Author: News Desk

കൊറോണ വൈറസ് ബാധ ആരോപിച്ചു തൃശൂരില്‍ ഫ്ലാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടു. തൃശ്ശൂര്‍ മുണ്ടൂപാലത്താണ് സംഭവം. സംഭവത്തില്‍ ഫ്ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡോക്ടറെ പൂട്ടിയിട്ട് മുറിക്ക് പുറത്ത് കൊറോണ എന്നെഴുതി വെച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ക്ക് കോവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നില്ല.

Read More

കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബഹ്റിനിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് (CIA) അറിയിച്ചു. ഇത് മാർച്ച് 18 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും. ലോകാരോഗ്യ സംഘടന (WHO) നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബഹറൈനിലെത്തുന്ന യാത്രക്കാരെ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്ന് സി‌എ‌എ അറിയിച്ചു.

Read More

രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിച്ച്‌ ആദ്യം മരിച്ച കര്‍ണാടക കല്‍ബുര്‍ഗി സ്വദേശിയുടെ മകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ മരിച്ച വ്യക്തിയെ ആശുപത്രിയില്‍ പരിചരിച്ചിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴായി. വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യം മരണപ്പെട്ട മുഹമ്മദ് ഹുസൈന്‍ സിദ്ദീഖിയുടെ മകള്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരം കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരതാണ് അറിയിച്ചത്.രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലെ പൂനെയിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

കൊറോണ വൈറസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ബഹ്‌റൈൻ പുരുഷനെയും അറബ് യുവതിയെയും വിളിപ്പിച്ചു. ബഹ്‌റൈനിൽ കൊറോണ വൈറസ് (കോവിഡ് -19) പടരുന്നത് തടയാൻ അധികാരികൾ നടത്തിയ ശ്രമങ്ങളെ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ദുർബലപ്പെടുത്തിയെന്നും, സുരക്ഷ അട്ടിമറിച്ചുവെന്നാരോപിച്ച് അവർ പ്രോസിക്യൂട്ടർമാരുടെ മുന്നിൽ ഹാജരാകും.

Read More

മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ത്ത് കേരളം. കൊറോണ വൈറസ് വാഹകരെ ഒന്നുവിടാതെ കണ്ടെത്തി ചികിത്സിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി 35 അതിര്‍ത്തി ചെക്പോസ്റ്റുകളിലും ആരോഗ്യവകുപ്പും പൊലീസും സംയുക്തപരിശോധന ആരംഭിച്ചു. അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ–-സര്‍ക്കാര്‍–- പൊതുഗതാഗത വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നു. രണ്ട് ആരോഗ്യവകുപ്പ് ജീവനക്കാരും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്ന നിരവധി ടീമുകളായി തിരിഞ്ഞാണ് പരിശോധന. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന വരുംദിവസങ്ങളിലും തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തിയിലാണ് പകലും രാത്രിയും സംഘമായി തിരിഞ്ഞ് പരിശോധന. ഓരോ വാഹനവും നിര്‍ത്തി തെര്‍മോമീറ്ററിന്റെ സഹായത്തോടെ യാത്രക്കാരുടെ ശരീരോഷ്മാവ് നോക്കും. പരിശോധനയില്‍ 39 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉള്ളവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. മലയാളിയാണെങ്കില്‍ ഇവരുടെ വിവരങ്ങള്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറും. പിന്നീട് മൊബൈല്‍ മുഖാന്തരം ബന്ധപ്പെട്ട് ഇവര്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണെന്നും ഉറപ്പാക്കും.…

Read More

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കണം. സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്ക് ദ ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ബ്രേക്ക്…

Read More

ഖത്തറിൽ 64 പുതിയ കൊറോണ വൈറസ് ബാധിതരെ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 401 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് തടയാൻ സിനിമ തിയറ്ററുകളും, കല്യാണ ഹാളുകളും, ജിമ്മുകളും, പാർക്കുകളും തുടങ്ങിയ പബ്ലിക് സ്‌ഥലങ്ങൾ അടച്ചിരിന്നു.

Read More

ലോകമെമ്പാടും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയെടുത്ത് സൗദി അറേബ്യ. സൗദി അറേബ്യ ഞായറാഴ്ച ഭക്ഷ്യ സ്റ്റോറുകളും ഫാർമസികളും ഒഴികെ എല്ലാ മാളുകളും അടച്ചുപൂട്ടി, റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത് നിരോധിച്ചുവെങ്കിലും ഭക്ഷ്യ വിതരണ സേവനങ്ങൾ അനുവദിച്ചു.സൗദിയിൽ ഇപ്പോൾ 103 കേസുകൾ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.

Read More

കോ​വി​ഡ്​ 19 ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ ​കാ​മ്ബ​സും ഹോ​സ്​​റ്റ​ലും അ​ട​ച്ച​തോ​ടെ കു​ടു​ങ്ങി​യ ഹ​രി​യാ​ന കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. 60 പേ​ര​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാ​ഴ്​​ച ​അ​മൃ​ത​സ​ര്‍ -കൊ​ച്ചു​വേ​ളി എ​ക്​​സ്​​പ്ര​സി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. കേ​ര​ള സ​ര്‍​ക്കാ​റി​​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​മ്ബ​ത്ത്​ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ റെ​യി​ല്‍​വേ ​ഇ​വ​ര്‍​ക്ക്​ അ​മൃ​ത​സ​ര്‍ -കൊ​ച്ചു​വേ​ളി എ​ക്സ്​​പ്ര​സി​ല്‍ അ​ധി​ക കോ​ച്ച്‌​ കൂ​ട്ടി​ച്ചേ​ര്‍​ത്ത്​ ​യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ചൊ​വ്വാ​ഴ്​​ച കേ​ര​ള​ത്തി​ലെ​ത്തും. കോ​വി​ഡ്​ 19 വൈ​സ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ കാ​മ്ബ​സും ഹോ​സ്​​റ്റ​ലും മാ​ര്‍​ച്ച്‌​ 31 വ​രെ​യാ​ണ്​ അ​ട​ച്ച​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഹോ​സ്​​റ്റ​ല്‍ അ​ട​ച്ച​തോ​ടെ നാ​ട്ടി​​ലേ​ക്ക്​​ പോ​കാ​ന്‍ ടി​ക്ക​റ്റ്​ ല​ഭി​ക്കാ​തി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ എ. ​സ​മ്ബ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു. കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി​യും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി സം​ഘ​ത്തി​ന്​ കേ​ര​ള ഹൗ​സി​ല്‍ നി​ന്നും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി. നാ​​ട്ടി​ലേ​ക്ക്​ പോ​കാ​ന്‍ ടി​ക്ക​റ്റ്​ ല​ഭി​ക്കാ​തി​രു​ന്ന ജാ​മി​അ മി​ല്ലി​യ, ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​ത്തോ​ളം…

Read More

മാര്‍ച്ച്‌ 25ന് നടത്താനിരുന്ന ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ ടോക്കിയോ സന്ദര്‍ശനം മാറ്റിവച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലോക വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ നിലവില്‍ 2020 ടോക്കിയോ ഒളിംപിക്‌സ് നടക്കുന്ന കാര്യത്തിലും ആശങ്കകള്‍ ഉയരുകയാണ്. ഒളിംപിക്‌സ് അസോസിയേഷന്‍ പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ടോക്കിയോ സന്ദര്‍ശനത്തിനായി തയ്യാറെടുത്തിരുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ 74 ഇന്ത്യന്‍ അത്‌ലറ്റുകളാണ് യോഗ്യത നേടിയിരിക്കുന്നത്. ഇസ്താംബുളിനെ 36 നെതിരെ 60 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് 2020 ഒളിംപിക്‌സിന് വേദിയാകാന്‍ ടോക്കിയോ തിരഞ്ഞെടുക്കപ്പെട്ടത്.

Read More