ന്യൂഡല്‍ഹി: ഇന്ത്യയിൽ റെംഡിസീവറിന്റെ ഉപയോഗത്തില്‍ കൊറോണ രോഗികളില്‍ പുരോഗതി കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്റെ ആഭ്യന്തര ഉത്പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.ഓക്സിജന്റെ അളവ് 94ല്‍ താഴെയും ശ്വസന നിരക്ക് 24ല്‍ അധികവുമുള്ള രോഗികള്‍ക്കാണ് റെംഡിസീവര്‍ നല്‍കുക. റെംഡിസീവര്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ രാജ്യത്തെ നാല് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളാണ് ഉത്പ്പാദനത്തിനും വിതരണത്തിനുമായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷകള്‍ പരിഗണനയിലാണെന്നും മരുന്നിന്റെ പരീക്ഷണം സര്‍ക്കാര്‍ ലാബുകളിലായിരിക്കും നടക്കുകയെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി