മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ റിയാ ട്രാവൽസിന്റെ സഹകരണത്തോടെ കണ്ണൂർ എയർപോർട്ടിലേക്ക് ചാർട്ടർ വിമാനം ഒരുക്കുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്നവർക്കായി ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് കണ്ണൂർ എയർപോട്ടിലേക്ക് കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ റിയാ ട്രാവൽസിന്റെ സഹകരണത്തോടെ ചാർട്ടേർഡ് വിമാന യാത്രാ സൗകര്യം ഒരുക്കുകയയാണ്. ജൂൺ മൂന്നാമത്തെ വാരത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
ഗർഭിണികൾ , കുട്ടികൾ , രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ , സന്ദർശക വിസയിൽ വന്നിട്ടുള്ളവർ , ജോലി നഷ്ടപ്പെട്ടവർ, മറ്റു അത്യാവശ്യക്കാർ എന്നിവർക്കാണ് ആദ്യപരിഗണന. നാട്ടിലേക്ക് പോകുവാൻ ഇന്ത്യൻ എംബസ്സിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. ബഹ്റൈനിൽ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടുന്നവർ, യാത്രാവിലക്ക് ഉള്ളവർക്കും യാത്രാനുമതി ലഭിക്കുന്നതല്ല എന്ന കാര്യം മുൻകൂട്ടി അറിയിക്കുന്നു. ക്വാറന്റൈൻ അടക്കമുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും യാത്ര. യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ വളരെ പെട്ടെന്ന് തന്നെ താഴെ ചേർത്തിരിക്കുന്ന ലിങ്ക് വഴി പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.