- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ബഹ്‌റൈനിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സിറ്റിയുമായി ചേർന്ന് ഓണക്കിറ്റുകൾ കൈമാറി. പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഒന്നാംഘട്ട കിറ്റുവിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകിയായ കാത്തു സച്ചിൻ ദേവ് മുഖ്യ സാനിധ്യമായിരുന്നു. https://youtu.be/rh1R1EmbCcA?si=X5NUNvIYgPDydpQh&t=199 ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് പ്രധാനമായും കിറ്റുകൾ കൈമാറിയത്. കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, ജിതിൻ പേരാമ്പ്ര, രാജീവൻ കൊയിലാണ്ടി, വിജയൻ ഹമദ് ടൗൺ, ഷക്കീല മുഹമ്മദലി തുടങ്ങിയവൻ ചടങ്ങിൽ പങ്കെടുത്തു. ഫണ്ട് സമാഹാരണത്തിന് മുൻകൈയെടുത്തു പ്രവർത്തിച്ച കേരള ഗാലക്സി ബഹ്‌റൈൻ കൂട്ടായ്മ അംഗങ്ങൾക്ക് ചടങ്ങിൽ കേരള ഗാലക്സി ബഹ്‌റൈൻ മുഖ്യ രക്ഷാധികാരിയും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനുമായ വിജയൻ കരുമല നന്ദിയും അറിയിച്ചു.
മനാമ : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ കായിക പരിപാടികളോടെ “പൂവണി പോന്നോണം” ഓണാഘോഷം സംഘടിപ്പിച്ചു. അൽമക്കീന ലേബർ അക്കമോഡേഷനിൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.രാവിലെ 11.00 മണിക്ക് പൂക്കളം ഇട്ട് ആരംഭിച്ച പരിപാടികൾ ആറ് മണിവരെ നീണ്ടു. വിവിധ നാടൻ കായിക മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. തോഴിലാളികൾക്കും ഐവൈസിസി കുടുംബഗങ്ങൾക്കും പുതിയ ഒരു അനുഭവമായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. ഐവൈസിസി പ്രസിഡണ്ട് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സ് കൊല്ലം പാർലമെന്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള വിശിഷ്ട അതിഥി യായിരുന്നു. സെക്രട്ടറി അലൻ ഐസക് സ്വാഗതവും പ്രോഗ്രാം കൺവീനർ ബേസിൽ നെല്ലിമറ്റം നന്ദിയും പറഞ്ഞു. https://youtu.be/rh1R1EmbCcA?si=OtUBNrkWfXIw5Bxp&t=158 സാമൂഹിക പ്രവർത്തകരായ ബഷീർ അംബലായി, ഷെമിലി പി ജോൺ, അനിൽ കുമാർ യു കെ,…
മനാമ: ബഹ്‌റൈനിൽ വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ തുടരുന്നു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ഓഗസ്റ്റ് മാസത്തിൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ 204 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും ചെയ്യും. അഞ്ച് വർഷത്തെ തടവും വാറ്റ് നിയമപ്രകാരം അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാറ്റ്, എക്സൈസ് എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ബിസിനസ്സിന്റെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള എൻബിആറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ…
മനാമ: ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും (ജിസിസി) അറബ് രാജ്യങ്ങളിലെയും ദേശീയ ടീമുകളെ പങ്കെടുപ്പിച്ച് യുഎഇ ആതിഥേയത്വം വഹിച്ച യുഎഇ ഓപ്പൺ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ബോക്‌സർമാർ തിളങ്ങി. ഏഴ് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 10 മെഡലുകളാണ് ബഹ്‌റൈൻ നേടിയത്. ബഹ്‌റൈൻ ദേശീയ ബോക്‌സിംഗ് ടീമിന്റെ മികച്ച പ്രകടനത്തെ ബഹ്‌റൈൻ ബോക്‌സിംഗ് ഫെഡറേഷൻ പ്രസിഡന്റ് റാഷിദ് ഇസ ഫ്ലൈഫൽ അഭിനന്ദിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയാണ് ബഹ്‌റൈൻ ബോക്‌സർമാരുടെ നേട്ടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/4GgnokqCEpU?si=VdFgDIxp2BOjGxJX&t=123
മനാമ: പതിവ് പ്രതിരോധ കുത്തിവയ്പ്പിനായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (എച്ച്പിവി വാക്സിൻ) അവതരിപ്പിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. 12 മുതൽ 13 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന പതിവ് വാക്സിൻ എന്ന നിലയിലാണ് എച്ച്പിവി വാക്സിൻ അവതരിപ്പിക്കുന്നത്. പാപ്പിലോമ വൈറസ് വാക്സിൻ അവതരിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാൻസർ രോഗങ്ങൾ തടയുന്നതിനുമുള്ള പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യവെയാണ് പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. എലാൽ അലവി പദ്ധതി പ്രഖ്യാപിച്ചത്. ദേശീയ രോഗപ്രതിരോധ പരിപാടിയിൽ വാക്സിനുകൾ അവതരിപ്പിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിലും പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിലും ബഹ്റൈന്റെ മുന്നേറ്റങ്ങൾ അവർ ഊന്നിപ്പറഞ്ഞു. https://youtu.be/4GgnokqCEpU?si=TtQ8IgwVrapuOOtK&t=147
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ സെപ്റ്റംബർ 28ന് തിങ്കളാഴ്ച കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ഇത് പ്രകാരം പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സെപ്റ്റംബർ 28ന് അവധിയായിരിക്കും.
മനാമ: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രെദർസ് ഓണാഘോഷത്തിന്റെ ഭാഗമായി പൊന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. ബഹ്‌റൈൻ സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ ബഹ്‌റൈനിലെ 24 പ്രമുഖ ടീമുകൾ മാറ്റുരച്ചു. ശ്രീ മുത്തപ്പൻ എഫ് സി ഒന്നാം സ്ഥാനത്തിനും ചന്ദ്രയാൻ എഫ് സി രണ്ടാം സ്ഥാനത്തിനുമുള്ള ട്രോഫി ലഭിച്ചു. ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള ട്രോഫി ശ്രീ മുത്തപ്പൻ എഫ് സി യുടെ നിധിനും ബെസ്റ്റ് പ്ലെയർക്കുള്ള ട്രോഫി ചന്ദ്രയാൻ എഫ് സി കളിക്കാരൻ ജലീൽ ജെ പി കെക്കും സമ്മാനിച്ചു. ഉത്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ മോനിച്ചൻ, ഭാസ്കരൻ ഇടത്തോടി, നിസാർ ഉസ്മാൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ബാബു, മൊയ്‌ദീൻ , ഇസ്മായിൽ, മുസ്‌തഫ, എന്നിവരും എക്സിക്യൂട്ടീവ് മെമ്പർമാരായ സലിം അബ്ദുല്ലഹ്, നൗഫൽ, ഡോൺ ജാക്ക്സൺ, ഖലീൽ, ഷറഫുദീൻ, ശകീർ, പ്രസാദ് തുടങ്ങിയവർ ടൂർണമെന്റിന്…
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ. എൽ. എ) സംഘടിപ്പിക്കുന്ന “ഡാൺഡിയ ഉത്സവ് 2023” പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ക്രൗൺ പ്ലാസയിൽ നടന്നു. ഒക്ടോബർ 13 ന് ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ രാത്രി എട്ടു മുതൽ അർദ്ധരാത്രി വരെയാണ് കലാ സാംസ്കാരിക പരിപാടിയായ ദണ്ഡിയ ഉത്സവ്. ഈ വർഷം ബഹ്റൈന്‍ പുറത്ത് നിന്ന് ഒരു പ്രശസ്തമായ ഡി.ജെ ഉൾപ്പടെ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോഎക്സിസ്റ്റൻസ് ഡെപ്യൂട്ടി ചെയർ ബെറ്റ്സി മത്തിസൺ ടിക്കറ്റ് പ്രകാശനം ചെയ്തു. ഐ. എൽ. എ പ്രസിഡന്റ് ശാരദാ അജിത്തിൽനിന്ന് അവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് പർച്ചേസ് ഡിപ്പാർട്ട്മെന്റ് ജി.എം മഹേഷ്, ജബ്രാൻ, തന്മയി, പ്രസാദ് (മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ), ആനന്ദ്, കരൺ,(ബിഎഫ്സി) വേദാന്ത്,അജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 36611041,3915 7282 എന്ന നമ്പറുകളിൽ വിളിക്കുക.
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ രാമചന്ദ്ര ബാബുവിൻറെ മാതാവ് എസ്. ആർ. ലീല നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം കുളത്തൂർ ആണ് സ്വദേശം. നാളെ രാവിലെ പത്തുമണിക്ക് ശവസംസ്കാരം നടത്തും. ബഹ്‌റൈനിലുള്ള ഡോ.രാമചന്ദ്രബാബുവും കുടുംബവും ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും.
തിരൂർ: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കലാ കുടുംബത്തിൽനിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദർശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തി. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന അവർ അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അസ്മയെ തേടിയെത്തിയിട്ടുണ്ട്.തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി- കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
