എൽ. എൻ. വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്തു രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച ‘ഉം ‘ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 21 നാടകം ഉണ്ടായിരുന്നു. പശ്ചാത്തല സംഗീതം അടക്കം ഉള്ള കാര്യങ്ങൾ കുടുംബാംഗങ്ങൾ തന്നെ ചെയ്യണം എന്നായിരുന്നു നിബന്ധന. അത് മാത്രമല്ല വീടുകളിരുന്നുകൊണ്ട് മൊബൈൽ ഫോണിൽ ആയിരുന്നു റെക്കോർഡ് ചെയ്തത്. രണ്ടാം സ്ഥാനം ‘മാകള്’ എന്ന നാടകത്തിനും. മൂന്നാം സ്ഥാനം ബഹറിനിലെ തന്നെ നാടകപ്രവർത്തകൻ കൃഷ്ണ കുമാർ പയ്യന്നൂർ സംവിധാനം ചെയ്തു ദിനേശ് കുറ്റിയും കുടുംബവും അഭിനയിച്ച ‘അയനം ‘എന്ന നാടകത്തിനു ലഭിച്ചു… 2 സമ്മാനങ്ങളും ബഹ്റൈൻ തന്നെ ലഭിച്ചത് ബഹറിനിലെ നാടക പ്രേമികൾക്ക് ഇരട്ടി മധുരമായി.
Trending
- താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍
- ജൂൺ 3ന് സ്കൂളുകൾ തുറക്കും, പ്രവേശനോൽസവം അന്നുതന്നെ; മുന്നൊരുക്കം സമയബന്ധിതം ആക്കണമെന്ന് മുഖ്യമന്ത്രി
- കള്ളക്കടൽ റെഡ് അലർട്ട് പിൻവലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു; പകരം ഓറഞ്ച് അലർട്ട്
- വൈദ്യുതി നിയന്ത്രണത്തിന് പുറമെ സർചാര്‍ജ് വര്‍ധനവും; മേയിലെ ബില്ലിൽ യൂണിറ്റിന് 10 പൈസ അധികം ഈടാക്കും
- പോക്സോ കേസ് പ്രതിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി
- വെറും 79 ദിനാറിന് ഫുൾ ഫിറ്റഡ് ഓഫീസുമായി കെ സിറ്റി ബിസിനസ് സെന്റർ നാലാമത് ശാഖ സൽമാനിയയിൽ
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി