Author: News Desk

തിരുവനന്തപുരം: വിദേശത്തുനിന്ന് 80,000 പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാകും ഇവരെ നാട്ടിലെത്തിക്കുക. മാലിദ്വീപ്‌, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും കപ്പലുകളിലും പ്രവാസികളെത്തും. മാലിയില്‍ നിന്നും രണ്ടും യു.എ.ഇയില്‍ നിന്ന് ഒരു കപ്പലും കൊച്ചിയിലെത്തും. ആദ്യ ഘട്ടത്തില്‍ 2,250 പേരെയാണ് നാട്ടിലെത്തിക്കുക.

Read More

ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കി. മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക.യു.എ.ഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍, ഗര്‍ഭിണികള്‍ പ്രായമായവര്‍, അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിസന്ധിയിലായ സന്ദര്‍ശകര്‍ ,ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കും.യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എംബസിയും കോണ്‍സുലേറ്റും ഇ-മെയിലിലൂടെയോ ടെലിഫോണിലൂടെയോ നേരിട്ട് ബന്ധപ്പെടും.യാത്ര ചെയ്യുന്നവര്‍ വിമാന ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.കൂടാതെ, ഇന്ത്യയിലെത്തിയാല്‍ ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കുള്ള ചെലവും വഹിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് വിമാന യാത്രയ്ക്ക് പ്രത്യേക സൗകര്യമെന്തെങ്കിലും വേണമെങ്കില്‍ അതിനുള്ള ചെലവും ഏറ്റെടുക്കണം. യാത്ര ചെയ്യുന്നവരുടെ പട്ടിക എംബസിയും കോണ്‍സുലേറ്റും തയ്യാറാക്കിയ ശേഷം ടിക്കറ്റ് സംബന്ധമായ വിവരം കൈമാറുന്നതായിരിക്കും. ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ യുഎഇയില്‍ നിന്ന് ഇതുവരെ 2 ലക്ഷം പേര്‍ വെബ് സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍…

Read More

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. നാല് വിമാനങ്ങളാണ് കേരളത്തിലേക്ക് വ്യാഴാഴ്ച എത്തുന്നത്. ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളും യുഎഇയില്‍ നിന്നും രണ്ടെണ്ണവുമാണ് ആദ്യം കേരളത്തിലെത്തുന്നത്.വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാനങ്ങളിലാണ് പ്രവാസികളെത്തുക.12 രാജ്യങ്ങളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. 14800 ഓളം പേരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കും. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ കൊണ്ടുവരുന്നത്.അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.രണ്ടാം ദിവസം ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം എത്തും. മൂന്നാം ദിവസം കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കും, ഒമാനില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും. നാലാം ദിവസം ദോഹയില്‍…

Read More

ന്യൂഡല്‍ഹി: മൂന്നാഴ്ചയിലേറെയായി പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് വിദേശകാര്യവകുപ്പെന്നും ,നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുമെന്നും മന്ത്രി വി മുരളീധരന്‍ പറഞ്ഞു.പ്രവാസികളുമായി മെയ് ഏഴിന് നാല് വിമാനങ്ങള്‍ കേരളത്തിലെത്തുമെന്നും സേനാവിഭാഗങ്ങളുമായി ചേര്‍ന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ സഹകരണത്തോട് കൂടി വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

Read More

മനാമ: ബഹ്റിനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകാനായി ഏറ്റവും പുതിയ കണക്ക് പ്രകാരം 8000 പേർ ഓൺലൈൻ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എംബസി ചാർജ് അഫയേഴ്സ് സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ , ഗര്‍ഭിണികള്‍ ,സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ പ്രവാസികൾ,വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായവർ എന്നിവർക്കാവും മുൻഗണന.

Read More

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഷമിം നൊമാനിയെ അറസ്റ്റ് ചെയ്തു.ആത്മഹത്യ കുറിപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഷമീം നോമാനിയയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് റിസ്വാന എഴുതിയിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. റിസ്വാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന 306-ാം വകുപ്പ് അനുസരിച്ചാണ് ഷമീമിനെതിരെ കേസെടുത്തതെന്ന് വാരാണസി സര്‍ദാര്‍ സി.ഒ അഭിഷേക് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

Read More

ന്യൂഡല്‍ഹി : വിവാദ വ്യവസായിയായ മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തു  വിദേശത്തേക്ക് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടണിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന്  ആവശ്യപ്പെട്ടുള്ള അപ്പീല്‍ നല്‍കുന്നതിനുളള അനുവാദത്തിനായാണ് ബ്രിട്ടണിലെ സുപ്രീം കോടതിയില്‍ മല്യ അപേക്ഷ നല്‍കിയത്. നേരത്തെ  ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അപേക്ഷ ലണ്ടനിലെ ഹെെക്കോടതി  തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്  സുപ്രീം കോടതിയെ സമീപിച്ചത്.

Read More

കോവിഡ്19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി  കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം നിർമ്മിച്ച തുണിയുടെ ഫെയ്‌സ് മാസ്‌ക്കുകൾ വിതരണത്തിന് തയ്യാറായി.  ആദ്യ ഘട്ടത്തിൽ  നിർമ്മിച്ച അഞ്ഞൂറിൽ പരം തുണിയുടെ ഫെയ്‌സ് മാസ്‌ക്കുകൾ  വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് , സെക്രെട്ടറി ശ്രീജ ശ്രീധരൻ എന്നിവർ  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ല ത്തിനു കൈമാറി. സെൻട്രൽ കമ്മിറ്റി അംഗം മനോജ് ജമാൽ, വനിതാ വിഭാഗം  അസ്സി. സെക്രട്ടറി  ലക്ഷ്മി സന്തോഷ് കുമാർ, എന്റർടൈൻമെൻറ് സെക്രെട്ടറി  ജിഷ വിനു എന്നിവരും സന്നിഹിതരായിരുന്നു. വനിതാവിഭാഗം എക്സിക്യൂട്ടീവ്റ അംഗം റസീല മുഹമ്മദിന്റെ നേതൃത്വത്തിൽ സവിത സുനിൽ , വിഷു ശ്രീജിത്ത് , സോജാ ശ്രീനിവാസൻ , തനു ലിനീഷ് , അനു ഷജിത്, ബേബി ഫെർണാണ്ടസ്, അലിസൺ ഡ്യുബെക്ക്, രാജി ചന്ദ്രൻ , ലിജി ശ്യാം  എന്നിവരാണ് മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായത് . ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ മാസ്‌ക്കുകളുടെ വിതരണം  ഉണ്ടാകും.

Read More

മനാമ.നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിൽ ഗൾഫ് രാജ്യങ്ങളിലടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടു പോകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ജനത കൾച്ചറൽ സെന്റർ സ്വാഗതം ചെയ്തു . എന്നാൽ മടങ്ങി പോകുന്നവരുടെ വിമാനടിക്കറ്റ് ചിലവ് സ്വയം വഹിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് താങ്ങാനാവില്ല. ജോലിനഷ്ടപെട്ടവർ വിസാകാലാവധി കഴിഞ്ഞവർ, പൊതുമാപ്പ് ലഭിച്ചവർ, ജയിൽ മോചിതർ എന്നവരടക്കമുള്ള കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജെ.സി സി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ ആവശ്യപ്പെട്ടു. വി പി സിംഗ് നേതൃത്വം നൽകിയ ജനതാദൾ സർക്കാർ കുവൈറ്റ് യുദ്ധകാലത്ത് ഗൾഫിൽ നിന്ന് രണ്ടു ലക്ഷം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തി ച്ചത്.ചൈന, യൂറോപ്പ്, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ സൗജന്യമായി ഒഴിപ്പിച്ചു കൊണ്ടു വന്ന സർക്കാർ ഗൾഫിലെ പ്രവാസികളിൽ നിന്ന് ഉയർന്ന ടിക്കറ്റ് ചാർജ് ഈടാക്കുന്ന ഇരട്ടത്താപ്പ് അനുവദിക്കാനാവില്ല.…

Read More