Author: News Desk

മാർച്ച് 16-ആം തീയതി ബഹറിനിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിനി ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ ലംഘിച്ച വിവിധയിടങ്ങളിൽ യാത്ര ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു. നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ പുളിക്കന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടത്തിയത്. 14 ദിവസത്തേക്ക് വീട്ടിൽ തങ്ങണമെന്ന മുന്നറിയിപ്പ് ലംഘിച്ചാണ് മമ്പാട് പഞ്ചായത്തിലെ ഈ പ്രവാസി വനിതാ യാത്ര നടത്തിയത്. ഇവരെ ഹോസ്പിറ്റളിലെ ഐസൊലേഷൻ വാർഡിലാണ് ഇപ്പോൾ ഉള്ളത്. ഇവരുടെ കോവിഡ്-19 പരിശോധനയിൽ നെഗറ്റിവാണ് എന്നും നിലംബൂർ സർക്കിൾ സ്റ്റാർവിഷൻ ന്യുസിനോട് പറഞ്ഞു.

Read More

കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമ പ്രകാരം തെറ്റാണെന്നും, ഇത്തരം ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നീക്കണമെന്നും വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ബാധയെ വളരെ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും നോക്കി കാണുന്നത്. വൈറസ് വ്യാപനം തടയാന്‍ എല്ലാ രാജ്യങ്ങളും കഠിന പ്രയത്‌നം നടത്തിവരികയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാപകമായി വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിവര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രസിദ്ധീകരിക്കുന്നതും , പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അതിനാല്‍ ഉപയോക്താക്കള്‍ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും ഉള്ളടക്കങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നിലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തും. ആയതിനാല്‍ ഇത്തരം സന്ദേശങ്ങളും…

Read More

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാര്‍ച്ച് 31 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമല ഉത്സവത്തിന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രത്തിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഉത്സവങ്ങള്‍ ക്ഷേത്രത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ചടങ്ങായി നടത്തണമെന്നാണ് നിര്‍ദ്ദേശം. ക്ഷേത്രങ്ങള്‍ രാവിലെ 6 മണി മുതല്‍ 10 വരെയും വൈകിട്ട് 5.30 മുതല്‍ 7.30 വരെയും മാത്രമെ തുറക്കൂ. ഇതനുസരിച്ചായിരിക്കും പൂജകള്‍ ക്രമീകരിക്കുക. ക്ഷേത്രങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി ബുക്ക് ചെയ്ത വഴിപാടുകള്‍ സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് മാറ്റും. തിരുവല്ലം, തിരുമുല്ലാവാരം, വര്‍ക്കല തുടങ്ങിയ ക്ഷേത്രങ്ങളില്‍ ബലി ചടങ്ങുകള്‍ ഒഴിവാക്കി. ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റോറിയവും കല്യാണ മണ്ഡപവും വിവാഹ ആവശ്യത്തിന് ബുക്ക് ചെയ്ത ശേഷം റദ്ദാക്കേണ്ടി വന്നാല്‍ ബുക്കിംഗ് തുക തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

Read More

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഗേറ്റ് ഇന്ന് അടച്ചിട്ടു. കൂടുതൽ മുന്നറിയിപ്പ് വരുന്നത് വരെ ഇന്ത്യ ഗേറ്റ് സന്ദർശകർക്ക് തുറന്നുകൊടുക്കില്ല. കൊറോണ വൈറസ് പ്രതിരോധിക്കാൻ കൂട്ടംകൂടലും ഒത്തുചേരലും ഒഴിവാക്കാനാണ് ഇന്ത്യ ഗേറ്റ് അടച്ചിട്ടത്. ഡൽഹിയിൽ ഇതുവരെ 25 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടന്നവരും നാട്ടിലേക്ക് മടങ്ങി എത്താന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കാന്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളാണ് തുറന്നിരിക്കുന്നത്. സഹായങ്ങള്‍ക്കായി 1800 128 797 എന്ന ടോള്‍ ഫ്രീ നമ്പറിലും +91-11-23012113, +91-11- 23014104, +91-11-23017905 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഈ നമ്പറില്‍ വിളിക്കാം.

Read More

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 5 വിനോദ സഞ്ചാരികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്കാണ്. ഇന്നലെ സ്ഥിരീകരിച്ച 5 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത് 28 പേരാണ്. 4196 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി നാളെ കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം പ്രവര്‍ത്തന രഹിതമായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങി റോഡ് മാര്‍ഗം ജില്ലയിലെത്തുന്നവരെ കണ്ടെത്താന്‍ സി-ട്രാക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആലുവയിലും പെരുമ്പാവൂരും വിദേശത്തു നിന്നെത്തിയ വിവരം മറച്ചു വെച്ച് കറങ്ങി നടന്ന 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Read More

കുവൈത്തില്‍ ഒരുമാസക്കാലം മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ സൗജന്യമായി നൽകുന്നു. സൈന്‍, എസ്‌.ടി.സി, ഉരീദു കമ്പനികളാണ്‌ സൗജന്യ സേവനം പ്രഖ്യാപിച്ചത്‌. മാര്‍ച്ച്‌ 22 മുതല്‍ ഒരു മാസമാണ്‌ ഇന്റര്‍നെറ്റ്‌ സൗജന്യമായി ലഭിക്കുക. പ്രതിദിനം 5 ജി.ബി ഇന്റര്‍നെറ്റും ലോക്കല്‍ കോളുമാണ് സൌജന്യമായി നല്‍കുന്നത്‌. മൊബൈല്‍ കമ്പനികള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ റെഗുലേറ്ററി അതോറിറ്റി (സിട്ര) ഇക്കാരൃത്തില്‍ ധാരണയിലെത്തിയതായി സര്‍ക്കാര്‍ വക്താവ്‌ താരിഖ്‌ അല്‍ മസ്റം അറിയിച്ചു.

Read More

മ​നാ​മ: കോ​വി​ഡ്​ -19 വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ഏ​ജ​ൻ​സി​ക​ളി​ലും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്​​ച മു​ത​ൽ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യു​ന്ന സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​മെ​ന്ന്​ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ്​ അ​ൽ സ​യാ​ദ്​ അ​റി​യി​ച്ചു. ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ പ​കു​തി​വീ​തം ജീ​വ​ന​ക്കാ​ർ ഓ​ഫി​സി​ലും വീ​ട്ടി​ലും മാ​റി​മാ​റി ജോ​ലി ചെ​യ്യും. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ഒാ​ഫി​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​​നാണ് നടപടി.

Read More

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ചു പേര്‍ക്കും കാസര്‍ക്കോഡ് ആറു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ ആകെ എണ്ണം 40 ആയി ഉയര്‍ന്നു. കെ എസ് ആർ ടി സി സർവീസ് നടത്തില്ല. മെട്രോ സർവീസും നിർത്തി വെക്കും. മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്‍മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് രോഗബാധ സ്ഥിരീകരിച്ചത് തീര്‍ത്തും വിചിത്രമായ സാഹചര്യത്തിലാണ്. കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച ഒരാള്‍ കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്. നാട്ടില്‍ വന്ന ശേഷം കല്ല്യാണ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു. തത്ഫലമായി രണ്ട് എംഎല്‍എമാരടക്കം…

Read More