അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 41 കോടിയിലധികം രൂപയുടെ (20 മില്യണ്‍ ദിര്‍ഹം) ഭാഗ്യ കടക്ഷിച്ചത് മലയാളി ഡ്രൈവര്‍ക്ക്. കണ്ണൂര്‍ സ്വദേശിയായ ജിജേഷ് കൊറോത്താനെയാണ് 041779 നമ്പറിലുള്ള ടിക്കറ്റില്‍ ഭാഗ്യം തേടിയതെത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദുബായിലുള്ള ജിജേഷ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭാര്യയെയും കുട്ടികളെയും തിരിച്ച് നാട്ടിലേക്ക് അയക്കാനുള്ള നീക്കത്തിലായിരുന്നു.റാസ് അല്‍ ഖൈമയില്‍ താമസക്കാരനായ ജിജേഷ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ‘ഭാര്യക്കും മകള്‍ക്കുമൊപ്പം നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി താന്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ജിജേഷ് കൂട്ടിച്ചേര്‍ത്തു. വളരെ കഷ്ടതകള്‍ നിറഞ്ഞ മാസമായിരുന്നു കടന്നുപോയത് ഭാഗ്യം തുണച്ചപ്പോള്‍ അത്ഭുതം തോന്നി. മകളുടെ പഠനത്തിനും കൂട്ടുകാരോടൊപ്പം തുടങ്ങിയ ചെറിയ ബിസിനസിനുമായി പണം ചെലവഴിക്കുമെന്ന് ജിജേഷ് പറഞ്ഞു
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ