Author: News Desk

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  മനോജ് ജമാലിന്റെ  സ്വാഗതത്തോടെ  മനാമ കെ സിറ്റി ബിസിനസ് സെന്റര്  ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. മുഹറഖ് കോ-ഓർഡിനേറ്റർ  ഹരി എസ. പിള്ള സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.   തുടർന്ന്  മനാമ ഏരിയ കോ -ഓർഡിനേറ്റർമാരായ മനോജ് ജമാൽ,  ഡ്യുബെക്ക്  എന്നിവരുടെ മേൽനോട്ടത്തിൽ മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ ഏരിയ കമ്മിറ്റി ഭാരവാഹികൾ  പ്രസിഡന്റ് –   നവാസ് കുണ്ടറ,  സെക്രെട്ടറി –  ഷഫീക് സൈഫുദ്ദീൻ,  ട്രെഷറർ –  അനുരാജ് ചാത്തന്നൂർ,  വൈസ് പ്രെസിഡന്റ്റ് –  സന്തോഷ് ജി. പിള്ള, ജോ. സെക്രെട്ടറി –   ഗീവർഗീസ് മത്തായി. മനാമയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 39212052, 39165603  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21, 28 തീയതികളിലാണ് ശില്പശാല നടത്തുന്നത്. 21 ന് കുട്ടികൾക്ക് വേണ്ടി പ്രത്യേകം ശില്പശാലയും സംഘടിപ്പിക്കും. ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കുന്ന ശില്പശാലയിൽ പ്രശസ്ത സാഹിത്യകാരന്മാരായ  കെ.ആർ.മീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരും ഫെബ്രുവരി 28 വെള്ളിയാഴ്ച പ്രശസ്ത കവിയും അധ്യാപകനുമായ കെ.ജി.ശങ്കരപ്പിള്ളയും പങ്കെടുക്കും. ബഹ്റൈൻ കേരളിയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന  പത്ത്ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15നകം പേര് നൽകണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  36421369, 39139494 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  സന്തോഷ് കുമാറിന്റെ  സ്വാഗതത്തോടെ  സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ  വച്ച് നടന്ന യോഗത്തിൽ  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രെട്ടറി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.  കൺവീനർ  നിസാർ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.  ജോ. കൺവീനർ വിനു ക്രിസ്റ്റി, സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ സന്തോഷ് കുമാർ, സജീവ് എന്നിവരുടെ മേൽനോട്ടത്തിൽ സൽമാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികൾ  പ്രസിഡന്റ് –   രതിൻ തിലക്,  സെക്രെട്ടറി –    സലിം തയ്യിൽ,  ട്രെഷറർ –    രഞ്ജിത്ത് രവീന്ദ്രൻ പിള്ള, വൈസ് പ്രെസിഡന്റ്റ് –   ജെയിൻ തോമസ്,  ജോ. സെക്രെട്ടറി –   രാജേഷ് അയത്തിൽ. സൽമാബാദിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ  3369 8685, 3402 9179 എന്നീ നമ്പറുകളിൽ…

Read More

മനാമ : ആഗോള ഇന്ത്യൻ ദേശീയ കോൺഗ്രസ് സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ഘടകം എഴുപത്തി ഒന്നാമത് ഭാരതത്തിന്റെ റിപബ്ലിക് ദിനം മഹത്തരമായി ആഘോഷിച്ചു. പ്രസിഡന്റ് മുഹമ്മദ് മൺസൂറിന്റെ അദ്ധ്യക്ഷതയിൽ ജുഫൈർ അർമാൻ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ ഗാനത്തോടെ തുടക്കം കുറിക്കുകയും ഭരണഘടന ചൊല്ലി കൊടുത്ത് പ്രസിഡന്റ് മുഹമ്മദ് മൺസൂർ ഉൽഘാടനം ചെയ്തു . തുടർന്ന് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. വിവിധ കോൺഗ്രസ് സംഘടനയുടെയും ഘടകകക്ഷികളുടെയും പോഷക സംഘടനാ ഭാരവാഹികളായ.ശ്രീകൃഷ്ണ ഭട്ട്, ബിനു കുന്നന്താനം, ഹസൈനാർ കളത്തിങ്കൽ, ഇബ്രാഹീം അദ്ഹം, അനസ് റഹീം, സാജിത് വർസി, മുഹമ്മതദ് ഖയിസ്, ഇസ്ഹാർ, ഐ ഒ സി ഭാരവാഹികളായ ജയ്ഫർ മൈദാനി, രാജു കല്ലുംപുറം, സന്തോഷ് ഓസ്റ്റിൻ, സോവിച്ചൻ ചെന്നാട്ടുശേരി എന്നിവർ പ്രസംഗിച്ചു. ശരവാനി മഞ്ജുനാദ്, മാസ്റ്റർ മാൻവിത്ത് എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ചടങ്ങിനെ ഷെമിലി പി ജോൺ നിയന്ത്രിച്ചു. ജനറൽ…

Read More

മനാമ :തൃശ്ശൂർ ചാവക്കാട്ടിൽ 3 സെന്റ് പുറമ്പോക്ക് കുടിലിൽ നിന്നും ഏറെ പ്രതീക്ഷയോടെ ബഹറിനിൽ എത്തിയ മുഹ്സിൻ എന്ന 20 കാരന്റെ ചികിത്സാർഥം മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (MCMA) സമാഹരിച്ച ഫണ്ട് 1400 ബഹ്‌റൈൻ ദിനാർ കൈമാറി. ബഹറിനിൽ വച്ച് സ്‌പൈനൽ സ്‌ട്രോക് സംഭവിച്ചു,കഴുത്തിനു താഴെ പൂർണമായും ചലനശേഷി നഷ്ടപെട്ട് കിംഗ് ഹമദ് ഹോസ്പിറ്റലിൽ കിടപ്പിലാണ്. കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന മുഹ്‌സിന്റെ ചികിത്സക്കായി അകമഴിഞ്ഞു സഹായിച്ച എല്ലാവർക്കും കമ്മിറ്റി നന്ദി രേഖപെടുത്തി. ചികിത്സാ സഹായ കമ്മിറ്റി കൺവീനർ സൈഫുദ്ധീൻ , പ്രവാസി കമ്മീഷൻ അംഗം കണ്ണൂർ സുബൈർ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മനാമ സെൻററൽ മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സലാം മമ്പാട്ടുമൂല,ലത്തീഫ് മരക്കാട്ട് നൗഫൽ മാട്ടൂൽ,സഫീർ, ചദ്രൻ, അസ്‌കർ പൂഴിതല അഷറഫ് അമീർ ഷെയ്ഖ് സുബൈർ, രാഘവൻ കാളികാവ്, സുമേഷ്, റഫീഖ്, സലാം, ഗഫൂർ, ജമാൽ തോരായ്. മറ്റു ഭാരവാഹികൾ എല്ലാവരും സന്നദ്ധരായിരുന്നു.

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ഹരിത വൽക്കരണ ദൗത്യം സംഘടിപ്പിച്ചു.   സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയാസ് ഉല്ല, അഡ്വ. ബിനു മണ്ണിൽ വർഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, പ്രിൻസിപ്പൽ – റിഫ  കാമ്പസ് പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസ്സി, ലയൺസ്  ക്ലബ് പ്രസിഡന്റ് ദേബാശിസ് ബാനെർജി,  എസ് ഇനയദുല്ല  (ക്രൗൺ ഇലക്ട്രോ മെക്കാനിക്കൽ സർവീസസ്),   ക്ലബ് അംഗങ്ങൾ , അധ്യാപകർ എന്നിവർ പങ്കെടുത്തു. ഹരിത വൽക്കരണത്തിന്റെ  ഭാഗമായി, ലയൺസ് ക്ലബ് ഓഫ് റിഫ, സ്കൂളിനു മുന്നിലെ അതിർത്തി മതിലുകൾ അലങ്കരിക്കാൻ പൂച്ചെടികളും  ഔഷധ  വൃക്ഷങ്ങളും   സ്‌കൂളിന്  സംഭാവന ചെയ്തു. വൃക്ഷത്തൈ നടുന്നതിനുള്ള കുഴികൾ ക്രൗൺ ഇലക്ട്രോ, മെക്കാനിക്കൽ സർവീസസ് തയ്യാറാക്കി. വൃക്ഷത്തൈ നടീൽ പരിപാടിക്കു  സ്കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നേതൃത്വം നൽകി. സ്‌കൂൾ  എക്കോ  അംബാസഡർ മീനാക്ഷി ദീപക്    സന്ദേശം നൽകി. പമേല സേവ്യർ സദസ്സിനെ സ്വാഗതം പറഞ്ഞു.    പ്രിൻസ് എസ്…

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സിത്ര  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ  സിത്ര സിറ്റി പാലസ് തലശ്ശേരി   റെസ്റ്റോറന്റ് ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രെട്ടറി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.  കൺവീനർ  നിസാർ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സിത്ര ഏരിയ കമ്മിറ്റി ഭാരവാഹികൾ :- പ്രസിഡന്റ് –  അഭിലാഷ് കുമാർ എസ്,  സെക്രെട്ടറി –  സിദ്ദിഖ് ഷാൻ, ട്രെഷറർ –  അരുൺ കുമാർ, വൈസ് പ്രെസിഡന്റ്റ് –   മുഹമ്മദ് സാബിത്, ജോ. സെക്രെട്ടറി –  ഇർഷാദ് . സിത്രയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 3600 8770, 3879 4085, 3331 8586 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റിന്റെ ആഭിമുഖ്യത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയർമാനും അമൃതാനന്ദമയി ദേവിയുടെ സന്യാസശൃംഖലയിലെ പ്രഥമ ശിഷ്യനുമാ സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽവെച്ച് പ്രത്യേക പ്രഭാഷണം നടത്തുന്നു. ജീവിത വളയം എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുന്നത്. അദ്ദേഹത്തോടൊപ്പം ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്സ് (ഐ.എ.എം) ന്റെ മുഖ്യ അധ്യാപകനായ ബ്രഹ്മചാരി അമിത്തും പങ്കെടുക്കും.അന്നേ ദിവസം തന്നെ ബ്രഹ്മചാരി അമിത്തിന്റെ ഐ.എ.എം ടെക്നിക് യോഗയും ധ്യാനവും ഉണ്ടായിരിക്കും. രാവിലെ 6 മണി മുതൽ 10.30 വരെയും രാത്രി 7 മണി മുതൽ 10 മണി വരെയുമാണ് പരിപാടി നടക്കുന്നത്. കൂടാതെ പ്രഭാഷണങ്ങളും, സ്വാമിജിയുടെ ഭജൻസും ഉണ്ടായിരിക്കും. ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ നേരിടുന്നതിനും ശാരീരികവും,ആത്മീയവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിശ്രമം, ശ്വസന വ്യായാമങ്ങൾ, അന്തർ ദർശനം എന്നിവയ്ക്കായി യോഗാസനങ്ങളെ ഘട്ടങ്ങളായി യോജിപ്പിച്ചു കൊണ്ട് സവിശേഷമായി…

Read More

മനാമ: ബഹറിനിൽ ഉള്ള കണ്ണൂർ നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന ‘കണ്ണൂർ എക്സ്പാറ്റ്സ് ബഹറിൻ’ പുതിയ കമ്മിറ്റിയുടെ പുനഃസംഘടനയ്ക്കു ശേഷം പൂർവാധികം ശക്തിയോടെ സംഘടനാപ്രവർത്തനം ഊർജിതപ്പെടുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി, കണ്ണൂരിലെ തനതായ സംസ്കാരവും പാരമ്പര്യവും വെളിവാക്കി കൊണ്ട് സുബി ഹോംസിനെ സഹകരണത്തോടെ ”കണ്ണൂർ ഫെസ്റ്റ് 2020” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി 14-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 11 മണി വരെ മനാമ അൽ രാജ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പ്രശസ്ത ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ ‘വാദ്യ ശ്രേഷ്ഠ പുരസ്കാരം’ നൽകിയും സംഗീത ലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിനെ ‘സംഗീത ശ്രേഷ്ഠ പുരസ്കാരം’ നൽകിയും ആദരിക്കും. തനത് കലാരൂപമായ തെയ്യം മുതൽ കണ്ണൂരിൻറെ ഭക്ഷണ വിഭവങ്ങളായ ബിരിയാണി, മുട്ട മാല, പായസം തുടങ്ങിയ വിഭവങ്ങളുടെ പാചക മത്സരവും കമ്പവലി മത്സരവും ചിത്രരചനാ…

Read More

മനാമ: 2019 ന്റെ അവസാന പാദത്തിലെ  കയറ്റുമതി, ഇറക്കുമതി, വിദേശ വ്യാപാരം എന്നിവ സംബന്ധിച്ച കണക്കുകൾ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ്  അതോറിറ്റി പുറത്തിറക്കി.  2019 ന്റെ അവസാന പാദത്തിൽ 1,282 ബില്യൺ ദിനാറിന്റെ  ഇറക്കുമതിയാണ് നടന്നത്. ഇത് 2018 ൽ ഇതേ കാലയളവിൽ നടന്ന 1,463 ബില്യൺ ദിനാറിന്റെ ഇറക്കുമതിയുടെ 12 ശതമാനം കുറവാണ്. ഇറക്കുമതിയുടെ 70 ശതമാനവും കയറ്റുമതിയുടെ 78 ശതമാനവും 10 മുൻനിര രാജ്യങ്ങളുമായാണ്. ബഹറിനിൽ ഏറ്റവും കൂടുതൽ ഇറക്കുമതി നടക്കുന്നത് ചൈനയിൽ നിന്നുമാണ്. 227 മില്യൺ ദിനാറിന്റെതാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി. 105 മില്യൺ ദിനാറിന്റെ ഇറക്കുമതിയുമായി   സൗദി അറേബ്യ രണ്ടാം സ്‌ഥാനത്തും 89 മില്യൺ ദിനാറിന്റെ ഇറക്കുമതുയുമായി യു.എ.ഇ മൂന്നാം സ്‌ഥാനത്തുമാണ്. ബഹ്റൈനിലേക്ക്  ഏറ്റവുമധികം ഇറക്കുമതി ചെയ്ത ഉൽപ്പന്നം അലൂമിനിയം ഓക്‌സൈഡാണ്. 88 മില്യൺ ദിനാറിന്റെ അലൂമിനിയം ഓക്‌സൈഡാണ് ഇറക്കുമതി ചെയ്തത്. 53 മില്യൺ ദിനാറിന്റെ ഇറക്കുമതിയുമായി കാറുകളാണ് രണ്ടാം സ്‌ഥാനത്ത്‌. ദേശീയമായി ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ…

Read More