മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റിന്റെ ആഭിമുഖ്യത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയർമാനും അമൃതാനന്ദമയി ദേവിയുടെ സന്യാസശൃംഖലയിലെ പ്രഥമ ശിഷ്യനുമാ സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽവെച്ച് പ്രത്യേക പ്രഭാഷണം നടത്തുന്നു. ജീവിത വളയം എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുന്നത്. അദ്ദേഹത്തോടൊപ്പം ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്സ് (ഐ.എ.എം) ന്റെ മുഖ്യ അധ്യാപകനായ ബ്രഹ്മചാരി അമിത്തും പങ്കെടുക്കും.അന്നേ ദിവസം തന്നെ ബ്രഹ്മചാരി അമിത്തിന്റെ ഐ.എ.എം ടെക്നിക് യോഗയും ധ്യാനവും ഉണ്ടായിരിക്കും. രാവിലെ 6 മണി മുതൽ 10.30 വരെയും രാത്രി 7 മണി മുതൽ 10 മണി വരെയുമാണ് പരിപാടി നടക്കുന്നത്. കൂടാതെ പ്രഭാഷണങ്ങളും, സ്വാമിജിയുടെ ഭജൻസും ഉണ്ടായിരിക്കും.
ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ നേരിടുന്നതിനും ശാരീരികവും,ആത്മീയവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിശ്രമം, ശ്വസന വ്യായാമങ്ങൾ, അന്തർ ദർശനം എന്നിവയ്ക്കായി യോഗാസനങ്ങളെ ഘട്ടങ്ങളായി യോജിപ്പിച്ചു കൊണ്ട് സവിശേഷമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു രീതിയാണ് (I. A. M) ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള പരിശീലനമാണിത്.