മനാമ: കോവിഡ് വിതച്ച മഹാ ദുരിതത്തിൽ പ്രവാസി സമൂഹം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ആശ്വാസമായി സംസ്കൃതി. ബഹ്റൈൻ സംസ്കൃതിയുടെ അഭിമുഖ്യത്തിൽ അവശ്യ ഭക്ഷണ സാമഗ്രികളുടെ വിതരണം, കോവിഡ് ബാധിച്ചവർക്ക് ഓൺ ലൈൻ കൗൺസിലിംഗ്, മരുന്നുകൾ ലഭ്യമാക്കുന്നതിനായുള്ള സേവനങ്ങൾ മുതലായ പ്രവർത്തനവുമായി ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ ജാതി മത വർഗഭേദമന്യേ സംസ്കൃതി പ്രവർത്തകർ നടത്തി വരുന്നു. മൂന്ന് കേന്ദ്രങ്ങളിൽ തയാറാക്കിയ ഏകദേശം 300 ഓളം ഭക്ഷണ കിറ്റുകൾ ഇന്നലെ മാത്രമായി ദുരിതം അനുഭവിക്കുന്നവർക്കായി എത്തിച്ചു കൊടുത്തു. 1000 ഓളം കിറ്റുകളാണ് തയ്യാറാക്കി വിതരണത്തിനായി ആസൂത്രണം ചെയ്യുന്നതെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു :കേന്ദ്ര സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കൊറോണയുമായി ബഹറിനിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാറിനെ അറിയിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ