ന്യൂഡല്‍ഹി:24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ കേരളം അനുമതി നല്‍കിയത് 12 എണ്ണത്തിന് മാത്രമെന്ന് വി.മുരളീധരന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കിയല്ല സംസാരിക്കുന്നതെന്നും അദ്ദേഹത്തെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരന് . പ്രവാസികള്‍ക്ക് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെപ്രതികരണം.മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങള്‍. ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയതെന്നും മുരളീധരന് വ്യക്തമാക്കി. ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും വി മുരളീധരന് വ്യക്തമാക്കി.
Trending
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു