കൊച്ചി- കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെ മാതൃക. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്. എം എ യൂസഫലിയുടെ ജന്മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്. രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തെ വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി