മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ഹരിത വൽക്കരണ ദൗത്യം സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയാസ് ഉല്ല, അഡ്വ. ബിനു മണ്ണിൽ വർഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, പ്രിൻസിപ്പൽ – റിഫ കാമ്പസ് പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസ്സി, ലയൺസ് ക്ലബ് പ്രസിഡന്റ് ദേബാശിസ് ബാനെർജി, എസ് ഇനയദുല്ല (ക്രൗൺ ഇലക്ട്രോ മെക്കാനിക്കൽ സർവീസസ്), ക്ലബ് അംഗങ്ങൾ , അധ്യാപകർ എന്നിവർ പങ്കെടുത്തു.
ഹരിത വൽക്കരണത്തിന്റെ ഭാഗമായി, ലയൺസ് ക്ലബ് ഓഫ് റിഫ, സ്കൂളിനു മുന്നിലെ അതിർത്തി മതിലുകൾ അലങ്കരിക്കാൻ പൂച്ചെടികളും ഔഷധ വൃക്ഷങ്ങളും