Author: News Desk

മനാമ: കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതിനെതിരെ  ബഹ്‌റൈൻ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ പ്രവാസി രക്ഷാകർതൃ സമൂഹവും രംഗത്ത്.  ഇതിന്റെ ഭാഗമായി പ്രവാസികൾക്കിടയിൽ കോവിഡ്  ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാനും ഇന്ത്യൻ സമൂഹത്തിലെ അർഹരായ രക്ഷിതാക്കൾക്കു സാന്ത്വനമേകാനും  ഇന്ത്യൻ സ്‌കൂളിന്റെ നേതൃത്വത്തിൽ 251 അംഗ  പ്രവർത്തക സമിതി  രൂപീകരിച്ചു.   കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബഹ്റൈനിലെ ഏറ്റവും വലിയ വിദേശീയ സമൂഹമായ ഇന്ത്യൻ പ്രവാസികളിൽ പലരും സഹായ അഭ്യർത്ഥനയുമായി ഇന്ത്യൻ സ്‌കൂളിനെ സമീപിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അവരെ സഹായിക്കാൻ പ്രവാസ  സമൂഹത്തിന്റെ അഭിമാനസ്തംഭമായ ഇന്ത്യൻ സ്‌കൂളിന് ബാധ്യതയുണ്ടെന്നു സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. 12500 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിന്റെ  ഭാഗഭാക്കായി  എണ്ണായിരത്തോളം രക്ഷിതാക്കൾ പ്രവർത്തിക്കുന്നു.   സ്‌കൂൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രവർത്തക സമിതിക്കു  രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും അധ്യാപക -അനധ്യാപരുടെയും  പ്രതിനിധ്യത്തോടെ ഒരുമയോടെ പ്രവർത്തിക്കാൻ സാധിക്കും.    സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി…

Read More

ന്യൂഡൽഹി: കൊറോണ മൂലം ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം അനുഭപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ തടയിട്ടിരിക്കുന്നത്. പുതിയ വിദേശ നയമനുസരിച്ച് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സാധിക്കൂ. ഇത്തരം രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും ഉള്‍പ്പെടുത്തി

Read More

മനാമ : ഇന്ത്യൻ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസികളെ ഈ പ്രയാസ ഘട്ടത്തിൽ ഇന്ത്യൻ പൗരന്മാരായി പോലും കരുതാത്ത നടപടി ഖേദകരം ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. ഇന്ത്യയിൽ ജീവിക്കുന്ന ആളുകൾക്ക് കൊടുക്കുന്ന അതെ പരിഗണന ഇന്ത്യൻ പ്രവാസികൾക്കും കിട്ടേണ്ടത് ഉണ്ട്. വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും,visa കാലാവധി കഴിഞ്ഞും കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കാൻ അടിയന്തര നടപടി അധികാരികൾ എടുക്കണം .വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് കുടുംബത്തിന് ചിലവിന് ഉള്ള പൈസ പോലും പൈസ അയക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് പല പ്രവാസികളും. അവരുടെ കുടുംബങ്ങളെ കണ്ടെത്താനും അവർക്ക് വേണ്ട അടിയന്തര സാമ്പത്തിക സഹായം ചെയ്യാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം ആവശ്യപ്പെട്ടു

Read More

മനാമ: ബഹ്‌റൈനിൽ 82568   പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1011 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  3 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 755 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 7 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1773 ആണ്.

Read More

മനാമ:കോവിഡ് കാരണം പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം സ്വകാര്യമേഖലയിലെ ബഹ്‌റൈൻ ജീവനക്കാർക്കുള്ള ഏപ്രിൽ വേതനം ഇന്നലെ ബിസിനസ്സ് ഉടമകളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടു. ഓൺലൈനായി രജിസ്റ്റർ ചെയ്ത 87 ശതമാനം തൊഴിൽ ഉടമകളുടെയും അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും എസ്‌ഐ‌ഒ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ ചീഫ് എക്സിക്യൂട്ടീവ് ഇമാൻ മുസ്തഫ അൽ മുർബതി പറഞ്ഞു. ഏപ്രിൽ ,മെയ് , ജൂൺ എന്നീ മാസങ്ങളിലെ ശമ്പളമായി തൊഴിലില്ലായ്മ നിധിയിൽ നിന്ന് നൽകുന്നത്. ശേഷിക്കുന്ന 13 ശതമാനം തൊഴിലുടമകൾക്കും രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടെന്നു ഇമാൻ മുസ്തഫ അൽ മുർബതി പറഞ്ഞു. ഏപ്രിൽ 18 നും 20 നും ഇടയിൽ ഇവർ രജിസ്റ്റർ ചെയ്യണം.

Read More

മനാമ: ബഹറിനിൽ കോവിഡ് -19 രോഗബാധ 260 ഇന്ത്യക്കാർക്ക് സ്‌ഥിരീകരിച്ചു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ ആറ് ഇന്ത്യൻ പ്രവാസികളിലാണ് രോഗം ഭേദമായിരിക്കുന്നത്. ലേബർ ക്യാമ്പുകളിലെ ജീവിത സാഹചര്യം വിദേശ തൊഴിലാളികൾക്കിടയിൽ രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ ലേബർക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികൾക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. പ്രവാസി തൊഴിലാളികളെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ടുള്ള അഭയ പദ്ധതി പരിഗണനയിലുണ്ട്. ബഹറിനിൽ ഇന്ന് 23 പേർക്കുകൂടി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1019 പേരാണ് ബഹറിനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 741 പേർ രോഗ മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഏഴ് പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു.  82561  പേരെ ഇതുവരെ  പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.

Read More

മനാമ: കോവിഡ് വിതച്ച മഹാ ദുരിതത്തിൽ പ്രവാസി സമൂഹം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ആശ്വാസമായി സംസ്‌കൃതി. ബഹ്‌റൈൻ സംസ്‌കൃതിയുടെ അഭിമുഖ്യത്തിൽ അവശ്യ ഭക്ഷണ സാമഗ്രികളുടെ വിതരണം, കോവിഡ് ബാധിച്ചവർക്ക് ഓൺ ലൈൻ കൗൺസിലിംഗ്, മരുന്നുകൾ ലഭ്യമാക്കുന്നതിനായുള്ള സേവനങ്ങൾ മുതലായ പ്രവർത്തനവുമായി ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ ജാതി മത വർഗഭേദമന്യേ സംസ്കൃതി പ്രവർത്തകർ നടത്തി വരുന്നു. മൂന്ന് കേന്ദ്രങ്ങളിൽ തയാറാക്കിയ ഏകദേശം 300 ഓളം ഭക്ഷണ കിറ്റുകൾ ഇന്നലെ മാത്രമായി ദുരിതം അനുഭവിക്കുന്നവർക്കായി എത്തിച്ചു കൊടുത്തു. 1000 ഓളം കിറ്റുകളാണ് തയ്യാറാക്കി വിതരണത്തിനായി ആസൂത്രണം ചെയ്യുന്നതെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു :കേന്ദ്ര സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കൊറോണയുമായി ബഹറിനിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാറിനെ അറിയിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

Read More

പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്‌സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങൾ, മരുന്നുകൾ എന്നിവ നിശ്ചയിക്കുക. മരുന്നുകൾ അയക്കാൻ പ്രവാസിയുടെ ബന്ധുക്കൾ കസ്റ്റംസ് ഡ്രഗ് ഇൻസ്‌പെക്ടറുടെ എൻ.ഒ.സി. വാങ്ങണം. എൻ.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്റെ ബില്ല്, മരുന്നിന്റെ ഫോട്ടോ, എന്നിവ todcochin@nic.in ലേക്ക് മെയിൽ അയക്കുക. എൻ.ഒ.സി. ലഭിച്ച ശേഷം മരുന്നുകൾ മുകളിൽ പറഞ്ഞ രേഖകൾ സഹിതം അയാട്ട(IATA) അംഗീകാരമുള്ള കാർഗോ ഏജന്റിനെ ഏൽപ്പിക്കുക. കാർഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമെ മരുന്ന് അയക്കാൻ സാധിക്കു. എൻ.ഒ.സി അപേക്ഷയുടെ മാതൃക നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് www.norkaroots.org ൽ ലഭിക്കും. സർവീസുകൾ അരംഭിക്കുന്നമുറയ്ക്ക് കൊറിയർ വഴിയും മരുന്നുകൾ അയക്കാം.

Read More

മനാമ: ഗൾഫ് രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദേശികളുമായി അടുത്ത് ഇടപെഴുകുന്ന സ്വഭാവവും ,മറ്റുള്ളവരെ സഹായിക്കുന്നതിലും സ്നേഹിക്കുന്നതിലും മുന്നിലാണ് ബഹ്റൈനികൾ. കഴിഞ്ഞ ദിവസത്തെ മഴയിൽ നടന്ന ഒരു സംഭവം ഇവരുടെ സഹജീവികളോടുള്ള സഹാനുഭൂതിക്ക് മറ്റൊരു ഉദാഹരണമാണ്.ജാരി അൽ ഷെയ്ഖ് പ്രദേശത്തിന് സമീപമുള്ള വാലി അൽ അഹാദ് ഹൈവേയിൽ മഴയെത്തുടർന്ന് വഴിയിൽ വാഹനം നിലച്ചുപോയ ഒരു അപരിചിതനെ അതുവഴി പോയ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല അൽ ഖലീഫ സഹായിക്കുന്ന ചിത്രം വൈറലായി. ബഹ്റൈനികളുടെ സഹജീവികളോടുള്ള സ്നേഹവും കരുണയും ഇതിലൂടെ കൂടുതൽ വ്യക്തമാകുന്നു.അതോടൊപ്പം ഈ കോറോണക്കാലത്തു ആവശ്യമുള്ളവർക്ക് ഒരു സഹായഹസ്തം നൽകാൻ മടിക്കരുത് എന്ന സന്ദേശവും ഇതിൽ അടങ്ങിയിരിക്കുന്നു.

Read More

അബുദാബി: യുഎഇയിൽ കൊവിഡ് ബാധിച്ച് മരണപെട്ട എല്ലാ രാജ്യക്കാരുടെയും കുടുംബങ്ങൾക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ്. കൊവിഡ് കാരണം കുടുബാംഗം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാനുമാണ് നടപടിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും പറഞ്ഞു. യുഎഇയിലുള്ള ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കുമെന്ന യുഎഇയുടെ ഉറപ്പ് പ്രവാസികൾക്ക് ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്.

Read More