Author: News Desk

ബാംഗ്‌ളൂരു : ദുബൈയിൽ നിന്നും കേരളത്തിലേക്ക് ഡിപ്ലോമാറ്റ് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ സന്ദീപ് നായരെ ബാംഗ്‌ളൂരു വച്ച് എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. സ്വപ്ന സുരേഷിനൊപ്പമാണ് പിടിയിലായത് എന്നാണ് വിവരം. കേസിലെ നാലാം പ്രതിയാണ് സന്ദീപ്. നാളെ ഇവരെ എൻ.ഐ.എ കൊച്ചി ഓഫീസിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യും. അറസ്റ്റ് ഇന്ന് രാത്രിതന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത് ബാംഗ്‌ളൂരുവിലെ ഒരു ഹോട്ടലിൽ നിന്നാണ്.

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പിടികൂടി. ആറു ദിവസത്തെ ഒളിവിനു ശേഷം ബംഗളുരുവിൽ വച്ചാണ് പിടികൂടിയത്. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന. സന്ദീപ് നായരും പിടിയിലായതായാണ് സൂചന. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. നാളെ ഇവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുവരും. സ്വപ്ന കുടുംബത്തോടൊപ്പമാണ് ഒളിവിൽ പോയത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇവരെ കുറിച്ച് എൻ.ഐ.എ ക്ക് സൂചന കിട്ടിയത് സ്വപ്നയുടെ ഫോൺ കോളുകളിൽ നിന്നാണ്.

Read More

ന്യൂഡൽഹി: കൊറോണ ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. കൊറോണ കവച്, കൊറോണ രക്ഷക് എന്നീ പോളിസികളാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. കൊറോണ ചികിത്സക്കായുള്ള ഹ്വസ്വകാല പോളിസികളാണ് ഇവ. കൊറോണ കവച് നഷ്ട പരിഹാര രീതിയിലുള്ളതാണ്. എത്രയാണോ ചികിത്സാ ചിലവ് അത്രയും തുകയാണ് നല്‍കുക. കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയാണ്. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാല്‍ ഇന്‍ഷുറന്‍സ് തുക ഒറ്റ തവണയായി പോളിസി ഉടമയ്ക്ക് നല്‍കും. സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി.

Read More

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാന്നൂറ് കടന്നു. ഇന്ന് 488 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിന് പുറമേ വിദേശത്തു നിന്നും വന്ന 167 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിയ 76 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തി നേടി. ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ ഇന്ന് 87 പേരുടെ ഫലങ്ങള്‍ പോസിറ്റീവ് ആയിട്ടുണ്ട്. 51 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 64 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത 11 കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ 54 പേര്‍ക്കും മലപ്പുറത്ത് 51 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ക്ക് വൈറസ്…

Read More

ജിദ്ദ: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള കർശനമായ മുൻകരുതലുകൾക്കിടയിലാണ് സൗദി അറേബ്യയിൽ വനിതാ ഡ്രൈവിംഗിനുള്ള സ്‌കൂൾ ജിദ്ദയിൽ വീണ്ടും തുറന്നത്. പരിശീലനത്തിനും ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുന്നതിനുമുള്ള അഭ്യർത്ഥനകൾ സ്വീകരിക്കുന്നതിനുമായിട്ടാണ് കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ സ്‌കൂൾ വീണ്ടും ആരംഭിച്ചത്. പ്രതിരോധ നടപടികളുടെ വിശദാംശങ്ങളുടെ ഇമെയിൽ വഴി സ്കൂൾ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ട്രെയിനികളുടെ താപനില പരിശോധിക്കൽ, സ്‌റ്റെറിലൈസേഷൻ ഉപകരണങ്ങളുടെ ലഭ്യത, ക്ലാസുകളുടെയും സിമുലേഷൻ ഉപകരണങ്ങളുടെയും സ്ഥിരമായി അണുവിമുക്തമാക്കൽ, സാമൂഹിക അകലം പ്രവർത്തികമാക്കൽ, ട്രെയിനികളുടെ എണ്ണം കുറയ്ക്കൽ എന്നിവ സ്കൂളിൽ നിലവിലുള്ള വൈറസ് വിരുദ്ധ നടപടികളിൽ ഉൾപ്പെടുന്നു. രാജ്യത്ത് സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരാനുള്ള പദ്ധതി പ്രകാരം കോവിഡ് -19 നെതിരായ കർശന നടപടികൾക്കിടയിലാണ് കഴിഞ്ഞ മാസം സൗദി അറേബ്യ എല്ലാ ബിസിനസുകൾക്കും പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചത്. സൗദിയിൽ ഇതുവരെ 226,486 വൈറസ് അണുബാധകളും 2,151 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

മനാമ: ഇന്റർനാഷണൽ പിരേലി ടയേഴ്സ് കമ്പനിയുമായി സഹകരിച്ച് “താങ്ക് യു ” സംരംഭത്തിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് “അപകടങ്ങളില്ലാത്ത സമ്മർ” എന്ന ഫീൽഡ് അവബോധ കാമ്പയിൻ ആരംഭിച്ചു. എല്ലാ ഗവർണറേറ്റുകളെയും ഉൾക്കൊള്ളുന്ന ഈ കാമ്പെയ്‌ൻ ടയറുകളുടെ സുരക്ഷാ വിവരങ്ങൾ നൽകുകയും അനുയോജ്യമായ ഡ്രൈവർമാരെ അവരുടെ ടയറുകൾ സൗജന്യമായി മാറ്റിസ്ഥാപിച്ചു കൊണ്ട് ബഹുമാനിക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതടക്കം വേനൽക്കാലത്ത് പ്രവർത്തനങ്ങൾ തുടരും. കാമ്പെയ്‌നിൽ ഡ്രൈവർമാർക്കിടയിൽ ഓൺ-ദി-റോഡ് സഹായ വൗച്ചറുകളുടെ വിതരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More

മനാമ: 2020 ജൂലൈ 10 ന് നടത്തിയ 8,801 കോവിഡ് -19 പരിശോധനകളിൽ 511 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 251പേർ പ്രവാസി തൊഴിലാളികളാണ്. 255 കേസുകൾ സമ്പർക്കത്തിലൂടെയും 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്. ബഹ്‌റൈനിൽ പുതുതായി 693 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 27,213 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 84 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,722 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,669 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ മരണം 104 ആണ്. നിലവിൽ 6,49,020 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read More

മനാമ: വിമാന സർവീസുകളുടെ ലഭ്യതക്കുറവും മറ്റു കാരണങ്ങളും കൊണ്ട് യാത്ര മുടങ്ങി നാട്ടിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടേർഡ് വിമാന സർവീസ് നടത്താൻ ബഹ്‌റൈൻ കേരളീയ സമാജം നീക്കം തുടങ്ങി. ബഹ്‌റിനിൽ സാമ്പത്തികവും തൊഴിൽ പരവുമായ കാരണങ്ങളാൽ പ്രയാസപ്പെട്ട ആയിരക്കണക്കിന് ആളുകളെ കേരളത്തിൽ എത്തിക്കാൻ സാധിച്ചത് പോലെ നിലവിൽ നൂറുക്കണക്കിന്  മലയാളികൾ ആണ് തിരികെ ജോലിയിൽ  പ്രവേ ശിക്കാനാവാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. ഫാമിലിയെ ബഹ്‌റിനിൽ  നിറുത്തി ചികിത്സ അടക്കം പല ആവശ്യങ്ങൾക്കും പോയവരടക്കം നാട്ടിൽ ബുദ്ധിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ഈ ആവശ്യമുയർത്തി സമാജവുമായി ബന്ധപ്പെടുന്നതെന്ന് സമാജം പ്രസിഡന്റ്  പി വി രാധാകൃഷ്ണ പിള്ള  പറഞ്ഞു . എന്നാൽ നാട്ടിൽ നിന്നുള്ള ചാർട്ടേഡ് വിമാന  യാത്രയുടെ കാര്യത്തിൽ ബഹ്‌റനിലെയും ഇന്ത്യയിലെയും വിവിധ മന്ത്രാലയങ്ങളുമായി സമാജം  ബന്ധപ്പെട്ടുവരികയാണെന്നും നിലവിൽ കേരളത്തിൽ  നിന്നും ബഹ്‌റൈനിലേ ക്ക്  വരാനുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സമാജം വെബ്‌സൈറ്റിലും സമാജത്തിന്റെ ഫേസ്ബുക്ക് പേജിലുമുള്ള ലിങ്കിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണമെന്നും സമാജം വാർത്താ കുറിപ്പിൽ  അറിയിച്ചു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വപ്‌നയും സരിത്തും ഈ ഫ്‌ളാറ്റില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതെന്നാണ് വിവരം . സ്വര്‍ണ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് ഈ ഫ്‌ളാറ്റില്‍ വെച്ചാണെന്നാണ് പ്രാഥമിക നിഗമനം.

Read More