സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ചു പേര്‍ക്കും കാസര്‍ക്കോഡ് ആറു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ ആകെ എണ്ണം 40 ആയി ഉയര്‍ന്നു. കെ എസ് ആർ ടി സി സർവീസ് നടത്തില്ല. മെട്രോ സർവീസും നിർത്തി വെക്കും.
മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് രോഗബാധ സ്ഥിരീകരിച്ചത് തീര്‍ത്തും വിചിത്രമായ സാഹചര്യത്തിലാണ്. കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച ഒരാള്‍ കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്.
നാട്ടില്‍ വന്ന ശേഷം കല്ല്യാണ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു. തത്ഫലമായി രണ്ട് എംഎല്‍എമാരടക്കം നിരവധി പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തന്നെ വേണ്ടി വരും. ഇതിനുള്ള ഉത്തരവ് ഉടനെ ഇറക്കും. ആരാധാനലായങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടുത്ത രണ്ടാഴ്ച അടച്ചിടേണ്ടി വരും.