Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി. കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് മരിച്ചത്. . ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി

Read More

മനാമ: ഈദ് അൽ ഫിത്തറോടനുബന്ധിച്ചു ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ബഹ്‌റൈൻ പൗരന്മാർക്കും താമസക്കാർക്കും ഈദ് സന്ദേശം പങ്ക് വെച്ചു. https://youtu.be/nVqvX0Dzw0o

Read More

മനാമ: മുൻ ബഹ്‌റൈൻ മുങ്ങൽ വിദഗ്ധനും അണ്ടർവാട്ടർ ഫോട്ടോഗ്രാഫറുമായ ഹസ്സൻ ജനാഹി മുങ്ങിമരിച്ചു. ഡൈവിംഗ് നടത്തുന്നതിനിടെ ഹെയർ അബു ലുത്തൈമ പ്രദേശത്തിനടുത്താണ് ദാരുണമായ സംഭവം.അക്വാ ക്ലിക്കിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം.

Read More

മനാമ: ബഹ്റിനിൽ കൊറോണ വൈറസ് മൂലം ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണം 13 ആയി. 59 വയസ്സുള്ള വിദേശ പൗരനാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് വിട്ടു മാറാത്ത രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് 360 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4300 ആയി. ഇന്ന് 366 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4462 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് – 19 പരിശോധനയ്ക്കായി ലാബ് ശേഷി വർദ്ധിപ്പിക്കുകയും പരിശോധനകൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 2,74,711 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 1500 ഡോക്ടർമാരെയും നഴ്സുമാരെയും ഇതിനായി ഇതുവരെ പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് പ്രവാസി തൊഴിലാളികൾ അടക്കം 12 പേരാണ് ബഹ്‌റൈനിൽ മരണമടഞ്ഞത്. ജിസിസി യിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആണ് ബഹ്‌റൈനിൽ ഉള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവർ 444 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.

Read More

മനാമ: ഒൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റിയുടെ ടുഗെതർ വികെയർ ചാരിറ്റിയുടെ ഇഫ്താർ കിറ്റ് വിതരണം ശ്രെദ്ധേയമായി.ദിനംപ്രതി ആയിരക്കണക്കിന് ഇഫ്താർ കിറ്റുകൾ ആണ് ഇവിടെ നിന്നും നൽകുന്നത്. വിവിധ രാജ്യങ്ങളിലെ അസ്സോസിയേഷനുകൾ, കൂട്ടായ്മകൾ തുടങ്ങിയവർ ഇവിടെ നിന്നും കിറ്റുകൾ സ്വീകരിച്ചു വിതരണം ചെയ്യുന്നു. വീഡിയോ വാർത്തയ്ക്കായി ക്ലിക്ക് ചെയ്യുക… https://youtu.be/zmXP86H8jXY

Read More

മനമാ: ലോകം മുഴുവൻ കോവിഡ് 19ന്റെ പ്രതിസന്ധിയിലും  ഭീഷണിയിലും പെട്ട് ഉഴലുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളിലെ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം കൊടുക്കാൻ ആവശ്യമുള്ളതിലുമേറെ തുക കുട്ടികളുടെ വെറും ട്യൂഷൻ   ഫീസിനത്തിൽ  മാത്രം ലഭിക്കുമെന്നിരിക്കെ   രക്ഷിതാക്കളിൽ നിന്നും അത് മാത്രം  ഈടാക്കി എല്ലാവർക്കും നല്ല വിദ്യാഭ്യാസം നൽകണമെന്ന്  എന്ന് യു. പി. പി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഇരുപത് വർഷങ്ങളായി  നിർധനരായ കുട്ടികൾക്ക് നൽകി വരുന്ന  ട്യൂഷൻ ഫീസിലെ പകുതി ഇളവ് കോവിഡ് കാലത്ത് നൽകുന്ന പ്രത്യേക ഇളവോ  ആരുടെയെങ്കിലും  ദാക്ഷിണ്യമോ അല്ലെന്നും വർഷം തോറും  മെഗാ ഫെയർ നടത്തി ഈ ആവശ്യത്തിലേക്കായി വർഷങ്ങളായി പൊതുജങ്ങളിൽ നിന്നും സംഭരിക്കുന്നതാണെന്നും ബന്ധപ്പെട്ടവർ ഓർക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഇപ്പോൾ വിദ്യാർത്ഥികളിൽ ആരും തന്നെ   ഉപയോഗിക്കുകയോ, എല്ലാ കുട്ടികൾക്കും തന്നെ  ബാധകമോ അല്ലാത്തതും  സ്കൂൾ ഭരണ സമിതി ട്രാൻസ്‌പോർട് കമ്പനി ക്ക്  പൈസ അടക്കുകയോ വേണ്ടാത്തതുമായ    ട്രാൻസ്‌പോർട്…

Read More

കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കൊറോണയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന 50 % വിദേശികളെ പിരിച്ച് വിടാൻ മന്ത്രി വലിദ് അൽ ജാസിo ഉത്തരവിട്ടു. എഞ്ചനീയർമാർ, നിയമവിദഗ്ദർ , സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്നവരടക്കം ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. കൂടാതെ വിദേശികളെ മുൻസിപ്പാലിറ്റിയിൽ നിയമിക്കുന്നതും നിർത്തി വെച്ചു. അവധിക്ക് ശേഷം 50ശതമാനം വിദേശി തൊഴിലാളികളെ ഒഴിവാക്കാനാണ് നീക്കം.

Read More

എൽ. എൻ. വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്തു രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച ‘ഉം ‘ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 21 നാടകം ഉണ്ടായിരുന്നു. പശ്ചാത്തല സംഗീതം അടക്കം ഉള്ള കാര്യങ്ങൾ കുടുംബാംഗങ്ങൾ തന്നെ ചെയ്യണം എന്നായിരുന്നു നിബന്ധന. അത് മാത്രമല്ല വീടുകളിരുന്നുകൊണ്ട് മൊബൈൽ ഫോണിൽ ആയിരുന്നു റെക്കോർഡ് ചെയ്തത്. രണ്ടാം സ്ഥാനം ‘മാകള്’ എന്ന നാടകത്തിനും. മൂന്നാം സ്ഥാനം ബഹറിനിലെ തന്നെ നാടകപ്രവർത്തകൻ കൃഷ്ണ കുമാർ പയ്യന്നൂർ സംവിധാനം ചെയ്തു ദിനേശ് കുറ്റിയും കുടുംബവും അഭിനയിച്ച ‘അയനം ‘എന്ന നാടകത്തിനു ലഭിച്ചു… 2 സമ്മാനങ്ങളും ബഹ്റൈൻ തന്നെ ലഭിച്ചത് ബഹറിനിലെ നാടക പ്രേമികൾക്ക് ഇരട്ടി മധുരമായി.

Read More

മനാമ: കോവിഡ് ഭീഷണി മൂലം ജോലിയില്ലാത്തതിനാൽ സ്വന്തം ഇടങ്ങളിൽ കഴിയുന്ന പ്രവാസികളുടെ പെരുന്നാളിന്റെ സന്തോഷത്തിൽ പട്ടിണിയുടെ നിഴൽ വീഴാതിരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെൽകെയർ ഈദ് സൗഹൃദ കിറ്റുകൾ ഒരുക്കുന്നു. പെരുന്നാൾ സന്തോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന തലക്കെട്ടിലാണ് പദ്ധതി ഒരുക്കുന്നത്. അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരിൽ ഇതിനകം നൂറുക്കണക്കിന് കുടുംബങ്ങള്‍ക്കും ഗാർഹിക ഗാർഹികേതര തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും ലൈവ് ഫുഡും എത്തിച്ചു കൊടുത്തുകൊണ്ട് ആശ്വാസം പകരുന്ന വെൽകെയർ ബഹ്റൈൻ പെരുന്നാളിന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈദ് സൗഹൃദ കിറ്റുകൾ ഒരുക്കുന്നത്.

Read More