തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പിടികൂടി. ആറു ദിവസത്തെ ഒളിവിനു ശേഷം ബംഗളുരുവിൽ വച്ചാണ് പിടികൂടിയത്. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന.
സന്ദീപ് നായരും പിടിയിലായതായാണ് സൂചന. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്ന ബംഗളൂരുവിലേക്ക് കടന്നത്. നാളെ ഇവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുവരും.
സ്വപ്ന കുടുംബത്തോടൊപ്പമാണ് ഒളിവിൽ പോയത്. സ്വപ്നയ്ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇവരെ കുറിച്ച് എൻ.ഐ.എ ക്ക് സൂചന കിട്ടിയത് സ്വപ്നയുടെ ഫോൺ കോളുകളിൽ നിന്നാണ്.