ന്യൂഡൽഹി: വന്ദേ ഭാരത് ദൗത്യത്തിനു കീഴിൽ മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ്നടത്തുന്നതിനായി സ്കിൽഡ് വർക്കേഴ്സ് അറൈവൽ ഡാറ്റാബേസ് ഫോർ എംപ്ലോയ്മെന്റ് സപ്പോർട്ട് “സ്വദേശ് ” എന്നപേരിലുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, വ്യോമയാനമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മടങ്ങി വരുന്ന പ്രവാസികളുടെ യോഗ്യതയുംതൊഴിൽ നൈപുണ്യവും അടിസ്ഥാനമാക്കി, വിദേശ-സ്വദേശ കമ്പനികളുടെ തൊഴിൽ ആവശ്യങ്ങൾക്ക്അനുസൃതമായുള്ള ഒരു ഡാറ്റാബേസ് തയ്യാറാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ശേഖരിച്ച വിവരങ്ങൾ അനുയോജ്യമായ പ്ലേസ്മെന്റ് അവസരങ്ങൾക്കായി രാജ്യത്തെ കമ്പനികളുമായി പങ്കിടും. മടങ്ങിവരുന്ന പൗരന്മാർ ഒരു ഓൺലൈൻ “സ്വദേശ് ” സ്കിൽ കാർഡ് പൂരിപ്പിക്കണം. നൈപുണ്യ വികസനമന്ത്രാലയത്തിന്റെ പദ്ധതി നടപ്പാക്കൽ വിഭാഗമായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(എൻ.എസ്.ഡി.സി.) പദ്ധതി നടത്തിപ്പിന് വേണ്ട പിന്തുണ നൽകുന്നു. മടങ്ങിയെത്തുന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി www.nsdcindia.org/swades എന്ന വെബ്സൈറ്റിൽ ഓൺലൈൻ ഫോം ലഭ്യമാണ്. ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടോൾ ഫ്രീ കോൾ സെന്റർസൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
Trending
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍
- കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
- വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
- നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യത്തിനും ബാധ്യത: എസ് ജയശങ്കര്‍
- നജീബ് കാന്തപുരത്തിനെതിരേ ആരോപണവുമായി സരിന്
- കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം
- കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും