Author: News Desk

കൊച്ചി: ഏഷ്യാനെറ്റിന്റെ ബിഗ്ഗ്‌ബോസിൽ നിന്നും വിവാദത്തോടെ പുറത്തായ ഡോക്ടർ രജിത് കുമാറിനു ആരാധകർ നൽകിയ സ്വീകരണം കേസായി.എറണാകുളം ജില്ലാ കളക്ടർ സുഹാസ് കേസ് എടുത്ത വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. “കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.”കളക്ടർ വ്യക്തമാക്കി.

Read More

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ ഭീതി പടരുന്നതിനിടെ ആശ്വാസമായി കൊറോണയെ അതിജീവിച്ച രോഗിയുടെ വാക്കുകൾ. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി രോഹിത് ദത്തയാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ഒപ്പം ആത്മവിശ്വാസം പകരുന്ന വാക്കുകൾ പറഞ്ഞിരിക്കുന്നത്. ”പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്. പനിവന്നതോടെ ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എനിക്ക് തൊണ്ടയില്‍ അണുബാധയാണെന്നാണ് പറഞ്ഞത്. മൂന്നുദിവസത്തേക്ക് അതിനുള്ള മരുന്ന് തന്നിരുന്നു. 28 ആയപ്പോഴേക്കും അസുഖം മാറി. എന്നാൽ വീണ്ടും പനി വന്നു. ഇതോടെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് പോയി. മാര്‍ച്ച്‌ ഒന്നിനാണ് എനിക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്” എന്നും രോഹിത് പറയുന്നു. പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു. റിസൾട്ട് പോസിറ്റീവായതോടെ സഫ്ദര്ജങ് ആശുപത്രിയിലേക്ക് മാറ്റി. ഒരു സംഘം ഡോക്ടര്‍മാര്‍ ഉടൻ തന്നെ എന്നെ കാണാൻ എത്തി. ഇത് വെറും ജലദോഷവും ചുമയുമാണ് അത് മാറും.…

Read More

കോവിഡ് 19 വൈറസ് ബാധയെ തുടർന്ന്, കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവർ ഈ നമ്പരുകളിൽ ഉടൻ ബന്ധപ്പെടണമെന്ന കർശന നിർദേശവുമായി ജില്ലാ കളക്ടർ. 1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിച്ച് തങ്ങളുടെ യാത്രാവിവരങ്ങൾ അറിയിക്കണം. ശേഷം ഇവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിക്കണമെന്നും ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

Read More

മനാമ: ലോക സമ്പദ് വ്യവസ്ഥപോലും ബാധിച്ച കൊറോണയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ മനാമ ആസ്ഥാനമായുള്ള യത്തീം സെന്റർ ഷോപ്പിംഗ് മാളിലെ എല്ലാ ഷോപ്പുകൾക്കും രണ്ടു മാസത്തെ വാടക സൗജന്യമായി നൽകുമെന്ന് മാനേജ്‌മന്റ് അറിയിച്ചു. ഈ നടപടി മാതൃകാപരവും അനുകരണീയമാണ്.

Read More

ബഹറിനിൽ മിനിസ്ട്രി ഓഫ് ഇൻഡസ്ടറി, കോമേഴ്‌സ് ആൻഡ് ടൂറിസം വ്യാഴാഴ്ച റെയ്ഡ് ചെയ്ത വെയർ ഹൗസിൽ നിന്ന് ഇരുപത്തിയാറ് ഫുഡ് ഷോപ്പുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി നിർത്തിവച്ചു. 2008 മുതൽ കാലഹരണപ്പെട്ട 80,000 ത്തിലധികം ഭക്ഷ്യ ഉൽപന്നങ്ങൾ വ്യാഴാഴ്ച വെയർഹ ഹൗസിൽ നിന്ന് പിടിച്ചെടുത്തു. അരി, പയറ്, ചിക്കൻ, അച്ചാറുകൾ, ധാന്യം, തേങ്ങാ പേസ്റ്റ് എന്നിവ ഉൾപ്പെടുന്നു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച വാറണ്ടിനെ തുടർന്ന് മിനിസ്ട്രി ഓഫ് ഇൻഡസ്ടറി, കോമേഴ്‌സ് ആൻഡ് ടൂറിസത്തിലെ ഇൻസ്പെക്ടർമാർ വടക്കൻ ഗവർണറേറ്റിലെ 750 ചതുരശ്ര മീറ്ററുള്ള വെയർഹ ഹൗസിൽ റെയ്ഡ് നടത്തിയത്. ബ്രാൻഡ് നാമങ്ങൾ ഉൾക്കൊള്ളുന്ന വിവിധ സ്റ്റിക്കറുകളും, പുതിയ കെട്ടിച്ചമച്ച കാലഹരണ തീയതികളും വെയർഹൗസിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

Read More

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ ഉത്സവത്തിൽ പങ്കെടുത്ത് നിരവധിപേരോടൊപ്പം സെൽഫിയെടുത്തതായി റിപ്പോർട്ട്. ഇയാളുമായി സമ്പർക്കത്തില്പെട്ടവർ ഉടൻ ബന്ധപ്പെടണമെന്ന് തൃശൂർ കോർപ്പറേഷൻ നിർദ്ദേശം നൽകി. ബ്രിട്ടീഷ് പൗരനുമായി ഹസ്തദാനം നടത്തിയവരോ, സെൽഫിയെടുത്തവരോ , ഡാൻസ് ചെയ്തവരോ ഏതെങ്കിലും തരത്തിൽ സമ്പർക്കത്തില്പെട്ടവരോ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടോൾ ഫ്രീ നമ്പറായ 1056 അല്ലെങ്കിൽ 0487-2320466 എന്ന നമ്പരിൽ വിളിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീഡിയോ എടുക്കുകയും ടിക്ടോക്കിൽ വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീഡീയോ ദൃശ്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.

Read More

മനാമ:ബഹറിൻ ആരോഗ്യ മന്ത്രാലയം ആദ്യ കൊറോണ വൈറസ് മരണം സ്‌ഥിരീകരിച്ചു. 65 വയസുള്ള ബഹ്‌റൈൻ സ്ത്രീയാണ് മരിച്ചത്. ഇവർക്ക് അടിസ്ഥാനപരമായതും വിട്ടുമാറാത്തതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.മരിച്ച സ്ത്രീ കഴിഞ്ഞ മാസം ഇറാനിൽ നിന്ന് വിമാനം വഴി മടങ്ങിയെത്തിയിരുന്നു.അവിടെ വച്ചാണ് ഇവര്‍ക്ക് രോഗബാധയേല്‍ക്കുന്നത്.ബഹ്‌റൈൻ എയർപോർട്ടിൽ നിന്ന് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോയിരുന്നു.വസങ്ങളില്‍ മോശമായി തുടരുകയായിരുന്നുവെന്നാണ് സൂചന. മരണപ്പെട്ട സ്ത്രീ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും, ചികിത്സയിലുള്ള കൊറോണ രോ​ഗികളിൽ ഒരാള്‍ ഒഴികെ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കകളില്ല ആരോഗ്യ വകുപ്പ് അറിയിച്ചു.

Read More

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി,കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഖത്തർ. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും 14 ദിവസത്തേക്ക് നിര്‍ത്തി വെക്കാൻ തീരുമാനിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കാര്‍ഗോ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വില്ലക്കില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തര്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള വിമാനങ്ങളും സർവീസ് നടത്തും. മെട്രോയും ബസ് സര്‍വീസും ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഞായറാഴ്ച രാത്രിയോടെ പ്രവര്‍ത്തനം നിർത്തിയിരുന്നു. ഖത്തറിലെ പൗരന്മാരും വിദേശികളും പരമാവധി യാത്രകള്‍ ഒഴിവാക്കണം. വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ അതാതിടങ്ങളിലെ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആവശ്യമെങ്കില്‍ ഇവര്‍ക്ക് നാട്ടിലെത്തുന്നതിനുള്ള സൗകര്യം അതാതിടങ്ങളിലെ ഖത്തര്‍ എംബസികള്‍ ഒരുക്കുമെന്നു അധികൃതർ അറിയിച്ചു. 55ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, മാനസിക സമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവരുൾപ്പെടെയുള്ളവർക്ക് താമസ സ്ഥലത്തിരുന്ന് ജോലി ചെയ്യാന്‍…

Read More

ദേവനന്ദയുടേത് സ്വാഭാവിക മരണമല്ലെന്ന് ആവര്‍ത്തിച്ച് കുടുംബം. കുട്ടിയെ കാണാതായതു മുതലുള്ള സംഭവങ്ങളില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. ദേവനന്ദയുടേത് ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങി മരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറ്റിലേക്ക് തെന്നി വീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടി തനിച്ച് വീടുവിട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഈ സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം. ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയത്തിന്റെ പശ്ചാത്തലത്തില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചില മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ദേവനന്ദയുടെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ എന്നിവയും ശേഖരിച്ചുവരികയാണ്.

Read More