ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ആയുധ വിന്യാസത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നാലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും ആയുധനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്കൾ.കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതാതായും റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.