Author: News Desk

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര ജൂൺ 17 മുതൽ ആരംഭിക്കുന്നു. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. 116 ദിനാറും 400 ഫിൽസുമാണ് ഇക്കണോമി യാത്രയുടെ കുറഞ്ഞ ചിലവ്. 23 കിലോ വീതമുള്ള രണ്ട് പാക്കേജുകളും കയ്യിൽ ആറ് കിലോയും കൊണ്ടുപോകാൻ സാധിക്കും. ജൂൺ 17 മുതൽ എല്ലാ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസുകൾ ഉള്ളത്.

Read More

മനാമ: തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം തിങ്കളാഴ്ച വരെ ഇലക്ട്രോണിക് തൊഴിൽ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ജോലി അന്വേഷിക്കുന്നവർക്ക് ഇപ്പോൾ വെബ്‌സൈറ്റിൽ എളുപ്പത്തിൽ പ്രവേശിക്കാനും അവരുടെ ഹാജർ രജിസ്റ്റർ ചെയ്യാനും അവർക്ക് അനുയോജ്യമായ ഒഴിവുള്ള ജോലികൾക്ക് അപേക്ഷിക്കാനും ഇപ്പോൾ എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ട്.തൊഴിലില്ലായ്മ അലവൻസിന് അർഹത ലഭിക്കാൻ തൊഴിലന്വേഷകരുടെ സിസ്റ്റത്തിൽ ഇലക്ട്രോണിക് ഹാജർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള, കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി മന്ത്രാലയത്തിലേക്കോ തൊഴിൽ, പരിശീലന കേന്ദ്രങ്ങളിലേക്കോ വ്യക്തിപരമായി റിപ്പോർട്ട് ചെയ്യാനുള്ള ശ്രമത്തെ ഇ-സിസ്റ്റം ഒഴിവാക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. പൗരന്മാരെ സേവിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും അതിന്റെ തൊഴിൽ സമ്പ്രദായങ്ങളിൽ കൂടുതൽ നീതിയും സുതാര്യതയും കൈവരിക്കാനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. തീവ്ര ബാധിത പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുക. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും.

Read More

മനാമ: മാധ്യമരംഗത്തും എഴുത്തിൻറെ മേഖലയിലും രാഷ്ട്രീയ രംഗത്തും ഉൾപ്പെടെ വിവിധ മേഖലയിൽ കഴിവുതെളിയിച്ച വീരേന്ദ്രകുമാറിൻറെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം ഒത്തിരി കാലം ഇടപഴകാനുള്ള അവസരം ലഭിച്ചിരുന്നതായും പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബഹ്‌റൈനിലെ ജനത കൾച്ചറൽ സെൻറർ വീഡിയോ കോൺഫെറെൻസിലൂടെ സംഘടിപ്പിച്ച എം പി വീരേന്ദ്രകുമാർ അനുസ്മരണത്തിലാണ് പ്രേമചന്ദ്രൻ എംപി തന്റെ ഓർമ്മകൾ പങ്കു വച്ചത്. ഇ.എസ്.ഐ .യുടെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും ഇന്ന് കാണുന്ന രീതിയിൽ മികവുറ്റതാക്കി മാറ്റിയതിൽ വീരേന്ദ്രകുമാറിന് പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഐ‌ഒ‌സി, ബഹ്‌റൈൻ ചാപ്റ്റർ 500 പി‌പി‌ഇ കിറ്റുകൾ രാഹുൽഗാന്ധിയുടെ നിയോജകമണ്ഡലമായ വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് കൈമാറി.വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ കിറ്റുകൾ സ്വീകരിച്ച് ജില്ലാ കളക്ടർ ഡോ. അദീലാ അബ്ദുല്ല, വയനാട് എസ്പി ആർ. എല്ലങ്കോ എന്നിവർക്ക് കൈമാറി.രാജീവ് ഗാന്ധിയുടെ അനുസ്മരണ ദിനത്തിൽ, ഐ‌ഒ‌സി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഐ‌ഒ‌സി 500 പി‌പി കിറ്റുകൾ വയനാഡിന് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.ബഹ്‌റൈനിലെ ഐ‌ഒ‌സി ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, ബഷീർ അമ്പലായി, സോവിച്ചൻ ചെന്നാട്ടുശ്ശേരി,മൊഹമ്മദ് ഗായസ്,ജയഫർ മൈദാനീ, ഇബ്രാഹിം അദുഹം ഇതിന്റെ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചു.

Read More

മനാമ : പ്രമുഖ സോഷ്യലിസ്ററ് നേതാവും മുൻ മന്ത്രിയും എം പി യുമായ എം. പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ ബഹ്‌റൈനിലെ ജനത കൾച്ചറൽ സെൻറർ അനുശോചനം രേഖപ്പെടുത്തി. സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സമ്മേളനത്തിൽ പ്രേമചന്ദ്രൻ എം.പി.,ഷെയ്ഖ് പി.ഹാരിസ്, ബഹ്റൈനിലെ ജനതാ കൾച്ചറൽ സെൻ്ററിൻറെ പ്രസിഡൻറ് സിയാദ് ഏഴംകുളം, ജനറൽ സെക്രട്ടറി നജീബ് കടലായി, മാധ്യമ രംഗത്തെ സോമൻ ബേബി, ഉണ്ണികൃഷ്‌ണൻ, സേതുരാജ് കടയ്ക്കൽ, ബഷീർ അമ്പലായി, പി.വി.രാധാകൃഷ്‌ണപിള്ള ,സുബൈർ കണ്ണൂർ, ജമാൽ ഇരിങ്ങൽ, സി.വി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Read More

കോട്ടയം ജില്ലാ ആശുപത്രിയില്‍ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്.21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ നൂറു കണക്കിന് ഉദ്യോഗാര്‍ഥികള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കാതെ എത്തിയതാണ് കാരണം. ഇതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ന്സുമാരുടെ അഭിമുഖം നിര്‍ത്തിവെക്കാന്‍ ഡിഎംഒ നിർദ്ദേശിച്ചു.റോഡിലേക്ക് ക്യൂ നീണ്ടതോടെ ആംബുലന്‍സുകള്‍ക്ക് പോലും ആശുപത്രിക്കുള്ളിലേക്ക് കടന്നുപോകാന്‍ സാധിക്കാത്ത വന്നു.

Read More

എംപി വീരേന്ദ്രകുമാറിൻറെ വേർപാടിന്റെ വേദനയിൽ ഇന്ത്യയിലെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കുകയും ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പറമ്പത്തു ശശീന്ദ്രൻ തന്റെ ഓർമ്മകൾ ഇങ്ങനെ ഫേസ്ബുക്കിൽ പങ്കുവച്ചു… “മൂന്ന് ദിവസം മുമ്പാണ്. പതിവ് പോലെ നന്ദന്റെ ഫോണ്‍. ‘ദാ, എം.ഡിക്ക് കൊടുക്കാം’ എങ്ങിനെയുണ്ട് ശശീ..നിങ്ങള്‍ ഇങ്ങിനെ അവിടെ കിടക്കുമ്പോള്‍ ഒരു വിഷമം, പെട്ടെന്ന് ശരിയാവും. ധൈര്യമായിരിക്കൂ’..വയ്യായ്മയിലേക്ക് നീണ്ട സംഭാഷണം അവസാനിച്ചു. ചില ശാരീരീകാസ്വസ്ഥ്യങ്ങള്‍ കാരണം ഒരു മാസത്തോളമായി ഞാന്‍ ആസ്പത്രി വാസത്തിലും വിശ്രമത്തിലുമാണ്. അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിളിയെത്തി. ധൈര്യമായിരിക്കാന്‍ ഉപദേശിച്ചു. ദാ, ഉഷക്ക് കൊടുക്കാം. അവരും വിശേഷങ്ങള്‍ ചോദിച്ച് വേഗം ഭേദമാകട്ടെ എന്ന് ധൈര്യം പകര്‍ന്നു. മൂന്നോ നാലോ ദിവസത്തിന്റെ ഇടവേളകളില്‍ അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ വന്നുകൊണ്ടിരുന്നു. എപ്പോഴും സുഖമായി വരുന്നൂ എം.ഡീ എന്ന് പറഞ്ഞ് ആ സംസാരം അവസാനിക്കും. എം.പി.വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1984 ല്‍ മാതൃഭൂമിയിലെത്തുന്നത് അദ്ദേഹത്തിന്റെ കൈയൊപ്പുള്ള…

Read More

ചെന്നൈ: സൂര്യയുടേയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ടുഡി എന്റര്‍ടെയ്‌മെൻറ് നിര്‍മ്മിച്ച ജ്യോതിക നായികയായെത്തുന്ന പൊന്മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്‌സില്‍ എത്തി.സിനിമയുടെ എച്ച് ഡി പതിപ്പ് തന്നെയാണ് തമിഴ് റോക്കേഴ്‌സില്‍ എത്തിയതെന്നുള്ളത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധ രാത്രി 12 മണിയോടെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് പുലര്‍ച്ചെ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു അധികൃതര്‍. എന്നാല്‍ അര്‍ദ്ധ രാത്രിയോടെ തന്നെ സിനിമ തമിഴ് റോക്കേഴ്‌സില്‍ വന്നു. https://youtu.be/vzfe8UEJFd0

Read More

കോഴിക്കോട്: ദീര്‍ഘദൃഷ്ടിയുള്ള ഒരു സാമ്പത്തികശാസ്ത്രവിദഗ്ധനായിരുന്നു അന്തരിച്ച എം.പി. വീരേന്ദ്രകുമാറെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.അദ്ദേഹം രചിച്ച ‘ഗാട്ടും കാണാച്ചരടുകളും’,ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തുടങ്ങിയവ ലോകസാമ്പത്തികരംഗത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന ഒരു റഫറല്‍ ഗ്രന്ഥങ്ങളാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വളരെ ദു:ഖത്തോടെയാണ് എന്റെ ജ്യേഷ്ഠ സഹോദരനായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണവാര്‍ത്ത അറിഞ്ഞത്. ജനുവരിയില്‍ കോഴിക്കോട് വെച്ച് നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചായ കുടിച്ചതും കെട്ടിപ്പിടിച്ച് ഉമ്മവെച്ചതും സുഖാന്വേഷണങ്ങള്‍ പറഞ്ഞതും മറ്റുമാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അദ്ദേഹം അന്ന് എനിക്ക് സ്‌നേഹ സമ്മാനമായി നല്‍കിയത്. എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ പി.പി. പക്കര്‍ കോയ, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ വയനാട്ടിലെ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.

Read More