Author: News Desk

മനാമ: 83 വയസുള്ള ബഹ്‌റൈൻ സ്വദേശി പൗരൻ കോറോണമൂലം മരിച്ചു.ഇതോടെ ബഹറിനിൽ ഇന്ന് മരണപ്പെട്ടത് 4 പേരാണ്. ഇതോടെ ആകെ മരണം 53 ആയി. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

തിരുവനന്തപുരം:പ്രവാസികളെ വിലക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ പ്രവാസികളുടെ കണ്ണീരിന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അവരോട് മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കു മുന്നില്‍ സംസ്ഥാനം അനാവശ്യമായി സാങ്കേതിക നൂലാമാലകള്‍ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും തുടര്‍ന്നാല്‍ കുത്തിയിരിപ്പ് സമരരീതികള്‍ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബിജെപി കടക്കുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read More

മനാമ: കോവിഡ് 19 എന്ന മഹാമാരിയിൽ പെട്ട് ഉഴലുന്ന പ്രവാസി സഹോദരങ്ങളെ നാടണയാൻ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റ് ഇന്ന് ജൂൺ 18 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് ബഹറിനിൽ നിന്നും കോഴിക്കോടേക്ക്‌ പുറപ്പെട്ടു. കോഴിക്കോട് പ്രവാസി ഫോറം ബഹ്‌റൈൻ എക്സ്പ്രസ്സ് ട്രാവെൽസ് മായി സഹകരിച്ചു കൊണ്ടുള്ള ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാർ യാത്രയാവുമ്പോൾ അതിൽ 52 സ്ത്രീകളും, 4 ഗർഭിണികളും 6 പേർ പ്രായമുള്ളവരും, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനുള്ള രണ്ടുപേരും ഈ യാത്രയിൽ ഉണ്ട്. ടിക്കറ്റ് രജിസ്റ്റർ ചെയ്ത മുഴുവൻ യാത്രക്കാരും രാവിലെ 10 മണിക്ക് തന്നെ എയർപോർട്ടിൽ എത്തിച്ചിരുന്നു. ബഷീർ അമ്പലായി നേതൃത്വം കൊടുക്കുന്ന BKSF വളണ്ടിയർമാരും രാവിലെ മുതൽ സഹായത്തിനെത്തിയിരുന്നു. കോഴിക്കോട് പ്രവാസി ഫോറത്തിൻറെ മിഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജ്യോതിഷ് പണിക്കർ, ജയേഷ്, ഫൈസൽ പറ്റാണ്ടി, അഷ്‌റഫ്‌, എന്നിവരും, ബഹ്‌റൈൻ എക്സ്പ്രസ്സ്‌ ട്രാവെൽസ് നെ പ്രതിനിധീകരിച്ചു…

Read More

ദുബായ് : കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു കല്യാശേരി ഇരിണാവ് പടിഞ്ഞാറേ പുരയിൽ ലത്തീഫ് (42 ) ആണ് മരിച്ചത് കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു .

Read More

യുഎഇ: എമിറേറ്റ്സ് ലോട്ടോയുടെ ഒമ്പതാമത്തെ നറുക്കെടുപ്പില്‍ വിജയികളിലൊരാളായി മലയാളി. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജോഷി ഐസക്കാണ് സമ്മാനം കരസ്‌ഥമാക്കിയത്. സമ്മാന തുകയായ 10 ലക്ഷം ദിര്‍ഹം രണ്ടു പേർ ചേർന്നാണ് പങ്കിട്ടെടുത്തത്. നറുക്കെടുപ്പില്‍‍‍ ഇത്തവണയും ജാക്പോട്ട് വിജയി ഇല്ല. അതുകൊണ്ടുതന്നെ 50 മില്ല്യണ്‍ ദിര്‍ഹം അടുത്തയാഴ്‍ചയും വിജയികളെ കാത്തിരിക്കുകയാണ്. ജൂണ്‍ 20 ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്.

Read More

ജനീവ: യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും തിരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് താത്ക്കാലിക അംഗമായാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യക്ക് 184 വോട്ടുകളാണ് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യക്ക് പുറമെ, അയര്‍ലന്‍ഡ്, മെക്സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ അംഗത്വം നേടി. ആകെ 15 അംഗങ്ങളാണ് രക്ഷാസമിതിയിൽ ഉള്ളത്. അതില്‍ അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നീ 5 രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളാണ്. 192 അംഗരാജ്യങ്ങൾ വോട്ടിംഗിന് ഹാജരായി. ആവശ്യമായ 2/3 ഭൂരിപക്ഷം 128 ആയിരുന്നു. കാനഡ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

Read More

കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. ആകെ 59 പോലീസുകാരാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ഉള്ളത്. നിലവില്‍ 13 പോലീസുകാരാണ് രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മറ്റ് സ്റ്റേഷനുകളില്‍ നിന്നും കളമശ്ശേരി സ്റ്റേഷനിലേക്ക് പോലീസുകാരെ നിയോഗിക്കും. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ കൊറോണ പരിശോധന ഫലം വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

Read More

കാഠ്മണ്ഡു: ഇന്ത്യൻ അധീന മേഖല ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്‍റേതാണെന്നാണ് അവകാശവാദം. ഭരണഘടനാ ഭേദഗതി ബില്ലിലൂടെയാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷം അതീവസങ്കീർണ്ണമായി നിലനിൽക്കുമ്പോഴാണ് നേപ്പാളിന്‍റെ ഈ പ്രകോപനപരമായ നീക്കം. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേപ്പാളിന്‍റെ നടപടിയെ വിശേഷിപ്പിച്ചത്.

Read More

മനാമ: 72 വയസുള്ള ബഹ്‌റൈൻ സ്വദേശി പൗരൻ കോറോണമൂലം മരിച്ചു.ഇതോടെ ബഹറിനിൽ ഇന്ന് മരണപ്പെട്ടത് 3 പേരാണ്. ഇതോടെ ആകെ മരണം 52 ആയി. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു

Read More

മനാമ: സയൻസ് ഇന്ത്യാ ഫോറം മിഡിൽ ഇസ്റ്റിന്റെയും ഭാരത സർക്കാർ ആയുഷ് മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗാ ദിനാഘോഷം സംഘടിപ്പിക്കുന്നു . ഇതിന്റെ ഭാഗമായി ഈ വരുന്ന ജൂൺ 20 ശനിയാഴ്ച്ച ലൈവ് ടോക് ഷോ സംഘടിപ്പിക്കുന്നു . ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്‌ദനും അമേരിക്കയിലെ കാർഡിയോളജി ഡോക്ടറുമായ ഡോ . ഇന്ദ്രനീൽ ബസു റായ് ലൈവ് ടോക് ഷോ ക്ക് നേതൃത്വം നൽകും. ഡോ . ഇന്ദ്രനീൽ ബസു റായ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ,ഹാർവാർഡ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറും ലോകം മുഴുവൻ ഹൃദ്രോഗത്തെക്കുറിച്ചു നിരവിധി പ്രഭാഷണങ്ങൾ നടത്തിയ വ്യക്തിയുമാണ്. ഈ വരുന്ന ജൂൺ 20 ശനിയാഴ്ച്ച വൈകിട്ട് ബഹറിൻ സമയം വൈകിട്ട് 4:30 മുതൽ 6:30 വരെയാണ് ലൈവ് ടോക് ഷോ. സൂം ആപ്ലികേഷൻ , ഫേസ്ബുക്ക് , യുട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ ഈ ലൈവ് ടോക് ഷോയിൽ പങ്കെടുക്കാം .…

Read More