കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമ പ്രകാരം തെറ്റാണെന്നും, ഇത്തരം ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നീക്കണമെന്നും വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് ബാധയെ വളരെ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും നോക്കി കാണുന്നത്. വൈറസ് വ്യാപനം തടയാന്‍ എല്ലാ രാജ്യങ്ങളും കഠിന പ്രയത്നം നടത്തിവരികയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാപകമായി വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിവര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രസിദ്ധീകരിക്കുന്നതും , പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അതിനാല്‍ ഉപയോക്താക്കള്‍ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും ഉള്ളടക്കങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നിലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തും. ആയതിനാല്‍ ഇത്തരം സന്ദേശങ്ങളും ഉള്ളടക്കങ്ങളും ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍തന്നെ അത് പിന്‍വലിക്കണം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സത്യസന്ധമായ വാര്‍ത്തകള്‍ പരമാവധി പ്രചരിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.