Author: News Desk

ഏഴ് വയസ്സുള്ള ഒരു ഇന്ത്യൻ ബാലനെത്തേടിയാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ സൗഭാഗ്യം എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍ (ഏഴുകോടിയിലേറെ ഇന്ത്യന്‍ രൂപ) യാണ് ഇന്ത്യന്‍ ബാലന്‍ സ്വന്തമാക്കിയത്. ഫെബ്രുവരി 21 ന് പിതാവ് വാങ്ങി നല്‍കിയ സീരീസ് 327 ലെ 4234 നമ്പര്‍ ടിക്കറ്റാണ് കപിൽരാജ് കനകരാജ് കൈവശം വച്ചിരുന്നത്. പിതാവ് കനകരാജന്‍ തമിഴ്‌നാട് സ്വദേശിയാണ്. 27 വർഷമായി അജ്മാൻ നിവാസിയാണ്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ കനകരാജ് സമ്മാനത്തുക, തന്റെ ഫര്‍ണിച്ചര്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും മകന്റെ ഭാവിക്ക് വേണ്ടിയും വിനിയോഗിക്കുമെന്നും പറഞ്ഞു. മൂന്ന് ആഡംബര വാഹന വിജയികളെയും പ്രഖ്യാപിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 57 കാരനായ ദേവരാജ് സുബ്രഹ്മണ്യം 1749 സീരീസിൽ 1106 ടിക്കറ്റ് നമ്പറിൽ മെഴ്‌സിഡസ് ബെൻസ് എസ് 560 (ഡയമണ്ട് വൈറ്റ്) നേടി.

Read More

കോവിഡ് -19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും മൊബൈൽ ഫോൺ വഴി ലഭ്യമാകുന്നു. അതിനായി 8302 201 133 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ അടിച്ച് ഐ. പി. ആർ. ഡിയുടെ SMS അലേർട്ട് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനു ശേഷം പ്രസ്തുത സർവീസിൽ നിന്നും രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്ഡേറ്റുകളും SMS ആയി ലഭിക്കുന്നതായിരിക്കും. ആധികാരികമായ വിവരങ്ങൾ ലഭിക്കാനും, വ്യാജ വർത്തകളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും എത്രയും പെട്ടന്ന് ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങാം.

Read More

ഡോ. രജിത്ത് കുമാറിനെ ഒരുനോക്ക് കാണാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം വളരെയധികം വേദനാജനകമാണെന്നു സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റ്‌ വെളിപ്പെടുത്തി. ഡോ രജിത്ത് കുമാറിനും അറസ്റ്റിലായ ആരാധകർക്കും തന്റെ കട്ട സപ്പോർട്ട് ഉണ്ടാകുമെന്നും നിയമ നടപടികളെ നേരിടാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ട വിധത്തിലുള്ള സഹായ നടപടികൾക്കായി അദ്ദേഹത്തെ ബന്ധപ്പെടാമെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. അതിനായി വേണ്ട കാര്യങ്ങൾ അറിയിക്കാനായി അദ്ദേഹത്തിന്റെ ഒഫിഷ്യൽ മെയിൽ ഐഡിയും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. സന്തോഷ്‌ പണ്ഡിറ്റിന്റെ കുറിപ്പ്: പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം.. പാവം ഡോ. രജിത് കുമാ൪ സാറിനെ സ്നേഹം കൊണ്ട് ഒരു നോക്ക് കാണുവാ൯ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാ൪ത്ത വായിച്ച് വളരെ വേദനിക്കുന്നു. Dr രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവ൯ ആരാധക൪ക്കും എന്ടെ കട്ട സപ്പോ൪ട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള് നേരിടുവാ൯ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവ൪ എന്നെ…

Read More

കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന ആശങ്ക പൊതു ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാല്‍ ഇതേ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല എന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുളള ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണെന്നുമുളള അറിയിപ്പ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മുന്‍കരുതലുകള്‍ എന്ന രീതിയില്‍ പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കാനും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍…

Read More

ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണം , മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ഭക്ഷണക്രമമാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ പ്രസിദ്ധീകരിച്ചു. മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്കു ദോശ, സാമ്പാര്‍, രണ്ടു മുട്ട, രണ്ടു ഓറഞ്ച്, ചായ, മിനറല്‍ വാട്ടര്‍ എന്നിവ അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രാവിലെ ഏഴരയ്ക്കാണ് അത്. പത്തരയ്ക്കു വീണ്ടും ജ്യൂസ് നല്‍കും. വിദേശികള്‍ക്കു സൂപ്പും പഴങ്ങളും അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. രണ്ടു പുഴുങ്ങിയ മുട്ടയും ഒപ്പമുണ്ട്. 11 മണിക്കു പൈനാപ്പിള്‍ ജ്യൂസ്. ഉച്ചയ്ക്കു 12 മണിക്കു ചപ്പാത്തി, ചോറ്, മീന്‍ വറുത്തത്, തോരന്‍, തൈര്, മിനറല്‍ വാട്ടര്‍ എന്നിവയാണ് മലയാളികള്‍ക്കു നല്‍കുന്നത്. ടോസ്റ്റഡ് ബ്രഡ്, ചീസ്, പഴങ്ങള്‍ എന്നിവയാണ് വിദേശികള്‍ക്കു നല്‍കുന്നത്. മലയാളികള്‍ക്കു വൈകിട്ട് ചായക്കൊപ്പം പലഹാരവും നല്‍കും. ജ്യൂസാണ് വിദേശികള്‍ക്ക്. രാത്രിയില്‍ അപ്പത്തിനൊപ്പം വെജിറ്റബിള്‍…

Read More

ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി ബിവറേജസ് കോര്‍പറേഷന്‍. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുമ്പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വേണം വരാന്‍. മാത്രവുമല്ല പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Read More

കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തിലാണ് വി.മുരളീധരന്‍ പങ്കെടുത്തത്. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. തുടര്‍ന്ന് മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. സ്‌പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്നെത്തിയശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാലാണ് 47 ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

Read More

വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയ്ന്‍മെന്റിന്റെ (WWE) ഏറ്റവും വലിയ പരിപാടിയായ റെസല്‍മേനിയ അടച്ചിട്ട വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ആഗോള തലത്തില്‍ കോവിഡ് 19 ആശങ്ക പരത്തുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് റെസല്‍മേനിയ 36 നടക്കുക. നേരത്തെ, ടംപ ബേയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 5 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റെസല്‍മേനിയയുടേയും മറ്റ് അനുബന്ധ പരിപാടികളുടേയും സംപ്രേഷണമുണ്ടാകും. നിലവില്‍ ഒര്‍ലാന്‍ഡോയിലെ പരിശീലന കേന്ദ്രത്തില്‍ അധികൃതര്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ലോകമെമ്പാടും നിരവധി ആരാധകരുള്ള കായിക വിനോദമാണ് മല്ലന്‍മാരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഡബ്ല്യുഡബ്ല്യുഇ. റെസല്‍മേനിയ കാണാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ എത്താറുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പ്, യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് കാണികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More

ഐ എസ് എല്‍ ക്ലബായ എഫ് സി ഗോവ പരിശീലകനായിരുന്ന ലൊബേരയ്ക്ക് പകരം പരിശീലിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു വന്ന അപേക്ഷകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്ലബ് അധികൃതര്‍. 37 അപേക്ഷകരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രസീല്‍ ഇതിഹാസം ദുംഗയടക്കമുള്ളവരാണ് ലിസ്റ്റില്‍ ഉള്ളത്. ഇന്ത്യന്‍ ഫുട്‌ബോള്‍ നന്നായി പിന്തുടരുന്ന ദുംഗയ്ക്ക് ഗോവയെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ബ്രസീലിനെ ലോകകപ്പില്‍ നയിച്ച് കിരീടം നേടിക്കൊടുത്തിട്ടുള്ള ദുംഗ പരിശീലകനായും ബ്രസീലിനൊപ്പം തിളങ്ങിയിരുന്നു. അവസാനം 2014 ലോകകപ്പില്‍ ആയിരുന്നു ദുംഗ ബ്രസീലിന്റെ അമരത്തുണ്ടായിരുന്നത്. മുമ്പ് ബ്രസീല്‍ ഇതിഹാസം സികോ ഗോവയുടെ പരിശീലകനായി എത്തിയിരുന്നു. ദുംഗയെ കൂടാതെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജാപ് സ്റ്റാം, ഡച്ച് പരിശീലകന്‍ ഹിഡിങ്ക്, മുന്‍ ഇംഗ്ലീഷ് കോച്ച് എറിക്‌സണ്‍, മുന്‍ റയല്‍ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ഹിയെറോ എന്നിങ്ങനെ നിരവധി താരങ്ങളാണ് ഗോവയെ പരിശീലിപ്പിക്കാന്‍ സമ്മതമറിയിച്ച് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. അപേക്ഷകരുമായി അഭിമുഖം നടത്തിയ ശേഷം മാത്രമെ ആരെ പരിശീലകനാക്കണം എന്ന കാര്യത്തില്‍ ഗോവ…

Read More