മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബാലബ്രഹ്മചാരി ശിവാചാര്യ നിര്വാനുരുദ്ര പശുപതിനാഥ് മഹാരാജും ശിഷ്യനുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആശ്രമത്തിന് പുറത്തായിരുന്നു ഭഗവാന് ഷിന്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും വന്ന് ആശ്രമം സ്ഥാപിച്ച സന്യാസിയാണ് കൊല്ലപ്പെട്ട ബാലബ്രഹ്മചാരി ശിവാചാര്യ. ശ്വാസം മുട്ടിച്ചാണ് സന്യാസിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Trending
- പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
- ‘പോയത് സുഹൃത്തുക്കളെ കാണാൻ, ഗൂഗിൾ ചെയ്താണ് ഓം പ്രകാശിനെ മനസ്സിലാക്കിയത്’
- ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
- പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
- പിണറായി വിജയനും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു, പറ്റില്ല എന്നാണ് അന്ന് പറഞ്ഞത് – സുരേഷ് ഗോപി
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന; എംഡിഎംഎയുമായി സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
- ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്, ‘പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല’