​ണ ഘ​ട​നാ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും എ​ടു​ത്ത നീ​ക്ക​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ഇ​വ​യെ റി​പ്പോ​ർ​ട്ട്​ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. ഓം​ബു​ഡ്​​സ്​​മാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജ​യി​ലി​ലു​ള്ള​വ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക​മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും വി​ശ​ക​ല​ന വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.ത​ട​വു​കാ​ർ​ക്ക്​ ന​ൽ​കു​ന്ന ആ​രോ​ഗ്യ പ​രി​ച​ര​ണം, ബ​ദ​ൽ ശി​ക്ഷാ പ​ദ്ധ​തി എ​ന്നി​വ​യും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ത്തി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​യ നി​ല​പാ​ടു​ക​ളും കാ​ഴ്​​ച​പ്പാ​ടു​ക​ളു​മാ​ണ്​ ഊ​ർ​ജം പ​ക​ർ​ന്നി​ട്ടു​ള്ള​തെ​ന്നും അലി അഹമ്മദ് അൽ ദേ​റാസി വി​ശ​ദീ​ക​രി​ച്ചു.

Read More

മനാമ: രാജ്യത്ത് വംശഹത്യക്കും വർഗീയ ഉൻമൂലനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ നശിപ്പിക്കുന്ന വംശീയ ഉന്മൂലന രാഷട്രീയത്തിനെതിരെ മതേതരത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടം രാജ്യം ആവശ്യപ്പെടുന്നു. രാജ്യത്ത് നിലനിൽക്കുന്ന സൗഹാര്‍ദ്ദത്തെ തകര്‍ക്കാനും സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാനും ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മർദ്ദിത ജനതയെ ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തിപ്രാപിക്കുക തന്നെ വേണം എന്ന് സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻ്റ് ആഷിക് എരുമേലി, സെക്രട്ടറി എ വൈ ഹാഷിം, മഹമൂദ് മായൻ, ജോയ്, അഷറഫ് അലി എന്നിവർ നേതൃത്വം നൽകി.

Read More

മനാമ: സമുദ്രനിരപ്പ് ഉയരുന്നത് മൂലം തീരപ്രദേശത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ പദ്ധതി തയാറാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള കാരണം. രാജ്യം പരിസ്ഥിതിക്ക് അത്യധികം പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ തന്നെ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനും കാലാവസ്ഥാ പ്രത്യാഘാതങ്ങളെ നേരിടാനാവശ്യമായ പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നതായി സുപ്രീം കൗൺസിൽ അറിയിച്ചു. സമുദ്രനിരപ്പ് ഉയരുന്നത് എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് ദ്വീപുകളും തീരദേശ പ്രദേശങ്ങളും അഭിമുഖീകരിക്കുന്ന ഒരു ആഗോള കാലാവസ്ഥാ പ്രതിഭാസമാണ്.  സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി തീരപ്രദേശങ്ങൾ നഷ്ടപ്പെടാറുണ്ട്. ഇതിനെ ചെറുക്കാനായി കണ്ടൽചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയാണ് ഒരു മാർഗ്ഗം. ബീച്ചുകളിലെ നിർമിതികൾ തീരപ്രദേശങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നുണ്ട്. മരങ്ങളും കണ്ടൽക്കാടുകളും തീരദേശ സംരക്ഷണത്തിന് വളരെയേറെ സഹായകരമാണ്. ഈ ചെടികളുടെ വേരുകൾ ആഴത്തിൽ ഇറങ്ങുന്നതിനാൽ കരയെ അവ സംരക്ഷിച്ച് നിർത്തും. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാറ്റും മറ്റും അധികം ഉപദ്രവമുണ്ടാക്കാത്ത അറേബ്യൻ ഗൾഫ് മേഖലയിലാണ് ബഹ്‌റൈൻ സ്ഥിതിചെയ്യുന്നതെന്നതിനാൽ തീരശോഷണം…

Read More

മനാമ: റാംലിയിലെ നിർമാണ സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.23 നും 34 നും ഇടയിൽ പ്രായമുള്ള പാകിസ്താൻ പ്രവാസികളാണ് പ്രതികൾ. ഇവർക്ക് കോടതി മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. മഴവെള്ളം ഒഴുക്കിവിടാൻ വേലിക്ക് കീഴിൽ കുഴിച്ച കിടങ്ങിലൂടെയാണ് പ്രതികൾ സൈറ്റിലേക്കെത്തിയത്. ബിൽഡിംഗ് ഗാർഡ് ഇവരെ കണ്ടതായി മൊഴി നൽകി. പ്രതികൾ തന്നെ കയർ ഉപയോഗിച്ച് കസേരയിൽ കെട്ടിയിടുകയും തുടർന്ന് സുരക്ഷാ ക്യാമറയുടെ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തെന്നും ഗാർഡ് മൊഴി നൽകിയിരുന്നു. കേബിളുകൾ 2,000 ദീനാറിനാണ് പ്രതികൾ വിറ്റത്.

Read More

ന്യുയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്ററ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ: ഇടിക്കുള ദാനിയേൽ, എൽസിക്കുട്ടി ഡാനിയേൽ, കുറ്റിക്കാട്ട് ബെഥേൽ, വെൺമണി. സഹോദരൻ : ലൈസൺ ഡാനിയേൽ & ഭാര്യ സിമി. മക്കൾ: ലിയാം, ലിയാന്ന. സഹോദരി: ലിസ ഡാനിയേൽ & ഭർത്താവ് തോമസ് ഫിലിപ്പ്. പൊതുദർശനം ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8:30 വരെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (28 Sunset Ave, Staten Island, NY 10314). ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 11:00 വരെ. തുടർന്ന് സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനം. ശവസംസ്കാരം മൊറാവിയൻ സെമിത്തേരിയിൽ നടക്കും. (2205 Richmond Rd,…

Read More

കൊട്ടാരക്കര: കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം മിത്താണെന്ന് പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്നും നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഹിന്ദുവിശ്വാസികൾക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ ഭയങ്കര പേടിയും, ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യാ എന്ന മഹാരാജ്യത്ത് എല്ലാവർക്കും എല്ലാ രീതിയിലുമുള്ള കാര്യങ്ങൾ പറയാനുള്ള അവകാശങ്ങളുണ്ട്. അതാണ് ഭംഗി. പക്ഷേ ആര്, ആർക്കുവേണ്ടിയിട്ടാണ് പറയുന്നതെന്നും, ആരാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും നമ്മൾ ചിന്തിക്കണം. ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവ് ആയിരിക്കുന്ന ആളാണ്. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാനുൾപ്പടെയുള്ളവരുടെ പരാജയം, നമുക്കിതൊക്കെ ഓക്കെയാണെന്നതാണ്. സൊസൈറ്റിയിൽ നിങ്ങളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണം. ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പനെ പറഞ്ഞു, നാളെ കൃഷ്ണൻ മിത്താണെന്ന് പറയും, മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും.…

Read More

റിയാദ്: 160 ദശലക്ഷം യൂറോയക്ക് സൗദി അറേബ്യ ക്ലബ് അല്‍ ഹിലാലില്‍ ചേര്‍ന്ന നെയ്മറിൻറെ അരങ്ങേറ്റം വൈകും. പരിക്കാണ് ഇത്തവണയും വഴി മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പകുതി വരെ താരത്തിനു വിശ്രമം വേണമെന്നു അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കി. ടീമിന്റെ അടുത്ത മത്സരങ്ങളില്‍ നെയ്മര്‍ കളിക്കില്ലെന്നു പരിശീലകന്‍ വെളിപ്പെടുത്തി. രണ്ട് വര്‍ഷ കരാറില്‍ കഴിഞ്ഞ ദിവസമാണ് താരം അല്‍ ഹിലാലില്‍ ചേര്‍ന്നത്. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹാലിലേക്ക് ചേക്കേറിയത്. സര്‍ഗാത്മക കളിക്കാരനാണ് നെയ്മര്‍. തീര്‍ച്ചയായും അദ്ദേഹം ടീമിലെത്തുന്നത് ഞങ്ങള്‍ക്ക് കരുത്താണ്. എന്നാല്‍ നെയ്മറെ നേരിയ തോതില്‍ പരിക്ക് അലട്ടുന്നുണ്ട്. എപ്പോള്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ല. എങ്കിലും സെപ്റ്റംബര്‍ പകുതിയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്- ജോര്‍ജ് ജീസസ് പറഞ്ഞു.

Read More

ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി- 23  നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും. മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ തുടരും.  ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ…

Read More

കണ്ണൂര്‍: ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടനാണോ ആണത്തമെന്ന് കെപിസിസിപ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴല്‍നാടന്റേത്. എത്രയോ അന്തസോടും നട്ടെല്ലോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത്. അവരുടെ ഏതു നേതാക്കള്‍ക്കും വന്നു രേഖ പരിശോധിക്കാമെന്ന് പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ കേള്‍ക്കുന്നവര്‍ക്ക് അതിലെ സുതാര്യത തിരിച്ചറിയാം. പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. ‘ആര്‍ക്കും വന്ന് രേഖകള്‍ പരിശോധിക്കാമെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴല്‍നാടനും കോണ്‍ഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി…

Read More

പത്തനംതിട്ട: ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ്  ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More