Author: News Desk

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് യൂസഫ് റാസ ഗിലാനിക്ക് കൊറോണ സ്ഥിരീകരിച്ചതായി മകന്‍ കാസിം ഗിലാനി ട്വിറ്ററിലൂടെ അറിയിച്ചു.പിതാവിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖനെതിരെ കാസിം രംഗത്തെത്തി. എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് നന്ദി. നിങ്ങള്‍ വിജയകരമായാണ് ആ പ്രവര്‍ത്തിചെയ്തതെന്നും കാസിം കുറ്റപ്പെടുത്തി. പാകിസ്താനില്‍ കൊറോണ പ്രതിരോധങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ഇമ്രാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

Read More

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വീടിന് മുന്നില്‍ ക്വറന്റൈന്‍ നോട്ടീസ്. ഡല്‍ഹിയിലെ നെഹ്‌റു പ്ലേസ് വസതിക്ക് മുന്നിലാണ് ക്വാറന്റൈന്‍ നോട്ടീസ് പതിച്ചത്. മന്‍മോഹന്‍ സിംഗും കുടുംബവും ക്വാറന്റൈനിലാണ് എന്നാണ് സൂചന. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം ക്വറന്റൈനിലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ആരോഗ്യവകുപ്പ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ക്വറന്റൈന്‍ നോട്ടീസ് പതിച്ചത്. പേര് വിലാസം ക്വാറന്റൈന്‍ കാലവധി അടക്കമുള്ള കാര്യങ്ങളാണ് നോട്ടീസിലുള്ളത്. എന്നാല്‍ മന്‍മോഹന്‍ സിംഗ് ക്വറന്റൈലാണെന്ന വിഷയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്‍മോഹന്‍ സിംഗിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗും കുടുംബവും ക്വറന്റൈനിലാണെന്ന സൂചനകള്‍ പുറത്തുവരുന്നത്.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിൽ റെംഡിസീവറിന്റെ ഉപയോഗത്തില്‍ കൊറോണ രോഗികളില്‍ പുരോഗതി കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്റെ ആഭ്യന്തര ഉത്പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.ഓക്‌സിജന്റെ അളവ് 94ല്‍ താഴെയും ശ്വസന നിരക്ക് 24ല്‍ അധികവുമുള്ള രോഗികള്‍ക്കാണ് റെംഡിസീവര്‍ നല്‍കുക. റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ രാജ്യത്തെ നാല് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളാണ് ഉത്പ്പാദനത്തിനും വിതരണത്തിനുമായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകള്‍ പരിഗണനയിലാണെന്നും മരുന്നിന്റെ പരീക്ഷണം സര്‍ക്കാര്‍ ലാബുകളിലായിരിക്കും നടക്കുകയെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.

Read More

മനാമ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് ബഹറിനിൽ നിന്ന് രണ്ടു വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആദ്യ വിമാനം ബഹ്‌റൈൻ സമയം പകൽ 10.40 നു ബാംഗ്ലൂരേക്കും രണ്ടാം വിമാനം ഉച്ചക്ക് 1.20 ന് തിരുവനന്തപുരത്തേക്കും തിരിച്ചു. ബഹ്‌റൈൻ ബാംഗ്ളൂർ വിവിമാനത്തിൽ 8 ഗർഭിണികളും 2 കുഞ്ഞുങ്ങളുമുൾപ്പെടെ 169 യാത്രക്കാരും  തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ രണ്ടു കുട്ടികളും 7 ഗർഭിണികളും ഉൾപ്പെടെ 177 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

Read More

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നമലയാളികൾക്ക് കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാറിന്റെ തീരുമാനം പിൻവലിച്ചു. ശക്തമായ പ്രതിക്ഷേധമാണ് ഈ നടപടിക്ക് എതിരെ പ്രവാസലോകത്തുനിന്ന് ഉണ്ടായത് . ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

Read More

മനാമ : കേരളം നേരിട്ട രണ്ട് പ്രളയ ദുരന്ത സമയത്തും മറ്റു പ്രയാസ ഘട്ടങ്ങളിലും കേരളത്തിന്‌ താങ്ങായും തണലായും നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ടു ഉപദ്രവിക്കുന്ന നടപടി മുഖ്യ മന്ത്രി അവസാനിപ്പിക്കണം. ജോലി നഷ്ടപെടുന്ന പ്രവ്സികൾക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.ജോലി നഷ്ടപ്പെട്ടു സാമൂഹിക സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റിൽ ആശ്രയിച് ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ ആണ് കടം വാങ്ങിയും മറ്റുള്ളവർ നൽകുന്ന ചെറിയ സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചും ഒരു തരത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് ഉള്ള പണം കണ്ടെത്തി നാട്ടിലേക്ക് വരുന്നത്. അവർ ഇന്നിയും സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ്‌ കൂടി നടത്തണം എന്നത് ദുരിത പേറുന്ന പ്രവാസികൾക്ക് ഉള്ള മുഖ്യമന്ത്രിയുടെ കരുതി കൂട്ടി ഉള്ള ഇരുട്ടടി ആയാണ് മനസിലാകുന്നത്. ഈ ദുരന്ത സമയത്ത് ഒരു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കുന്ന പണി…

Read More

മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ റിയാ ട്രാവൽസിന്റെ സഹകരണത്തോടെ കണ്ണൂർ എയർപോർട്ടിലേക്ക് ചാർട്ടർ വിമാനം ഒരുക്കുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് കണ്ണൂർ എയർപോട്ടിലേക്ക് കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ റിയാ ട്രാവൽസിന്റെ സഹകരണത്തോടെ ചാർട്ടേർഡ് വിമാന യാത്രാ സൗകര്യം ഒരുക്കുകയയാണ്. ജൂൺ മൂന്നാമത്തെ വാരത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഗർഭിണികൾ , കുട്ടികൾ , രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ , സന്ദർശക വിസയിൽ വന്നിട്ടുള്ളവർ , ജോലി നഷ്ടപ്പെട്ടവർ, മറ്റു അത്യാവശ്യക്കാർ എന്നിവർക്കാണ് ആദ്യപരിഗണന. നാട്ടിലേക്ക് പോകുവാൻ ഇന്ത്യൻ എംബസ്സിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. ബഹ്‌റൈനിൽ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടുന്നവർ, യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല എന്ന കാര്യം മുൻകൂട്ടി അറിയിക്കുന്നു. ക്വാറന്റൈൻ അടക്കമുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും യാത്ര. യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ വളരെ പെട്ടെന്ന് തന്നെ താഴെ ചേർത്തിരിക്കുന്ന ലിങ്ക് വഴി പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന്…

Read More

തിരുവനന്തപുരം: കോവിഡ് പരിശോധനയുടെ പേരിൽ സംസ്ഥാന സർക്കാർ വൻ അഴിമതിക്ക് വഴിയൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ആശുപതികളിൽ ശസ്ത്രക്രിയ നടത്താനെത്തുന്നവർ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തണമെന്ന ഉത്തരവ് സ്വകാര്യ മേഖലകളിലെ ചില കോവിഡ് പരിശോധനാ ലാബുകളെ സഹായിക്കാനാണ്. കോവിഡ് പരിശോധനയ്ക്ക് വൻ തുകയാണ് സ്വകാര്യ ലാബുകളും ആശുപത്രികളും ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്കെത്തുന്ന പാവങ്ങൾക്ക് ഇത് താങ്ങാനാകില്ല. കോവിഡ് കാലത്ത് സ്വകാര്യ ലാബുകൾക്ക് കൊള്ള ലാഭം നേടിക്കൊടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. കോവിഡ് പരിശോധന സർക്കാർ സംവിധാനത്തിൽ എല്ലാവർക്കും സൗജന്യമായി നൽകണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read More

മനാമ: ബഹ്റൈനിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി സ്‌ഥിരീകരിച്ചു. 64 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്. ഇയാൾക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ബഹറിനിൽ ആകെ മരണം 37 ആയി.

Read More

ലാഹോര്‍: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ സ്ഥിരീകരിച്ചു.അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്നും അതികഠിനമായ ശരീര വേദന ഉണ്ടായിരുന്നെന്നും അഫ്രീദി പറഞ്ഞു.കൊറോണ പോസിറ്റീവാണെന്നും എത്രയും വേഗം സുഖം പ്രാപിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണമെന്നും അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ പ്രമുഖ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. https://twitter.com/SAfridiOfficial/status/1271720209657630720?s=20

Read More