ബാംഗ്ളൂരു : ദുബൈയിൽ നിന്നും കേരളത്തിലേക്ക് ഡിപ്ലോമാറ്റ് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ സന്ദീപ് നായരെ ബാംഗ്ളൂരു വച്ച് എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. സ്വപ്ന സുരേഷിനൊപ്പമാണ് പിടിയിലായത് എന്നാണ് വിവരം. കേസിലെ നാലാം പ്രതിയാണ് സന്ദീപ്.
നാളെ ഇവരെ എൻ.ഐ.എ കൊച്ചി ഓഫീസിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യും. അറസ്റ്റ് ഇന്ന് രാത്രിതന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത് ബാംഗ്ളൂരുവിലെ ഒരു ഹോട്ടലിൽ നിന്നാണ്.