Author: News Desk

മെഡിക്കല്‍ ഷോപ്പുകളില്‍ വ്യാപക പൊലീസ് റെയ്ഡ്. കര്‍ണാടകയിലെ മെഡിക്കല്‍ ഷോപ്പുകളിലാണ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ആവശ്യക്കാര്‍ ഏറിയതോടെ മാസ്‌കിനും സാനിറ്റൈസറിനും വില കൂട്ടി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട മെഡിക്കല്‍ ഷോപ്പുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത് 210 ഓളം മെഡിക്കല്‍ ഷോപ്പുകളിലാണ് റെയ്ഡ് നടത്തിയത്. വിപണി വിലയെക്കാള്‍ രണ്ടും മൂന്നും ഇരട്ടി വിലക്കാണ് ഇവിടെ മാസ്‌ക് വിറ്റിരുന്നത്. നിരവധി ഫാര്‍മസി ഉടമകള്‍ക്കെതിരെ കേസെടുത്തു. കൂടാതെ വ്യാജ സാനിറ്റൈസര്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും 250ഓളം ബോട്ടിലുകളും പിടിച്ചെടുത്തു. അഞ്ച് മെഡിക്കല്‍ ഷോപ്പുകള്‍ സാനിറ്റൈസര്‍ വില കൂട്ടി വിറ്റതിനെ തുടര്‍ന്ന് പൂട്ടിക്കുകയും ചെയ്തു.

Read More

മൂന്നാർ കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് മൂന്നാർ ജനത. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ കയറി മുങ്ങാന്‍ ശ്രമിച്ച വിദേശിയെ പിടികൂടി ആശുപത്രിയിലാക്കി. ബ്രിട്ടീഷ് പൗരന് കോവിഡ് ഉണ്ടെന്ന് അറിഞ്ഞത് ഇന്നലെ വൈകിട്ടാണ്. പരിശോധനാഫലം വരുന്നതിന് തൊട്ടുമുന്‍പ് സംഘത്തെ പോകാന്‍ അനുവദിച്ചു. കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അതേസമയം, സംഘം പോയത് അറിയിച്ചില്ലെന്ന് ഇടുക്കി കലക്ടര്‍ പറഞ്ഞു. പിന്നാലെ റിസോര്‍ട്ട് അടച്ചു. ടീ കൗണ്ടി മാനേജറെ കസ്റ്റഡിയില്‍ എടുത്തു. മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ട് ജനറല്‍ മാനേജരെ അറസ്റ്റ് ചെയ്‌തേക്കും. ചൊവ്വാഴ്ച മുതല്‍ മൂന്നാറിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരനാണ് ഭാര്യയ്ക്കും മറ്റ് 17 പേര്‍ക്കുമൊപ്പം നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പുറത്തിറക്കിയത്. മറ്റ് യാത്രക്കാരുമായി വിമാനം ദുബായിലേക്ക്…

Read More

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (SDRF) ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. 14-03-2020 ന് കേന്ദ്ര അഭ്യന്തര വകുപ്പ് അയച്ച സർക്കുലർ പ്രകാരം, കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ രീതിയിൽ SDRF ഉപയോഗിക്കാനാകുമായിരുന്നു. അതുപ്രകാരം കോവിഡ്-19 കാരണം മരിക്കുന്ന ആളുടെ കുടുംബത്തിനു SDRF-ൽ നിന്നും 4 ലക്ഷം രൂപ അനുവദിക്കാൻ സാധിക്കുമായിരുന്നു. ചികിത്സയ്ക്കുള്ള പണം എസ്ഡിആർഎഫിൽ നിന്നും കണ്ടെത്താനുള്ള അനുമതിയുമുണ്ടായിരുന്നു. എന്നാൽ ഈ വ്യവസ്ഥകൾ പിൻവലിച്ചുകൊണ്ട് പുതിയ ഒരു സർക്കുലർ അയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കോവിഡ്-19 ദുരിതാശ്വാസത്തിനായി SDRF കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായി. ഈ നടപടി തിരുത്തണമെന്നും, സംസ്ഥാനത്തിന് കോവിഡ്-19 കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആദ്യത്തെ സർക്കുലർ ഔദ്യോഗികമായി പുനസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Read More

സൗദിയിൽ കോവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. പുതുതായി 17 പേരിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ ശനിയാഴ്ച വൈകുന്നേരത്തോടെ രോഗ ബാധിതരുടെ എണ്ണം 103 ആയി ഉയർന്നു. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ മൂന്നും അൽഹസയിൽ ഒന്നും റിയാദിൽ പത്തും ജിദ്ദയിൽ ഒന്നുമായി 15 സൗദി പൗരന്മാർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. റിയാദിൽ അമേരിക്ക, ഫ്രാൻസ് പൗരന്മാരായ ഓരോരുത്തരില്‍ വീതവും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അതാതിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിലെ ബാക്കിയാളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസൊലേഷൻ വാർഡുകളിൽ തുടരുന്നു. സൗദി പൗരന്മാർക്ക് പുറമെ, രണ്ട് അമേരിക്കക്കാരും ഓരോ ബംഗ്ലാദേശ്, ഫ്രഞ്ച് പൗരന്മാരും ബാക്കി ഈജിപ്ഷ്യൻ പൗരന്മാരുമാണ് ചികിത്സയിലുള്ളത്. അതേസമയം ഒരാൾക്ക് രോഗം ,പൂർണമായും ഭേദമായി എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. . കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈൻ അൽസറാഫിയാണ് കോവിഡ്-19 വൈറസ് ബാധയിൽ നിന്നും വിമുക്തി നേടി ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയത്.

Read More

മൂന്നാറിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും കൊച്ചിയിലെത്തി വിമാനത്തിൽ കയറിയത് ആശങ്ക പരത്തുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. കെടിഡിസി ഹോട്ടലിലായിരുന്നു ബ്രിട്ടണിൽ നിന്നുള്ള പത്തൊമ്പതംഗ സംഘം താമസിച്ചിരുന്നത്. ആരോഗ്യ പ്രവര്‍ത്തരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണ്ണ് വെട്ടിച്ച് ഇവരെങ്ങനെ കൊച്ചിയിലെത്തി. ഹോട്ടൽ അധികൃതര്‍ അറിയാതെ ബാഗുകളുമായി ഇവർ എങ്ങനെ പുറത്തെത്തി. അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനത്തിൽ കയറിയതെങ്ങനെ, സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാൻ അടക്കം ഇവര് ‍എവിടെയെങ്കിലും ഇറങ്ങിയിരുന്നോ, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ നിരവധി കാര്യങ്ങളിൽ സംശയം നിലനിൽക്കുകയാണ്.

Read More

ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഒമാനില്‍ മാർച്ച് 22 ന് പൊതു അവധി പ്രഖ്യാപിച്ചു. അടുത്ത ഞായറാഴ്ച, റജബ് 27 (മാർച്ച് 22), മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ മറ്റ് യൂണിറ്റുകൾ എന്നിവയിലെ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കും ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത സന്ദേശത്തില്‍ പറയുന്നു. യു.എ.ഇ, കഴിഞ്ഞ വർഷം ഇസ്രാ വല്‍ മിറാജ് അവധി അവസാനിപ്പിക്കുകയും ഈദ് അൽ ഫിത്തറിനും ഈദ് അൽ അദയ്ക്കും കൂടുതൽ അവധിദിനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read More

ഇലക്ട്രോണിക് മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിന്റെ ഭാഗമായി ‘ ഗ്രീന്‍ ഡീല്‍’ എന്നറിയപ്പെടുന്ന വിശാലമായ നയ പരിപാടിയും യൂണിയന്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുവാനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള ഉപകരണങ്ങള്‍ പരമാവധികാലം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പിൽ വരുത്തുവാനാണ് ഇതുവഴി മാലിന്യങ്ങള്‍ തടയുവാനുമാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണിയും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്ന ‘ സര്‍ക്കുലാര്‍ എക്കോണമി ആക്ഷന്‍ പ്ലാന്‍’ എന്ന രീതി നടപ്പാക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അറ്റകുറ്റപ്പണി നടത്തുന്നത് അവകാശമാക്കിമാറ്റാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നതിലൂടെ റിപ്പയര്‍ ചെയ്യുന്നത് കമ്പനികളുടെ ഉത്തരവാദിത്വമായി മാറും.

Read More

പള്ളിമൺ ഇളവൂർ ധനീഷ് ഭവനിൽ ദേവനന്ദയുടെ(7) മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ദേവനന്ദയുടെ മരണം സ്വാഭാവിക മുങ്ങി മരണമെന്ന ശാസ്ത്രീയ പരിശോധന ഫലം ഇവര്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. കുട്ടി അബദ്ധത്തിൽ കാൽ വഴുതി ആറ്റിൽ വീണതിനെ തുടർന്നാണെന്നായിരുന്നു പോസ്റ്റ് മോർട്ടത്തിലെയും ഫൊറൻസിക് വിദ്ഗധരുടെയും കണ്ടെത്തൽ. ഇതോടെ കേസ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. അന്വേഷണം അവസാനിപ്പിച്ചാല്‍ വനന്ദയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സാധിക്കാതെ പോകുമെന്നാണ് വീട്ടുകാരുടെ പരാതി. ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്നും കിട്ടിയ നാൾ മുതൽ കേസ് ക്രൈംബ്രാഞ്ചോ സി.ബി.ഐയോ അന്വേഷിക്കണമെന്ന വിവിധ കോണുകളിൽ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കുട്ടിയുടെ മരണം അബദ്ധത്തിൽ കാൽ വഴുതി വീണ് മുങ്ങി മരിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും ഇതിനുണ്ടായ സാഹചര്യം കണ്ടെത്താൻ ലോക്കൽ പൊലീസിന് സാധിച്ചിട്ടില്ല. 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും അന്വേഷണം തുടരുമെന്നാണ് ലോക്കൽ പൊലീസ് പറയുന്നതെങ്കിലും ഇതിൽ പരാതിക്കാര്‍ അസംതൃപ്തരാണ്.

Read More

കൊറോണ വൈറസിനെ തടയാൻ നിർദേശങ്ങളുമായി യോഗ ഗുരു ബാബാ രാംദേവ്. കൊറോണ വൈറസ് ബാധയില്‍ ആരും പരിഭ്രാന്തരാകേണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതിദത്തമായ ഒരു ജീവിതരീതി പിന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശനമായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. പൊതുഇടങ്ങളില്‍ പോകുമ്പോൾ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൈയില്‍ കരുതണം. മറ്റ് വ്യക്തികളില്‍ നിന്ന് അകലം പാലിക്കണം. വൈറസ് വ്യാപനവും അണുബാധയും തടയാന്‍ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബാബാ രാംദേവ് കൂട്ടിച്ചേർത്തു.

Read More