മനാമ :തൃശ്ശൂർ ചാവക്കാട്ടിൽ 3 സെന്റ് പുറമ്പോക്ക് കുടിലിൽ നിന്നും ഏറെ പ്രതീക്ഷയോടെ ബഹറിനിൽ എത്തിയ മുഹ്സിൻ എന്ന 20 കാരന്റെ ചികിത്സാർഥം മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (MCMA) സമാഹരിച്ച ഫണ്ട് 1400 ബഹ്റൈൻ ദിനാർ കൈമാറി.
ബഹറിനിൽ വച്ച് സ്പൈനൽ സ്ട്രോക് സംഭവിച്ചു,കഴുത്തിനു താഴെ പൂർണമായും ചലനശേഷി നഷ്ടപെട്ട് കിംഗ് ഹമദ് ഹോസ്പിറ്റലിൽ കിടപ്പിലാണ്. കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന മുഹ്സിന്റെ ചികിത്സക്കായി അകമഴിഞ്ഞു സഹായിച്ച എല്ലാവർക്കും കമ്മിറ്റി നന്ദി രേഖപെടുത്തി.
ചികിത്സാ സഹായ കമ്മിറ്റി കൺവീനർ സൈഫുദ്ധീൻ , പ്രവാസി കമ്മീഷൻ അംഗം കണ്ണൂർ സുബൈർ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മനാമ സെൻററൽ മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സലാം മമ്പാട്ടുമൂല,ലത്തീഫ് മരക്കാട്ട് നൗഫൽ മാട്ടൂൽ,സഫീർ, ചദ്രൻ, അസ്കർ പൂഴിതല അഷറഫ് അമീർ ഷെയ്ഖ് സുബൈർ, രാഘവൻ കാളികാവ്, സുമേഷ്, റഫീഖ്, സലാം, ഗഫൂർ, ജമാൽ തോരായ്. മറ്റു ഭാരവാഹികൾ എല്ലാവരും സന്നദ്ധരായിരുന്നു.