Author: News Desk

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻറെ 4 ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചതായി കേരള സമാജം ഭാരവാഹികൾ അറിയിച്ചു. നാളെ കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും ഓരോ വിമാനങ്ങൾ പുറപ്പെടും.എയർ ഇന്ത്യ എസ്പ്രസ്സും ഗൾഫ് എയറുമാണ് സർവീസ് നടത്തുന്നത്.

Read More

മനാമ: പ്രവാസിയായ ഒരാൾ കൂടി ബഹ്‌റൈനിൽ മരണപ്പെട്ടു.ഇതോടെ ബഹറിനിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. 48 വയസ്സുള്ള വ്യക്തിയാണ് മരണപ്പെട്ടത് എന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ന്യൂഡൽഹി: വന്ദേ ഭാരത് ദൗത്യത്തിനു കീഴിൽ മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ്നടത്തുന്നതിനായി സ്‌കിൽഡ് വർക്കേഴ്‌സ് അറൈവൽ ഡാറ്റാബേസ് ഫോർ എംപ്ലോയ്‌മെന്റ് സപ്പോർട്ട് “സ്വദേശ് ” എന്നപേരിലുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, വ്യോമയാനമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മടങ്ങി വരുന്ന പ്രവാസികളുടെ യോഗ്യതയുംതൊഴിൽ നൈപുണ്യവും അടിസ്ഥാനമാക്കി, വിദേശ-സ്വദേശ കമ്പനികളുടെ തൊഴിൽ ആവശ്യങ്ങൾക്ക്അനുസൃതമായുള്ള ഒരു ഡാറ്റാബേസ് തയ്യാറാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ശേഖരിച്ച വിവരങ്ങൾ അനുയോജ്യമായ പ്ലേസ്മെന്റ് അവസരങ്ങൾക്കായി രാജ്യത്തെ കമ്പനികളുമായി പങ്കിടും. മടങ്ങിവരുന്ന പൗരന്മാർ ഒരു ഓൺലൈൻ “സ്വദേശ് ” സ്കിൽ കാർഡ് പൂരിപ്പിക്കണം. നൈപുണ്യ വികസനമന്ത്രാലയത്തിന്റെ പദ്ധതി നടപ്പാക്കൽ വിഭാഗമായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(എൻ‌.എസ്‌.ഡി‌.സി.) പദ്ധതി നടത്തിപ്പിന് വേണ്ട പിന്തുണ നൽകുന്നു. മടങ്ങിയെത്തുന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി www.nsdcindia.org/swades എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ഫോം ലഭ്യമാണ്. ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടോൾ ഫ്രീ കോൾ സെന്റർസൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

Read More

മനാമ : പുതിയകാലത്ത് പരിസ്ഥിതി സംരക്ഷണത്തിലും പരിപാലനത്തിലും വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിച്ചെടുക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) ബഹ്റൈൻ സ്റ്റുഡന്റസ് സമിതി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിൽ അധിവസിക്കുന്ന ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രചനകൾ 35143423 എന്ന വാട്സ്ആപ്പ് നമ്പറിലോ rscbahrain@gmail.com എന്ന മെയിൽ ID യിലോ അയക്കാവുന്നതാണ്

Read More

പാലക്കാട് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് 25ന് വാളയാര്‍ അതിര്‍ത്തി വഴിയാണ് മീനാക്ഷിയമ്മാള്‍ കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഇവര്‍ക്ക് പ്രമേഹം, ന്യുമോണിയ രോഗങ്ങള്‍ ഉണ്ടായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.

Read More

വാഷിംഗ് ടൺ: വാഷിംഗ് ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധി പ്രതിമ നശിപ്പിച്ചു. ആഫ്രോ അമേരിക്കൻ വംശജനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരാണ് പ്രതിമ തകർത്തതെന്നാണ് റിപ്പോർട്ടുകൾ. പ്രതിമ സ്പ്രേ പെയിന്‍റ് അടിച്ചും കുത്തിവരച്ചും നശിപ്പിക്കുകയായിരുന്നു.

Read More

കുവൈറ്റ്: കുവൈറ്റ് ഒരു പ്രവാസി ഭൂരിപക്ഷ രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ വ്യക്തമാക്കി. കൊറോണ വൈറസ് പാൻഡെമിക്കും എണ്ണവിലയിലുണ്ടായ ഇടിവും ഗൾഫ് സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നതിനാൽ രാജ്യത്തെ പ്രവാസി ജനസംഖ്യയുടെ 30 ശതമാനത്തിൽ പകുതിയായിരിക്കണമെന്ന് കുവൈത്തിന്റെ പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിലെ 4.8 ദശലക്ഷം ജനങ്ങളിൽ 3.4 ദശലക്ഷം വിദേശികളാണ്, “ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഭാവി വെല്ലുവിളിയുണ്ട്,” ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ പറഞ്ഞു. ഗാർഹിക സഹായികളുടെ ശതമാനം മാത്രം കുവൈറ്റിന്റെ 50 ശതമാനത്തിലധികമാണ്. കുവൈറ്റിൽ 6,50,000 പ്രവാസികളെങ്കിലും ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടു ജോലിക്കാരായ പ്രവാസികളാണ്.

Read More

മനാമ: ബഹ്‌റൈനിൽ നിന്നും കേരളം, ബാംഗ്ലൂർ, ഹൈദരാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിമാനസർവീസുകൾ നടത്താനായി ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ് നടപടികളാരംഭിച്ചു. ടിക്കറ്റ് നിരക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 100 ബഹറിൻ ദിനാർ എന്നാണ് സൂചന. ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളാണ് പരിഗണനയിൽ. എന്നാൽ ഗൾഫ് എയർ വിമാനം 100 ബഹ്‌റൈൻ ദിനാർ നിരക്കിൽ സർവീസ് നടത്തുകയാണെങ്കിൽ യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഇന്ത്യൻ ക്ലബ്ബിൻറെ ഈ നീക്കത്തിൽ മികച്ച പിന്തുണയാണ് ഇതിനോടകം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ.. ഇന്ത്യൻ ക്ലബ് ചാർട്ടഡ് ചാർട്ടഡ് വിമാനസർവീസുകൾ ആരംഭിക്കുന്നു

Read More

ന്യൂഡല്‍ഹി:24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ കേരളം അനുമതി നല്‍കിയത് 12 എണ്ണത്തിന് മാത്രമെന്ന് വി.മുരളീധരന്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കിയല്ല സംസാരിക്കുന്നതെന്നും അദ്ദേഹത്തെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ . പ്രവാസികള്‍ക്ക് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെപ്രതികരണം.മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങള്‍. ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി. ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ് നിലവിലെ സാഹചര്യം കണക്കിലെടുത്തു ചാർട്ടഡ് വിമാനസർവീസ് നടത്തുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബഹ്‌റൈനിൽ നിന്നും ബാംഗ്ലൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ചാർട്ടഡ് വിമാനസർവീസ് നടത്തുന്നത്. ഇതിനായുള്ള നടപടികളുടെ ഭാഗമായി രജിസ്ട്രേഷൻ ആരംഭിച്ചു. https://forms.gle/r5QELbpE43rAEDiE6 വഴി രജിസ്ട്രേഷൻ ചെയ്യാൻ കഴിയും. ആവശ്യമായ രേഖകൾ ഇവയാണ്… 1. പാസ്‌പോർട്ട് പകർപ്പ് 2. സി‌പി‌ആർ കോപ്പി 3. ഇന്ത്യൻ എംബസി രജിസ്ട്രേഷൻ വിശദാംശങ്ങൾ 4. നോർക്ക രജിസ്ട്രേഷൻ വിശദാംശങ്ങൾ (കേരള ഡെസ്റ്റിനേഷൻ ട്രാവലേഴ്‌സിനായി) 5. മെഡിക്കൽ റിപ്പോർട്ടുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) എംബസിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശ‌ പ്രകാരമനുസരിച്ചാകും യാത്രക്കാരുടെ മുൻ‌ഗണന. 1) കാലഹരണപ്പെട്ട വിസിറ്റ് വിസ, 2) തൊഴിൽ നഷ്ടം, 3) ഗർഭിണികൾ, 4) പ്രായമായവർ മറ്റ് രോഗങ്ങൾ, 5) കുടുംബങ്ങളിൽ നിന്ന് വേർപെടുത്തിയ കുട്ടികൾ, 6) മറ്റുള്ളവർ എംബസി മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കും മുൻ‌ഗണന നൽകും. ഇതുമായി കൂടുതൽ വിവരങ്ങൾക്ക് സ്റ്റാലിൻ ജോസഫ്(39526723), അജി ഭാസി(33170089), ജോബ് എം ജെ (33331308), സാനി…

Read More