റിയാദ്: 160 ദശലക്ഷം യൂറോയക്ക് സൗദി അറേബ്യ ക്ലബ് അല്‍ ഹിലാലില്‍ ചേര്‍ന്ന നെയ്മറിൻറെ അരങ്ങേറ്റം വൈകും. പരിക്കാണ് ഇത്തവണയും വഴി മുടക്കിയതെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പകുതി വരെ താരത്തിനു വിശ്രമം വേണമെന്നു അല്‍ ഹിലാല്‍ പരിശീലകന് ജോര്‍ജ് ജീസസ് വ്യക്തമാക്കി.
ടീമിന്റെ അടുത്ത മത്സരങ്ങളില്‍ നെയ്മര്‍ കളിക്കില്ലെന്നു പരിശീലകന് വെളിപ്പെടുത്തി. രണ്ട് വര്‍ഷ കരാറില്‍ കഴിഞ്ഞ ദിവസമാണ് താരം അല്‍ ഹിലാലില്‍ ചേര്‍ന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹാലിലേക്ക് ചേക്കേറിയത്.
സര്‍ഗാത്മക കളിക്കാരനാണ് നെയ്മര്‍. തീര്‍ച്ചയായും അദ്ദേഹം ടീമിലെത്തുന്നത് ഞങ്ങള്‍ക്ക് കരുത്താണ്. എന്നാല്‍ നെയ്മറെ നേരിയ തോതില്‍ പരിക്ക് അലട്ടുന്നുണ്ട്. എപ്പോള്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ല. എങ്കിലും സെപ്റ്റംബര്‍ പകുതിയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്- ജോര്‍ജ് ജീസസ് പറഞ്ഞു.