തിരുവനന്തപുരം:പ്രവാസികളെ വിലക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ പ്രവാസികളുടെ കണ്ണീരിന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അവരോട് മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കു മുന്നില്‍ സംസ്ഥാനം അനാവശ്യമായി സാങ്കേതിക നൂലാമാലകള്‍ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും തുടര്‍ന്നാല്‍ കുത്തിയിരിപ്പ് സമരരീതികള്‍ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബിജെപി കടക്കുമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു