കോഴിക്കോട്: ദീര്‍ഘദൃഷ്ടിയുള്ള ഒരു സാമ്പത്തികശാസ്ത്രവിദഗ്ധനായിരുന്നു അന്തരിച്ച എം.പി. വീരേന്ദ്രകുമാറെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി.അദ്ദേഹം രചിച്ച ‘ഗാട്ടും കാണാച്ചരടുകളും’,ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തുടങ്ങിയവ ലോകസാമ്പത്തികരംഗത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന ഒരു റഫറല്‍ ഗ്രന്ഥങ്ങളാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വളരെ ദു:ഖത്തോടെയാണ് എന്റെ ജ്യേഷ്ഠ സഹോദരനായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണവാര്‍ത്ത അറിഞ്ഞത്. ജനുവരിയില്‍ കോഴിക്കോട് വെച്ച് നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചായ കുടിച്ചതും കെട്ടിപ്പിടിച്ച് ഉമ്മവെച്ചതും സുഖാന്വേഷണങ്ങള്‍ പറഞ്ഞതും മറ്റുമാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അദ്ദേഹം അന്ന് എനിക്ക് സ്നേഹ സമ്മാനമായി നല്‍കിയത്. എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ പി.പി. പക്കര്‍ കോയ, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ വയനാട്ടിലെ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി