കാബൂള്‍: സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സിലെ 37 ഭീകരരെ സുരക്ഷാ സേന പിടികൂടി. സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐഎസ്കെപി ഭീകര നേതാവ് അസ്ലാം ഫറൂഖിയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള ഭീകര സംഘത്തെ സുരക്ഷാ സേന പിടികൂടിയത്. ഇവര്‍ ഒളിച്ചു താമസിച്ചിരുന്ന ക്യാമ്പും സൈന്യം തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ പാകിസ്താന് സ്വദേശിയായ അസ്ലം ഫറൂഖിയെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ഭീകര താവളത്തെക്കുറിച്ചുള്ള വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഭീകര സംഘത്തെ പിടികൂടിയത്. പിടികൂടിയ ഭീകര സംഘത്തില്‍ 14 ഓളം സ്ത്രീകളും കുട്ടികളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Trending
- ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു
- WMF ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
- ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
- ഇന്ത്യയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു: പ്രധാനമന്ത്രി മോദി
- ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു
- ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്
- തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ
- നേതൃത്വത്തിനൊപ്പം നിൽക്കുന്നില്ല; ആനി രാജയ്ക്കെതിരെ സി.പി.ഐ. സംസ്ഥാന നേതൃത്വം കത്തയച്ചു