Author: News Desk

മനാമ: കഴിഞ്ഞ ദിവസം ബഹറിനിൽ നിന്നും കേരളത്തിലെത്തിയവരിൽ 4 പേരുടെ കൊറോണ സ്‌ഥിരീകരിച്ചു. ഇന്ന് 225 പേർക്ക് കൊറോണ സ്‌ഥിരീകരിച്ചതിൽ 116 പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുവൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4 എന്നിങ്ങനെയാണ് ഗൾഫിൽ നിന്നും എത്തിയവരിൽ കൊറോണ ബാധിച്ചവർ.

Read More

തിരുവനന്തപുരം: ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ സമ്പർക്കത്തിലൂടെ രോഗബാധിതരായി. കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് 4 പേര്‍ക്കും, എറണാകുളം 3 പേര്‍ക്കും, മലപ്പുറം 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി.…

Read More

സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുത്തിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്…

Read More

മസ്കറ്റ്: ഒമാനിൽ പത്ത് മരണങ്ങളും 1,072 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. പുതുതായി സ്‌ഥിരീകരിച്ച കേസുകളിൽ 799 പേർ സ്വദേശികളും ബാക്കി 273 പേർ വിദേശികളുമാണ്. രാജ്യത്തെ മൊത്തം കേസുകൾ 46,178 ആയി. പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 213 ആയി വർദ്ധിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 60-69 വയസ്സ് പ്രായമുള്ളവരാണ്. അതേസമയം, 949 പുതിയ രോഗമുക്തി കേസുകളും പ്രഖ്യാപിച്ചു, ഇതോടെ ആകെ രോഗമുക്തി നേടിയവർ 27,917 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിലുടനീളം 3,515 പരിശോധനകൾ നടത്തിയിട്ടുണ്ട്.

Read More

മനാമ: സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് ഇന്ത്യൻ ക്ലബ്ബു് മായി സഹകരിച്ച് കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ ബുക്കിംഗ് തുടരുന്നു.ഗൾഫ് എയർ വിമാനമാണ് ഈ യാത്രയ്ക്കായി ഒരുക്കുന്നത്. ഹാൻഡ് ബാഗേജ് ഉൾപ്പടെ 52 കിലോ ലഗ്ഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606 എന്നീ നമ്പറുകൾ ബന്ധപ്പെടുക. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് കൊച്ചി ചാർട്ടേഡ് വിമാനയാത്ര https://docs.google.com/forms/d/e/1FAIpQLSfhvDZOJ75UJgjxGF1tUwacbmlT56WFHnKZg5ZzBWZDqX8J0A/viewform

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 447 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരിൽ 250 പേർ പ്രവാസികളാണ്. 193 പേർ സമ്പർക്കം മൂലവും 4 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. 8,200 പേരിൽ പരിശോധന നടത്തിയതിൽ നിന്നാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 97 ആയി. 641 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 23,959 ആയി വർദ്ധിച്ചു. ബഹറിനിൽ മൊത്തം റിപ്പോർട്ട് ചെയ്ത 28,857 കോവിഡ് കേസുകളിൽ 23,959 പേർ രോഗമുക്തി നേടിയതോടെ സ്ഥിരീകരിച്ച കേസുകളിൽ 83 ശതമാനവും വൈറസിൽ നിന്ന് കരകയറിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,801 ആണ്. ഇവരിൽ 4756 പേരുടെ നില തൃപതികരവും 45 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,92,350 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പാഴ്‌സലായി വന്ന സ്വര്‍ണം എത്തി. ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്‌സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Read More

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം . മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെയ്‌നിലായിരുന്നു. ക്വാന്റെയ്‌നില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. 52 വയസുള്ള സ്വദേശിയാണ് മരണപ്പെട്ടത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 97 ആയി.

Read More