Author: News Desk

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ് വേണമെന്നു കേരളം സർക്കാർ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന് വരുന്ന എല്ലാവര്ക്കും ഇതോടെ കോവിഡ് പരിശോധന നിർബന്ധമാകും. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരുവിമാനത്തിൽ വരുമ്പോഴുള്ള രോഗവ്യാപനം തടയാനാണ് ഇത്തരമൊരു നീക്കമെന്ന് സംസ്‌ഥാന സർക്കാർ വ്യക്തമാക്കുന്നു. നേരത്തെ ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമായിരുന്നു കോവിഡ് ‌നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയിരുന്നത്. ഇത് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രവാസികളിൽ പലരും ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിൽ സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് കോവിഡ് ടെസ്റ്റിനുള്ള ഭാരിച്ച ചെലവ് കൂടി താങ്ങാനാകുന്നതിലും അപ്പുറമാണ്. പല പ്രവാസി സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Read More

കുവൈറ്റ് സിറ്റി‌ : കേരളത്തിലേക്കുള്ള പ്രവാസികളുമായി കുവൈറ്റ്‌ മലയാളി സമാജത്തിന്‍റെ ആദ്യ വിമാനം ജസീറ എയർവെയ്‌സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കോവിഡ് 19 പ്രതിസന്ധി കാരണം കുവൈറ്റിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ്‌ മലയാളി സമാജവും (KMS) ഒമേഗ ട്രാവെൽസയുമായി സഹകരിച്ചാണ് സംഘടനയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണന ലിസ്റ്റ് പ്രകാരം യാത്രക്കുള്ളവരെ തിരഞ്ഞെടുത്തത്. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, രോഗികളായവർ, തുടർപഠനത്തിന് പോകേണ്ട വിദ്യാർത്ഥികൾ, വിസിറ്റ് വിസയിൽ വന്നവർ കൂടാതെ സ്ത്രീകളും, കുട്ടികളുമാണ് ഒന്നാം ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്‌തത്‌. യാത്ര ചെയ്തവർ കുവൈറ്റ്‌ മലയാളി സമാജം സംഘാടകർക്ക് നന്ദി അറിയിച്ചു. 162 യാത്രക്കാരായിരുന്നു ആദ്യ യാത്രയിൽ ഉണ്ടായിരുന്നത്.

Read More

കോവിഡ് 19 എന്ന മഹാമാരിയിൽ പെട്ട് ഉഴലുന്ന പ്രവാസി സഹോദരങ്ങളെ നാടണയാൻ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ല പ്രവാസി ഫോറം, ബഹ്‌റൈൻ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 18 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹറിനിൽ നിന്നും കോഴിക്കോടേക്ക്‌ പുറപ്പെടും.കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്‌റൈൻ എക്സ്പ്രസ്സ് ട്രാവെൽസ് മായി സഹകരിച്ചു കൊണ്ടുള്ള ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാർ യാത്രയാവുമ്പോൾ അതിൽ നിർധനരായ 5 പേർക്ക് സൗജന്യമായി യാത്ര ചെയ്യാനും കോഴിക്കോട് ജില്ല പ്രവാസി ഫോറം സൗകര്യം ഒരുക്കുന്നു.

Read More

വീണ്ടും ഇടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് സഹായഹസ്തവുമായി എത്തി. പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഓട്ടോ തൊഴിലാളികളും, കുറച്ച് പാവപ്പെട്ട കുടുംബങ്ങളും പഠിക്കുന്ന കുട്ടികൾക്കായി ഫേസ്ബുക്ക് വഴി സന്തോഷ് പണ്ഡിറ്റിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ഈ കാലഘട്ടത്തിൽ തന്നാൽ കഴിയുന്ന വിധത്തിൽ സന്തോഷ് പണ്ഡിറ്റ് അവർക്ക് സഹായവുമായി എത്തി. ടീവി, ഫാൻ, സ്കൂൾ ബാഗ്,നോട്ട്ബുക്കുകൾ,പച്ചക്കറി,പലവ്യഞ്ജനസാധനങ്ങളും അവർക്ക് നേരിട്ട് കൈമാറി. വരും ദിനങ്ങളിലും തന്നാൽ ആകുന്ന സഹായങ്ങൾ നേരിട്ട് നൽകുമെന്ന് സന്തോഷ് വ്യക്തമാക്കി.ചടങ്ങിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിജു കൃഷണൻ, ചന്ദ്രൻ കുണ്ടുംകര, ഷിജി, ഹരീഷ്, രജിത്ത്, ജയകൃഷ്ണൻ, വിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ആയുധ വിന്യാസത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നാലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും ആയുധനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്കൾ.കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതാതായും റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

Read More

റിയാദ് : കൊറോണ ബാധിച്ച് ചികിത്സയിൽ ആയിരുന്ന രണ്ടുപേർ ഉൾപ്പെടെ നാല് മലയാളികൾ സൗദിയിൽ മരണമടഞ്ഞു. തൃശ്ശൂര്‍ മുള്ളൂർക്കര സ്വദേശി കപ്പാരത്ത് വീട്ടിൽ വേണുഗോപാലൻ (52), കൊല്ലം വളയിടം നിലമേല്‍ സ്വദേശി ജാസ്മിന്‍ മന്‍സില്‍ റഷീദ് തമ്പി (55) എന്നിവർ ആണ് കൊറോണ ബാധിച്ച് ചികിത്സയിൽ ഇരിക്കെ റിയാദിൽ മരണമടഞ്ഞത്.തിരുവനന്തപുരം പൂവാര്‍ സ്വദേശി ശിഹാബുദ്ദീന്‍(60), കൊല്ലം പുനലൂർ എളമ്പൽ കോട്ടവട്ടം സ്വദേശി മനോജ് കോട്ടെജിൽ യോഹന്നാൻ മത്തായി (69) എന്നിവരാണ് റിയാദിലും ദമ്മാമിലും ആയി മരിച്ച മറ്റു മലയാളികൾ. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സംഘടനയുടെ പ്രസിഡന്റും, സാമൂഹിക പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളതുമായ മലയാളിയായ അടൂർ സ്വദേശിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വിവിധ രോഗങ്ങളാൽ വളരെ ഗുരുതരാവസ്‌ഥയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞിരുന്നത്. എല്ലാവരും തനിക്കായി പ്രാർത്‌ഥിക്കണമെന്ന് ആശുപതിയിൽ നിന്നും ദിവസം മുൻപ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.

Read More

ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്യുന്ന രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കിയാല്‍ അത് വളരെ പ്രയോജനപ്പെടുമെന്നും രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍. ഡെക്‌സാമെതോസോണ്‍ ഉപയോഗിച്ചതിലൂടെ മരണ നിരക്ക് മൂന്നില്‍ ഒന്നായി കുറയ്ക്ൻ കഴിഞ്ഞതായും, വളരെ ചെലവ് കുറഞ്ഞതാണ് ഈ മരുന്നെന്നും ലോകമെമ്പാടുമുള്ള ജീവനുകളെ രക്ഷിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പീറ്റര്‍ ഹോര്‍ബി വ്യക്തമാക്കി.

Read More

ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. നിലവിലെ സ്ഥിതിഗതികള്‍ താറുമാറാക്കാന്‍ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലഡാക്കിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തല , നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ ആറിന് നടത്തിയ സൈനിക തല ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഈ ധാരണയാണ് ചൈന ലംഘിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read More

മനാമ: ബഹറിനിൽ പുതുതായി 469 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 7,217 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 250 പേർ പ്രവാസി തൊഴിലാളികളാണ്. 198 കേസുകൾ സമ്പർക്കത്തിലൂടെയും 21 കേസുകൾ യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ബാധിച്ചത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,700 ആണ്. ഇവരിൽ 20 പേരുടെ നില ഗുരുതരമായി തുടരുന്നു. 70 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 13,267 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരിൽ 69 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. ഇതുവരെ 4,32,409 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More