Author: News Desk

മനാമ: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യയിൽ ദീപം തെളിയിച്ചതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ ദീപം തെളിയിച്ചു.കൊറോണ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർ തനിച്ചല്ല എന്ന സന്ദേശത്തെ ഭാഗമാണ് രാജ്യത്തിനുവേണ്ടി ബഹറിനിൽ പ്രവാസികളും തെളിയിച്ചത്. https://youtu.be/URRzA5vOets

Read More

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മാതൃഭൂമി ന്യൂസ് ടിവിയും. വാർത്താ അവതാരകരായ ഹാഷ്മി ഇരുട്ടിൽ ദീപം തെളിയിച്ചുകൊണ്ട് വാർത്ത അവതരണം ആരംഭിച്ചു.

Read More

കൊച്ചി : പീഡനത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. കേസില്‍ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശവും കണക്കിലെടുത്താണ് വിധി .20 ആഴ്ചയില്‍ താഴെ പ്രായമുള്ള ഭ്രൂണങ്ങള്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് നിയമം. എന്നാല്‍ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉപദേശം നല്‍കി. ഒരു അമ്മയാകാനുള്ള പക്വത മാനസികമായും ശാരീരികമായും കുട്ടിയ്ക്ക് കൈവന്നിട്ടില്ല. പ്രസവംമൂലം പെണ്‍കുട്ടിയ്ക്ക് ഭാവിയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിനും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു.

Read More

കാബൂള്‍: സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സിലെ 37 ഭീകരരെ സുരക്ഷാ സേന പിടികൂടി. സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐഎസ്‌കെപി ഭീകര നേതാവ് അസ്ലാം ഫറൂഖിയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള ഭീകര സംഘത്തെ സുരക്ഷാ സേന പിടികൂടിയത്. ഇവര്‍ ഒളിച്ചു താമസിച്ചിരുന്ന ക്യാമ്പും സൈന്യം തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ പാകിസ്താന്‍ സ്വദേശിയായ അസ്ലം ഫറൂഖിയെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ഭീകര താവളത്തെക്കുറിച്ചുള്ള വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഭീകര സംഘത്തെ പിടികൂടിയത്. പിടികൂടിയ ഭീകര സംഘത്തില്‍ 14 ഓളം സ്ത്രീകളും കുട്ടികളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: കൊറോണ വായുവിലൂടെ പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യുഎസ് പകര്‍ച്ച വ്യാധി വകുപ്പ് തലവന്‍ അവകാശപ്പെട്ട സാഹചര്യത്തിലാണ് കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അഭിപ്രായപ്പെട്ടത്. വായുവിലൂടെ കൊറോണ പകരുമായിരുന്നെങ്കില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം ഉണ്ടാകേണ്ടതായിരുന്നുവെന്നും,കൊറോണ വൈറസ് ബാധിതരായവര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റ് രോഗികള്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

Read More

കൊല്ലത്ത് വീണ്ടും പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 4000 കിലോ പഴകിയ മത്സ്യമാണ് ഇന്ന് പിടികൂടിയത്. പിടികൂടിയ മത്സ്യങ്ങൾ മൊത്തമായി നശിപ്പിച്ചു. യാതൊരു രേഖകളുമില്ലാതെയാണ് മൽസ്യം കേരളത്തിലേക്ക് കൊണ്ടുവന്നത്. ലോക്ഡൗൺ ആയതിനാൽ തമിഴ്നാട്ടില്‍ വിൽക്കാൻ സാധിക്കാത്ത മത്സ്യം കേരളത്തിലേക്ക് കയറ്റി അയക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസവും കൊല്ലത്ത് 2500 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. അതേസമയം, കൊല്ലം ചവറ പരിമണത്ത് ലോക്ഡൗൺ ലംഘിച്ച് റോഡരികിൽ മത്സ്യവില്പനയ്ക്ക് കൂട്ടംകൂടിയവർക്കെതിരെ കേസ് എടുത്തു. 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read More

രോഗമുക്തനായി ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടിരിക്കുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിത്. കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാന്‍ അപ്പോള്‍. ഇത് രൂക്ഷമായതിനെ തുടര്‍ന്ന് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു. വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ്…

Read More

കണ്ണൂർ: പാനൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയിൽ വെച്ച് കൊറോണ ബാധിച്ച് മരിച്ചു. പാനൂർ നഗരസഭയിൽ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എൽപി സ്കൂളിന് സമീപം തെക്കെകുണ്ടിൽ സാറാസിൽ മമ്മുവിന്റെയും ഫൗസിയയുടെയും മകൻ ഷബ്നാസ് (28) ആണ് മരിച്ചത്. മദീനയിലെ ജർമ്മൻ ഹോസ്പിറ്റലിൽ വെച്ചു ശനിയാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ്നാസിന്റെ വിവാഹം. മാർച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്.

Read More

ബഹ്‌റൈനിൽ 37996 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 286 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്. 3 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 382 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 41 കോടിയിലധികം രൂപയുടെ (20 മില്യണ്‍ ദിര്‍ഹം) ഭാഗ്യ കടക്ഷിച്ചത് മലയാളി ഡ്രൈവര്‍ക്ക്. കണ്ണൂര്‍ സ്വദേശിയായ ജിജേഷ് കൊറോത്താനെയാണ് 041779 നമ്പറിലുള്ള ടിക്കറ്റില്‍ ഭാഗ്യം തേടിയതെത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദുബായിലുള്ള ജിജേഷ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭാര്യയെയും കുട്ടികളെയും തിരിച്ച് നാട്ടിലേക്ക് അയക്കാനുള്ള നീക്കത്തിലായിരുന്നു.റാസ് അല്‍ ഖൈമയില്‍ താമസക്കാരനായ ജിജേഷ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ‘ഭാര്യക്കും മകള്‍ക്കുമൊപ്പം നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി താന്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ജിജേഷ് കൂട്ടിച്ചേര്‍ത്തു. വളരെ കഷ്ടതകള്‍ നിറഞ്ഞ മാസമായിരുന്നു കടന്നുപോയത് ഭാഗ്യം തുണച്ചപ്പോള്‍ അത്ഭുതം തോന്നി. മകളുടെ പഠനത്തിനും കൂട്ടുകാരോടൊപ്പം തുടങ്ങിയ ചെറിയ ബിസിനസിനുമായി പണം ചെലവഴിക്കുമെന്ന് ജിജേഷ് പറഞ്ഞു

Read More