തിരുവനന്തപുരം: കൊവിഡ് രോഗിയുമായ സമ്പര്‍ക്കത്തിൽ കഴിഞ്ഞയാളുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ. കേരള സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള സുരാജിൻറെ പുരയിടം കൃഷി ചെയ്യുന്നതിനായി വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനു വിട്ടു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി പങ്കെടുത്ത സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ. ആ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ച സാഹചര്യത്തിലാണ് സുരാജിന് ക്വാറന്റൈനിൽ പോകാൻ നിര്‍ദ്ദേശം ലഭിച്ചത്.പോലീസ് ഇൻസ്പെക്ടറും മറ്റു പോലീസുകാരും ഇപ്പോൾ ഹോം ക്വാറൻ്റയിനിൽ ആണ്. ഉദ്ഘാടനച്ചടങ്ങിൽ സുരാജും മറ്റുളളവരും സാമൂഹിക അകലവും, മാസ്കും ഉപയോഗിച്ചിരുന്നു.കോവിഡ് പ്രതിരോധ ത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ് എന്നും. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നുഎന്നും ..ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങൾ അർഹിക്കുന്നതായും,എത്രയും പെട്ടെന്ന് നേരിൽ കാണാമെന്നും സൂരജ് വെഞ്ഞാറമൂട് പറഞ്ഞു.
Trending
- സംഘർഷങ്ങൾ തടയാനും, സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണം; ഹമദ് രാജാവ്
- ബഹ്റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്