കൊല്ലത്ത് വീണ്ടും പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 4000 കിലോ പഴകിയ മത്സ്യമാണ് ഇന്ന് പിടികൂടിയത്. പിടികൂടിയ മത്സ്യങ്ങൾ മൊത്തമായി നശിപ്പിച്ചു.
യാതൊരു രേഖകളുമില്ലാതെയാണ് മൽസ്യം കേരളത്തിലേക്ക് കൊണ്ടുവന്നത്. ലോക്ഡൗൺ ആയതിനാൽ തമിഴ്നാട്ടില് വിൽക്കാൻ സാധിക്കാത്ത മത്സ്യം കേരളത്തിലേക്ക് കയറ്റി അയക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസവും കൊല്ലത്ത് 2500 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു.
അതേസമയം, കൊല്ലം ചവറ പരിമണത്ത് ലോക്ഡൗൺ ലംഘിച്ച് റോഡരികിൽ മത്സ്യവില്പനയ്ക്ക് കൂട്ടംകൂടിയവർക്കെതിരെ കേസ് എടുത്തു. 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.