ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കി. മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക.യു.എ.ഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍, ഗര്‍ഭിണികള്‍ പ്രായമായവര്‍, അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിസന്ധിയിലായ സന്ദര്‍ശകര്‍ ,ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കും.യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എംബസിയും കോണ്‍സുലേറ്റും ഇ-മെയിലിലൂടെയോ ടെലിഫോണിലൂടെയോ നേരിട്ട് ബന്ധപ്പെടും.യാത്ര ചെയ്യുന്നവര്‍ വിമാന ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.കൂടാതെ, ഇന്ത്യയിലെത്തിയാല്‍ ക്വാറന്റീന് ആവശ്യങ്ങള്‍ക്കുള്ള ചെലവും വഹിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് വിമാന യാത്രയ്ക്ക് പ്രത്യേക സൗകര്യമെന്തെങ്കിലും വേണമെങ്കില്‍ അതിനുള്ള ചെലവും ഏറ്റെടുക്കണം. യാത്ര ചെയ്യുന്നവരുടെ പട്ടിക എംബസിയും കോണ്‍സുലേറ്റും തയ്യാറാക്കിയ ശേഷം ടിക്കറ്റ് സംബന്ധമായ വിവരം കൈമാറുന്നതായിരിക്കും. ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ യുഎഇയില്‍ നിന്ന് ഇതുവരെ 2 ലക്ഷം പേര് വെബ് സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിയെയും ,കോണ്‍സുലേറ്റിനെയും ബന്ധപ്പെടാം ,ബന്ധപ്പെടേണ്ട നമ്പര്‍ പ്രവാസി ഭാരതീയ സഹായത കേന്ദ്ര 80046342,എംബസി 0508995583,ഇന്ത്യന്‍ കോണ്‍സുലേറ്റ് 0565463903, 0543090575.
Trending
- പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
- ‘പോയത് സുഹൃത്തുക്കളെ കാണാൻ, ഗൂഗിൾ ചെയ്താണ് ഓം പ്രകാശിനെ മനസ്സിലാക്കിയത്’
- ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
- പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
- പിണറായി വിജയനും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു, പറ്റില്ല എന്നാണ് അന്ന് പറഞ്ഞത് – സുരേഷ് ഗോപി
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന; എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
- ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, ‘പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല’