മനാമ: കോവിഡ് 19 എന്ന മഹാമാരിയിൽ പെട്ട് ഉഴലുന്ന പ്രവാസി സഹോദരങ്ങളെ നാടണയാൻ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റ് ഇന്ന് ജൂൺ 18 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് ബഹറിനിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ടു. കോഴിക്കോട് പ്രവാസി ഫോറം ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവെൽസ് മായി സഹകരിച്ചു കൊണ്ടുള്ള ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാർ യാത്രയാവുമ്പോൾ അതിൽ 52 സ്ത്രീകളും, 4 ഗർഭിണികളും 6 പേർ പ്രായമുള്ളവരും, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനുള്ള രണ്ടുപേരും ഈ യാത്രയിൽ ഉണ്ട്. ടിക്കറ്റ് രജിസ്റ്റർ ചെയ്ത മുഴുവൻ യാത്രക്കാരും രാവിലെ 10 മണിക്ക് തന്നെ എയർപോർട്ടിൽ എത്തിച്ചിരുന്നു. ബഷീർ അമ്പലായി നേതൃത്വം കൊടുക്കുന്ന BKSF വളണ്ടിയർമാരും രാവിലെ മുതൽ സഹായത്തിനെത്തിയിരുന്നു.
കോഴിക്കോട് പ്രവാസി ഫോറത്തിൻറെ മിഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജ്യോതിഷ് പണിക്കർ, ജയേഷ്, ഫൈസൽ പറ്റാണ്ടി, അഷ്റഫ്, എന്നിവരും, ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവെൽസ് നെ പ്രതിനിധീകരിച്ചു സഹീർ, സിയാദ് അണ്ടിക്കോഡ്,ഹഫീസ്, സമീൽ എന്നിവരും യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനായി മുൻപന്തിയിൽ ഉണ്ടായിരുന്നു.