മനാമ: ബഹ്റൈനിൽ ഇന്ന് 360 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4300 ആയി. ഇന്ന് 366 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4462 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് – 19 പരിശോധനയ്ക്കായി ലാബ് ശേഷി വർദ്ധിപ്പിക്കുകയും പരിശോധനകൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 2,74,711 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 1500 ഡോക്ടർമാരെയും നഴ്സുമാരെയും ഇതിനായി ഇതുവരെ പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് പ്രവാസി തൊഴിലാളികൾ അടക്കം 12 പേരാണ് ബഹ്റൈനിൽ മരണമടഞ്ഞത്. ജിസിസി യിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആണ് ബഹ്റൈനിൽ ഉള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവർ 444 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി