Author: News Desk

സൗദി അറബിയിൽ കൊറോണ വൈറസ് മൂലം ആദ്യ മരണം സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം പത്രസമ്മേളനത്തിൽ അറിയിച്ചു.മദീനയിലെ ആശുപത്രി എമർജൻസി റൂമിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം വിദേശ രോഗിയുടെ ആരോഗ്യം പെട്ടെന്ന് വഷളായി തിങ്കളാഴ്ച രാത്രി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദേലാലി പത്രസമ്മേളനത്തിൽ പറഞ്ഞു.സൗദിയിൽ ഇതുവരെ 767 കേസുകളിൽ എത്തിയിട്ടുണ്ട്.

Read More

മനാമ:ബഹറിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരണപ്പെട്ടു. ഇതോടെ കൊറോണ ബാധിച്ചുള്ള മരണം മൂന്നായി.65 വയസുള്ള ബഹ്‌റൈൻ സ്വദേശിയാണ് മരണപ്പെട്ടത്.ബഹറിൻ ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം നിലവിൽ 26646 പേരെ പരിശോധിച്ചതിൽ 210 പേർ ചികിത്സയിൽ കഴിയുന്നു. 2 പേരുടെ നില ഗുരുതരം ആയി തുടരുന്നു. ഇതിനോടകംതന്നെ 177 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു.

Read More

തിരുവനന്തപുരം:പ്രതിസന്ധി ഘട്ടത്തെ നേരിടാൻ എല്ലാ വിഭാഗം ജനങ്ങളും കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കുമ്പോൾ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര വിരുദ്ധത പറഞ്ഞ് നീച രാഷട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രം സഹായിക്കുന്നില്ലന്ന് പറയുന്ന ഐസക് രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ അസത്യം പ്രചരിപ്പിക്കുകയും ഭിന്നത വളർത്തുകയുമാണ്. കൊറോണക്കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയായി ഇരിക്കുന്ന തോമസ് ഐസക് വാർത്തകളിൽ ഇടം നേടാനുള്ള നെറികെട്ട നീക്കമാണ് നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കൊറോണ മഹാമാരിക്കെതിരെ വളരെ ക്രിയാത്മകവും ശക്തവുമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര നടപടികളെ ഐസക് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ആക്ഷേപിക്കുകയാണുണ്ടായത്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളമടക്കം രാജ്യം ഏറ്റെടുത്തതാണ്. എന്നാൽ അതിനെയും മന്ത്രി ഐസക് പാട്ടക്കൊട്ടൽ എന്ന് ആക്ഷേപിക്കുകയാണുണ്ടായത്.കേന്ദ്രത്തെ ആക്ഷേപിക്കുന്ന സംസ്ഥാന ധനമന്ത്രി കേരളത്തിൽ എന്തു ചെയ്തെന്ന് സ്വയം വിലയിരുത്തണം. കേരളം പ്രഖ്യാപിച്ച പാക്കേജിലെ തട്ടിപ്പ് ഇതിനകം പുറത്തു…

Read More

ചെന്നൈ : കൊറോണ വ്യാപനം തടയാൻ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിലെ ജനങ്ങളുടെ ദുരിതം മനസിലാക്കി എല്ലാ റേഷൻ കാർഡുടമകൾക്കും ആയിരം രൂപയും സൗജന്യമായി അരിയും പലവ്യഞ്ജനങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. തിരക്കൊഴിവാക്കാൻ വേണ്ടി ടോക്കൺ അടിസ്ഥാനത്തിലാകും ഇത് നൽകുക.

Read More

ന്യൂഡൽഹി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു താൽക്കാലികമായി നിർത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു .അവസാനമായി മലേഷ്യയിലെ കോലാലംപൂർ വിമാനത്താവളത്തിലെത്തിപ്പെട്ട 113 പേരെയും ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചിരുന്നു. ഇനി വിദേശരാജ്യങ്ങളിൽ ഉള്ള ഇന്ത്യക്കാർ മാർച്ച് 29 വരെ കാത്തിരിക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാരികളെ 37 രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിൽ എത്തിക്കാനുള്ള നടപടിയാണ് ഇനി ബാക്കിയുള്ളതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു .

Read More

ടെഹ്‌റാന്‍: കൊറോണ വൈറസ്‌ ഇറാനിലുള്ളവര്‍ക്കായി അമേരിക്ക പ്രത്യേകം സൃഷ്ടിച്ച ജൈവായുധ പ്രയോഗമാണെന്ന് ഇറാൻ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമായ ആയത്തുല്ല അലി ഖമനി അഭിപ്രായപ്പെട്ടു. ഇറാനിലെ ആളുകളുടെ ജനിതക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ വൈറസ്‌ നിര്‍മിച്ചത് എന്നും, നിലവിൽ ഇറാനിലെ ജനങ്ങളിലെ വൈറസിന്റെ എഫക്ട്‌ പരിശോധിക്കാനാണ്‌ വൈദ്യസഹായവുമായി ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളേയും അയക്കാമെന്ന്‌ യുഎസ്‌ വാഗാനം ചെയ്യുന്നതെന്നും ഖമനി ആരോപിക്കുന്നു.

Read More

ബഹറിനിൽ 25169 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 211 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 3 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 164 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 2 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

കുവൈത്ത്‌ : ആദ്യ ദിനം നിരോധനാജ്ഞ ലംഘിച്ചതിന്‌ കുവൈറ്റിൽ 190 പേരാണ്‌ അറസ്റ്റിലായത്‌. കർഫ്യൂ സംബന്ധിച്ച വിവരം അറിയാത്തവരാണ്‌ അറസ്റ്റില്‍ ആയതിൽ ഭൂരിഭാഗവും. നിംരാധനാജ്ഞ ലംഘിച്ചാല്‍ മൂന്നുവര്‍ഷം തടവ്‌ അല്ലെ്കില്‍ 10000 ദീനാര്‍ പിഴ ആണ് ശിക്ഷ.

Read More

കൊച്ചി- കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മാതൃക. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്. എം എ യൂസഫലിയുടെ ജന്‍മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്. രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തെ വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്

Read More

മനാമ: സമസ്ത ബഹ്റൈന്‍ ഹൂറ ഏരിയാ കമ്മറ്റിയുടെ  2020 – 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:പ്രസിഡന്‍റ് : സൂഫി മുസ്ലിയാര്‍, സെക്രട്ടറി: അബ്ദുറഹ്മാന്‍ തുമ്പോളി, ട്രഷറര്‍ : മുനീര്‍ ജീപാസ്, ഓര്‍ഗനൈസിങ് സെക്രട്ടറി: മുഹമ്മദ് ഷെഫീഖ് തൃശൂര്‍.വൈസ് പ്രസിഡന്‍റുമാര്‍- മഹ് മൂദ് പെരിങ്ങത്തൂര്‍, കുഞ്ഞമ്മദ് പി.കെ, ഇസ്മായില്‍ സി.സി, സത്താര്‍ കാസര്‍കോഡ്, അഷ്റഫ് മുക്കം.  ജോയന്‍റ് സെക്രട്ടറിമാര്‍- മുസ്തഫ കാഞ്ഞങ്ങാട്, ഹമീദ് വാണിന്മേല്‍, ജസീര്‍ മൂരാട്, റിയാസ് കാസര്‍കോഡ്. കണ്‍വെന്‍ഷനില്‍ മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപാറ റിട്ടേർണിംഗ് ഓഫീസറായിരുന്നു. സമസ്ത കേന്ദ്രകമ്മിറ്റി അംഗങ്ങളായ എസ്.എം.അബ്ദുൽ വാഹിദ്, സൈദ് മുഹമ്മദ് വഹബി, അഷ്‌റഫ് കാട്ടില്‍പീടിക, ഷഹീർ കാട്ടാമ്പള്ളി, നൗഷാദ് , ഷാഫി വേളം എന്നിവരും സന്നിഹിതരായിരുന്നു.

Read More