മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് നിലവിലെ സാഹചര്യം കണക്കിലെടുത്തു ചാർട്ടഡ് വിമാനസർവീസ് നടത്തുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബഹ്റൈനിൽ നിന്നും ബാംഗ്ലൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ചാർട്ടഡ് വിമാനസർവീസ് നടത്തുന്നത്. ഇതിനായുള്ള നടപടികളുടെ ഭാഗമായി രജിസ്ട്രേഷൻ ആരംഭിച്ചു. https://forms.gle/r5QELbpE43rAEDiE6 വഴി രജിസ്ട്രേഷൻ ചെയ്യാൻ കഴിയും.
ആവശ്യമായ രേഖകൾ ഇവയാണ്…
1. പാസ്പോർട്ട് പകർപ്പ്
2. സിപിആർ കോപ്പി
3. ഇന്ത്യൻ എംബസി രജിസ്ട്രേഷൻ വിശദാംശങ്ങൾ
4. നോർക്ക രജിസ്ട്രേഷൻ വിശദാംശങ്ങൾ (കേരള ഡെസ്റ്റിനേഷൻ ട്രാവലേഴ്സിനായി)
5. മെഡിക്കൽ റിപ്പോർട്ടുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)
എംബസിയുടെ മാർഗ്ഗനിർദ്ദേശ പ്രകാരമനുസരിച്ചാകും യാത്രക്കാരുടെ മുൻഗണന.
1) കാലഹരണപ്പെട്ട വിസിറ്റ് വിസ, 2) തൊഴിൽ നഷ്ടം, 3) ഗർഭിണികൾ, 4) പ്രായമായവർ മറ്റ് രോഗങ്ങൾ, 5) കുടുംബങ്ങളിൽ നിന്ന് വേർപെടുത്തിയ കുട്ടികൾ, 6) മറ്റുള്ളവർ എംബസി മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കും മുൻഗണന നൽകും.
ഇതുമായി കൂടുതൽ വിവരങ്ങൾക്ക് സ്റ്റാലിൻ ജോസഫ്(39526723), അജി ഭാസി(33170089), ജോബ് എം ജെ (33331308), സാനി പോൾ (39855197),വിനോദ് തമ്പി (34482561), അനിഷ് വർഗ്ഗീസ് (33950760) എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ..
ചാർട്ടേഡ് വിമാന നിരക്ക് 100 ബഹ്റൈൻ ദിനാർ എന്ന് സൂചന
റിപ്പോർട്ട് : സേതുരാജ് കടയ്ക്കൽ
00973 36219358