Author: News Desk

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തെ ആകെ കോവിഡ് മരണം 253 ആണ്. ഇന്ന് പുതുതായി 779 പേർക്ക് കൂടി രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,086 ആയി ഉയർന്നു. ഇന്ന് 325 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,982 ആയി. നിലവിൽ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 14,851പേരാണ്. നിലനില്‍ യുഎഇയില്‍ 20 ലക്ഷത്തിലധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

മനാമ: ബഹറിനിൽ ഇന്ന് 52 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 39 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,293 ആയി. ഇന്ന് 163 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,916 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് – 19 പരിശോധനയ്ക്കായി ലാബ് ശേഷി വർദ്ധിപ്പിക്കുകയും പരിശോധനകൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3000 പേരെ പരിശോധിച്ചതിൽ നിന്നാണ് 52 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതുവരെ 2,85,373 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 1500 ഡോക്ടർമാരെയും നഴ്സുമാരെയും ഇതിനായി ഇതുവരെ പരിശീലിപ്പിച്ചിട്ടുണ്ട്. മൂന്ന് പ്രവാസി തൊഴിലാളികൾ അടക്കം 14 പേരാണ് ബഹറിനിൽ മരണമടഞ്ഞത്. ജിസിസി യിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആണ് ബഹറിനിൽ ഉള്ളത്.

Read More

സൗദി: കൊറോണ വൈറസിനിടയിൽ പ്രയാസകരമായ കാലം കടന്നുപോകുമെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. “എന്നാൽ മോശം അവസ്ഥകൾ കടന്നുപോകുമെന്നും നല്ല സമയം ദൈവം തരുമെന്നും, സൗദി അറേബ്യയിലെ സൈനികരുടെയും സിവിലിയന്മാരുടെയും പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നു, ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിന്റെ കൊറോണ വൈറസ് മുൻകരുതൽ നടപടികൾ പാലിച്ചതിന് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജ്യത്തിലെ പൗരന്മാർക്കും താമസക്കാർക്കും നന്ദി അറിയിച്ചിരുന്നു. “വീട്ടിൽ താമസിച്ച് സാമൂഹിക അകലം പാലിക്കുന്നതിനിടയിൽ നിങ്ങൾ ഈദ് ആഘോഷിക്കുന്നതിനെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു,” ആക്ടിംഗ് മാധ്യമമന്ത്രി മജിദ് അൽ ഖസാബി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

Read More

മനാമ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായുള്ള അനുസ്മരണം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുർഷിദ് ആലം ​​സമിതിയെ സ്വാഗതം ചെയ്തു. ദേശീയ സമിതി നേതാക്കളായ ബഷീർ അംബലായി, സോവിച്ചൻ ചെന്നത്തുസ്സേരി, മുഹമ്മദ് ഗയാസ്, ജയഫർ മൈതാനി, ഇബ്രാഹിം അദുഹാം എന്നിവർ പങ്കെടുത്തു. മുൻ പ്രധാനമന്ത്രിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അദ്ദേഹത്തിന്റെ മകൻ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായ വയനാട്ടിലേക്ക് ഐഒസി 500 പിപി കിറ്റുകൾ അയയ്ക്കുമെന്ന് ഐ‌ഒ‌സി പ്രസിഡന്റ് ഉറപ്പ് നൽകി. വരും ദിവസങ്ങളിൽ ഈ കിറ്റുകൾ കൈമാറുമെന്ന് പ്രസിഡന്റ് അറിയിച്ചു. രാജീവ് ഗാന്ധി ഇന്ത്യയിലെ ഏറ്റവും പ്രശംസ നേടിയ ഭരണാധികാരിയും ഏറ്റവുമധികം സ്വീകാര്യനായ നേതാവുമായിരുന്നു. അദ്ദേഹം ശുദ്ധമായ ഒരു മനുഷ്യസ്‌നേഹിയും അർപ്പണബോധമുള്ള ദേശസ്‌നേഹിയുമായിരുന്നുവെന്ന് മുഹമ്മദ് മൻസൂർ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

Read More

മിന്നൽ മുരളിയുടെ സെറ്റ് തകർത്തതിൽ ടൊവിനൊ ഫേസ്‍ബുക്കിൽ പ്രതിക്ഷേധിച്ചു… “മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും , ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്.അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു…

Read More

തിരുവനന്തപുരം: കൊവിഡ് രോഗിയുമായ സമ്പര്‍ക്കത്തിൽ കഴിഞ്ഞയാളുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്‍റൈനിൽ. കേരള സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള സുരാജിൻറെ പുരയിടം കൃഷി ചെയ്യുന്നതിനായി വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനു വിട്ടു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി പങ്കെടുത്ത സുരാജ് വെഞ്ഞാറമൂട് ക്വാറന്‍റൈനിൽ. ആ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ച സാഹചര്യത്തിലാണ് സുരാജിന് ക്വാറന്‍റൈനിൽ പോകാൻ നിര്‍ദ്ദേശം ലഭിച്ചത്.പോലീസ് ഇൻസ്പെക്ടറും മറ്റു പോലീസുകാരും ഇപ്പോൾ ഹോം ക്വാറൻ്റയിനിൽ ആണ്. ഉദ്ഘാടനച്ചടങ്ങിൽ സുരാജും മറ്റുളളവരും സാമൂഹിക അകലവും, മാസ്കും ഉപയോഗിച്ചിരുന്നു.കോവിഡ് പ്രതിരോധ ത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ് എന്നും. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നുഎന്നും ..ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും…

Read More

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്ന് സമുദ്രസേതു, വന്ദേഭാരത് എന്നീ ദൗത്യങ്ങളുടെ ഭാഗമായി ഇതുവരെ 28,500 പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിച്ചു.ഇതിൽ 30 രാജ്യങ്ങളിലെ പ്രവാസികള്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഇതുവരെ തിരികെയെത്തിച്ച പ്രവാസികളില്‍ 4,921 പേര്‍ വിദ്യാര്‍ത്ഥികളാണ്. 3,969 പ്രൊഫഷണല്‍സും, 5,936 തൊഴിലാളികളും മടക്കിക്കൊണ്ടുവന്നവരില്‍ ഉള്‍പ്പെടുന്നു. 3,254 വിനോദ സഞ്ചാരികളെയും, 3,588 സന്ദര്‍ശകരെയും ഇരു ദൗത്യങ്ങളുടെയും ഭാഗമായി ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Read More

കൊറോണയെ തുടർന്ന് പ്രവാസികൾ ഏറെ പ്രതിസന്ധിയിലായ ഈ കാലഘട്ടത്തിലും ഇതിന്റെ പേരിൽ വിളവെടുപ്പ് നടത്തുകയാണ് ചിലർ. പ്രളയദുരന്തമായാലും കൊറോണയായാലും അതിലൂടെ എങ്ങനെ തൻറെ പോക്കറ്റ് വീർപ്പിക്കാൻ കഴിയുമെന്നും, കഷ്ടപ്പെടാതെ എങ്ങനെ സാമൂഹിക പ്രവർത്തനത്തിൻറെ ക്രെഡിറ്റ് സ്വന്തമാക്കാനുമായി പ്രവർത്തിക്കുന്നവരുമുണ്ട്. ഈ കൊറോണ പ്രതിസന്ധിഘട്ടങ്ങളിൽ ചില സംഘടനകളും കൂട്ടായ്മകളും മികച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുമ്പോളും ഇതിൻറെ പേരിൽ എങ്ങനെ ബിസിനസ് ചെയ്യാം എന്ന് കാണിക്കുന്ന ചില മലയാളികൾ ഈ സമൂഹത്തിലെ ക്യാൻസറാണ്. പലയിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന സാധനങ്ങൾ ബുദ്ധിമുട്ടുള്ളവർക്ക് നൽകുന്നത്തിൻറെ മറവിൽ പണം പിരിച്ചു പോക്കറ്റിലാക്കുന്ന ഇത്തരം കൊറോണകൾ ഓർക്കുക …തെളിവുകളും യഥാർത്ഥ കോറോണയും നിങ്ങളെ വേട്ടയാടാതിരിക്കട്ടെ….

Read More

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബാലബ്രഹ്മചാരി ശിവാചാര്യ നിര്‍വാനുരുദ്ര പശുപതിനാഥ് മഹാരാജും ശിഷ്യനുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആശ്രമത്തിന് പുറത്തായിരുന്നു ഭഗവാന്‍ ഷിന്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും വന്ന് ആശ്രമം സ്ഥാപിച്ച സന്യാസിയാണ് കൊല്ലപ്പെട്ട ബാലബ്രഹ്മചാരി ശിവാചാര്യ. ശ്വാസം മുട്ടിച്ചാണ് സന്യാസിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More