Author: News Desk

ലാഹോര്‍: പാകിസ്താനില്‍ തീവണ്ടി ബസ്സിലിടിച്ചതിനെ തുടര്‍ന്ന് 19 സിഖ് തീര്‍ത്ഥാടകര്‍കര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 8 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സ് റെയില്‍വേ ഗേറ്റില്ലാത്ത റോഡിലൂടെ പാളം മുറിച്ചുകടക്കവേയാണ് ദുരന്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ നന്‍കാനാ സാഹിബ് ഗുരുദ്വാരയിലേക്കുള്ള താര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

Read More

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​തി​ര്‍​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​നു​മാ​യ രൈ​രു നാ​യ​ര്‍(99) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രൈ​രു നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു.

Read More

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു. കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരമാനം. സെപ്തംബര്‍ 1 മുതല്‍ ആറു വരെയുള്ള തീയതികളിലാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്തംബര്‍ 27 ലേക്കും നീറ്റ് പരീക്ഷ സെപ്തംബര്‍ 17 ലേക്കും മാറ്റിവെച്ചു. ജൂലൈ അവസാനവാരമാണ് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.

Read More

മനാമ: രാജ്യത്ത് വേനൽക്കാല തൊഴിൽ നിരോധനം പ്രാബല്യത്തിൽ വന്നതിനു ശേഷം ഏഴ് നിയമ ലംഘനങ്ങൾ ഒരു ദിവസം രജിസ്റ്റർ ചെയ്തു. 16 തൊഴിലാളികൾ ഉൾപ്പെടുന്ന ഏഴ് നിയമ ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മൊത്തം 153 വർക്ക് സൈറ്റുകളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘകർക്ക് 500 ബഹ്‌റൈൻ മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്‌ക്കേണ്ടി വരും. ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതികൾക്ക് 17873648 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read More

മനാമ: കോവിഡ് -19 നെ നേരിടാനുള്ള ദേശീയ ശ്രമങ്ങൾക്കിടയിൽ പൊതുജനങ്ങളുമായി ആശയവിനിമയം ശക്തമാക്കുന്നതിനായി ഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ആർട്ട് റൊട്ടാന ഹോട്ടൽ, ദോഹത് അറാദ് , മുഹർറാക്കിലെ ഡ്രാഗൺ സിറ്റി എന്നിവിടങ്ങളിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ സ്ഥാപിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും അവബോധം വർദ്ധിപ്പിക്കുന്നതിനും തത്സമയ വീഡിയോ കോൾ വഴി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഒരു ഓപ്പറേഷൻ റൂമിൽ നിന്ന് അവ പ്രവർത്തിപ്പിക്കും.

Read More

മനാമ: ബഹറിനിൽ 423 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 2 ന് 24 മണിക്കൂറിനിടെ 9,740 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 252 പേർ പ്രവാസികളാണ്. 167 പേർ സമ്പർക്കം മൂലവും 4 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു ഒരു സ്വദേശി പൗരൻ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണം 95 ആയി ഉയർന്നു. 635 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 22,583 ആയി വർദ്ധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 81 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,159 ആണ്. ഇവരിൽ 50 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,74,105 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: ബഹറിനിൽ കോവിഡ് ബാധമൂലം ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. 64 കാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 95 ആയി. മരിച്ചയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More

മനാമ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും സിനിമ നിർമ്മാണത്തിന്റെ പേരിൽ പല ചൂഷണവും നടത്തിയ പ്രതികൾ ബഹ്‌റൈനിൽ. കഴിഞ്ഞ കുറെ മാസങ്ങളായി ബഹ്‌റൈനിലെ ജുഫൈറിൽ ഇവർ താമസിച്ചു വരികയാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇവർ വിവിധ തട്ടിപ്പുകൾ നടത്തിയിരുന്നു.പുതിയ ചിത്ര നിർമ്മാണത്തിന്റെ പേരിൽ പല നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതായും, സെക്സ് റാക്കറ്റുമായി അടുത്തബന്ധം പുലർത്തുന്ന ഇവരുടെ കെണിയിൽ ഇതിനോടകം പലരും പെട്ടതായും സൂചനയുണ്ട്.  കേരളത്തിലെ ചില ഉന്നത ബന്ധങ്ങളുടെ സഹായത്തോടെയാണ് ഇവർ ബഹ്‌റൈനിൽ എത്തിയത്.

Read More

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 200 കടക്കുന്നത്. അതേസമയം, 210 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗബാധിതരില്‍ 138 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 39 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മലപ്പുറത്ത് പുതുതായി 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, തിരുവനന്തപുരം 17, എറണാകുളം 17, കോഴിക്കോട് 14, പാലക്കാട് 14, കോട്ടയം 14, പത്തനംതിട്ട 7, കാസര്‍ഗോഡ് 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.

Read More

മനാമ: ബഹറിനിൽ വർക്ക് പെർമിറ്റ് ഫീസ് 50% കുറച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. മൂന്ന് മാസത്തേക്കാണ് ഇളവ് നിലനിൽക്കുക. കോവിഡ് -19 മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ സഹായിക്കാനാണ് എൽ.എം.ആർ.എ ഇത്തരമൊരു നീക്കം നടത്തിയത്. ജൂലൈ 1 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഫീസ് ഇളവ് ലഭിക്കും.

Read More